തടി കുറക്കാം ചോറ് കഴിച്ച് തന്നെ; പക്ഷെ കഴിക്കേണ്ടത് ഇങ്ങനെ..അറിയാം
തടി കുറക്കണമെങ്കിൽ ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്. ഡയറ്റെന്ന് പറയുമ്പോൾ പലരും ആദ്യം ഒഴിവാക്കുന്നത് ചോറായിരിക്കും. സ്വാഭാവികമായും ചോറ് അമിതമായി കഴിക്കുന്നത് ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂട്ടാൻ കാരണമാകും. എന്നാൽ പൂർണമായും ചോറ് ഒഴിവാക്കുന്നത് അത്ര നല്ല കാര്യവുമല്ല. അതിനാൽ ചോറ് ഡയറ്റിൽ ഉൾപ്പെടുത്താം, പക്ഷെ കരുതലോടെ വേണമെന്ന് മാത്രം. വിശദമായി അറിഞ്ഞാലോ?
എന്തുകൊണ്ട് ആളുകൾ ചോറ് ഒഴിവാക്കുന്നു?
കലോറിയും കാർബോബൈഡ്രേറ്റും അധികമാണെന്നതിനാലാണ് പലരും ചോറ് ഒഴിവാക്കുന്നത്. ഒരു കപ്പ് ചോറിൽ 53.4 ഗ്രാം കാർബോഹൈഡ്രേറ്റുകളാണ് ഉള്ളത്. കുറഞ്ഞ കാർബ് അല്ലെങ്കിൽ കീറ്റോജനിക് ഡയറ്റ് പിന്തുടരുന്നവരും ചോറ് ഒഴിവാക്കാറുണ്ട്. ഇവർ പകരമായി കോളിഫ്ലവർ റൈസോ പരിപ്പോ ഒക്കെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ചോറിനെ അത്ര ഭയക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സന്തുലിതമായ അളവിൽ കഴിക്കാൻ ശ്രമിക്കണം.

വെള്ളരിക്ക് പകരം കുത്തരി തിരഞ്ഞെടുക്കാം
കുത്തരിയിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ തവിടുകൾ ഇവയിൽ ഉണ്ടാകും. കുത്തരി സംസ്കരിക്കുമ്പോൾ പലപ്പോഴും പോഷകവും ഫൈബറുമെല്ലാം നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ വെള്ളരിക്ക് പകരം കുത്തരി ഉപയോഗിച്ച് ചോറുണ്ടാക്കാം.
എത്ര കഴിക്കുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ?
ശരീരത്തിൽ എത്ര കലോറിയാണ് ആവശ്യം എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം ചോറിന്റെ അളവ് ക്രമപ്പെടുത്തുക. പരമാവധി ഒരു കപ്പ് ചോറ് കഴിക്കുന്നതായിരിക്കും പൊതുവെ ഉചിതം എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചോറ് കഴിച്ചോളൂ, പക്ഷെ പച്ചക്കറിയും പ്രോട്ടീനും മറക്കല്ലേ
ചോറിനൊപ്പം അതിനേക്കാൾ കൂടുതൽ പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതുണ്ട്. പച്ചക്കറി കൂടുതലാകുമ്പോൾ വയർ നിറയുകയും അമിതമായി ചോറ് കഴിക്കണമെന്ന തോന്നൽ ഇല്ലാതാകുകയും ചെയ്യും. കാരറ്റ്, പീസ്, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുന്നതാണ് ഉചിതം. പ്രോട്ടീന് വേണ്ടി പരിപ്പ്, കടല, ചിക്കൻ എന്നിവയും ചേർക്കാം. ഇത് നിങ്ങളുടെ ഭക്ഷണം സന്തുലിതമാക്കാനും ഊർജം നിലനിർത്താനും സഹായിക്കും.
ആരോഗ്യകരമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യണം
ചോറ് ആവിയിൽ വേവിച്ചോ അല്ലെങ്കിൽ തിളപ്പിച്ചോ കഴിക്കുന്നതാണ് നവ്വത്. ബിരിയാണിയോ പുലാവോ പോലെയാണ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതെങ്കിൽ അവ തയ്യാറാക്കുമ്പോൾ വെളിച്ചെണ്ണക്ക് പകരം ഒലീവ് ഓയിൽ കൊണ്ട് പാചകം ചെയ്യാം.
ചോറിനൊപ്പം നാരുകൾ അടങ്ങി ഭക്ഷണവും കഴിക്കൂ
സാലഡുകൾ, പച്ചക്കറികൾ, യോഗേർട്ട് എന്നിവ ചേർത്ത് കഴിക്കാം. ഫൈബർ ചേർക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും. മാത്രമല്ല വയർ നിറഞ്ഞിരിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications