വായു മലിനീകരണത്തെ പേടിക്കാതെ പുറത്തിറങ്ങാം; ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനുള്ള വഴികള്‍ ഇതാ
മലിനീകരണം ഇന്നത്തെ കാലത്തെ ഒരു വലിയ ആശങ്കയാണ്. ചര്‍മത്തിന്റെ സ്വാഭാവിക ഭംഗിക്ക് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്ന ഘടകമാണ് വായു മലിനീകരണം. പ്രത്യേകിച്ച് ശൈത്യ കാലം ആരംഭിക്കുമ്പോള്‍, ഈ സമയം നാം ശ്വസിക്കുന്ന വായു മാലിന്യങ്ങളാല്‍ നിറയുന്നു. ഇത് ചര്‍മ്മത്തില്‍ സമ്മര്‍ദം സൃഷ്ടിക്കും. വീക്കം, ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുക, അകാല വാര്‍ദ്ധക്യം, നിറം മങ്ങല്‍, മുഖക്കുരു, മുഖത്തെ രക്തക്കുഴലുകളില്‍ തടിപ്പ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
അതിനാല്‍ വായു മലിനീകരണത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിനായി സ്ഥിരമായ ഒരു ചര്‍മ്മസംരക്ഷണ ദിനചര്യ പിന്തുടരുന്നതാണ് ഏറ്റവും നല്ലത്.
മുഖത്തെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ അഴുക്കുകള്‍ മാറ്റാന്‍ ദിവസത്തില്‍ രണ്ടു തവണ ക്ലെന്‍സിംഗ് ചെയ്യുക. അതിനായി ഓയില്‍ ബേസ്ഡ് ആയിട്ടുള്ള സള്‍ഫേറ്റ് രഹിത ക്ലെന്‍സര്‍ ഉപയോഗിക്കാം.

ആഴ്ചയില്‍ രണ്ട് തവണ മുഖം എക്സ്ഫോളിയേറ്റ് ചെയ്യാം. ഇത് ചര്‍മ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കാനും മുഖക്കുരുവിനെ തടയാനും സുഷിരങ്ങള്‍ തുറക്കാനും നിറം മെച്ചപ്പെടുത്താനും ഗുണകരമാണ്. ചര്‍മ്മത്തെ മുറിവേല്‍പ്പിക്കുന്ന കഠിനമായ സ്ക്രബുകള്‍ ഒഴിവാക്കുക.
മുഖത്ത് വിറ്റാമിന്‍ ഇ അല്ലെങ്കില്‍ റോസ് വാട്ടര്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒരു ഹൈഡ്രേറ്റിംഗ് ടോണര്‍ പ്രയോഗിക്കുക. അവ ചര്‍മ്മത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുകയും ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
വരള്‍ച്ച നേരിടാന്‍ ചര്‍മ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മത്തിന് ജെല്‍ അടിസ്ഥാനമാക്കിയുള്ളതും വരണ്ട ചര്‍മ്മത്തിന് ക്രീം അടിസ്ഥാനമാക്കിയുള്ളതുമാണ് ഉചിതം.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ വീടിനുള്ളില്‍ പോലും, എസ്പിഎഫ് 30 അടങ്ങുന്ന സണ്‍സ്ക്രീന്‍ ദിവസവും പുരട്ടുക. ഇരട്ടി സംരക്ഷണത്തിനായി ആന്റിഓക്സിഡന്റുകള്‍ പോലുള്ള ചേരുവകള്‍ അടങ്ങിയ, മലിനീകരണത്തെ പ്രതിരോധിക്കുന്ന സണ്‍സ്ക്രീനുകള്‍ തിരഞ്ഞെടുക്കുക.
വിറ്റാമിന്‍ സി, ഗ്രീന്‍ ടീ എക്സ്ട്രാക്റ്റ്, ഫെറുലിക് ആസിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഫേസ് സെറം ഉപയോഗിക്കുക. രാത്രിയിലെ ചര്‍മ്മ സംരക്ഷണവും അത്യാവശ്യമാണ്. നല്ലൊരു നൈറ്റ് ക്രീം അല്ലെങ്കില്‍ സ്ലീപ്പിംഗ് മാസ്ക് പുരട്ടി ഉറങ്ങാന്‍ പോകുക.
-
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും












Click it and Unblock the Notifications