Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം നിയന്ത്രിക്കാതെ തന്നെ തടി കുറക്കാം; ഈ ഉണക്ക പഴങ്ങൾ കഴിക്കൂ.. ഫലം വേഗത്തിൽ

ഉണക്ക പഴങ്ങൾ കഴിച്ചാൽ തടി കുറയുമെന്ന് പലർക്കും അറിയാം. എന്നാൽ ഏതൊക്കെ കഴിച്ചാലാണ് തടിക്കുറക്കാൻ സാധിക്കുകയെന്ന കാര്യം പലർക്കും അറിയണമെന്നില്ല. ആരോഗ്യപ്രദമായ രീതിയിൽ തന്നെ നിങ്ങളുടെ ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഉണക്ക പഴങ്ങളെ കുറിച്ച് ഇന്ന് അറിയാം.

ആദ്യം ഉണക്ക പഴങ്ങളുടെ പൊതുവെയുള്ള ഗുണങ്ങൾ അറിയാം

എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ഡ്രൈഫ്രൂട്ടുകൾ മെറ്റബോളിസം വേഗത്തിലാക്കാനും സഹായിക്കുന്നു. ഇവയെല്ലാം ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫൈബറും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നത് ഇല്ലാതാക്കുന്നു.

 weightloss

ഉണക്കമുന്തിരി

ഇവ നേരിട്ട് കഴിക്കുന്നതിനെക്കാൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഉത്തമം. കാരണം കുതിർത്ത് കഴിക്കുമ്പോൾ കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ കാരണമാകുന്നു. മാത്രമല്ല ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന തോന്നലുകളും ഇത് ഇല്ലാതാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു. കൂടാതെ, ഉണക്കമുന്തിരിയിൽ ഉപ്പിന്റെ അംശം കുറവും അയഡിൻ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവ കൂടുതലുമാണ്.

അത്തിപ്പഴം

ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് ഫിഗ്. അത്തിപ്പഴം കഴിച്ചാൽ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടില്ല. മാത്രമല്ല മെറ്റബോളിസം വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു. അത്തിപ്പഴത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ വ്യായാമം ചെയ്യുമ്പോൾ കൂടുതൽ കലോറി എരിച്ച് കളയാൻ സഹായിക്കുന്നുവെന്നതിനോടൊപ്പം വയറ് കുറക്കാനും മികച്ചതാണ്. പൊട്ടാസ്യവും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ബദാം

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ളവർ ബദാം കഴിക്കുന്നത് വളരെ ഉത്തമമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ബദാമിൽ കലോറി വളരെ കുറവാണ്, കൂടാതെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമിൽ ഫൈബറുകൾ, ആരോഗ്യകരമായ ഫാറ്റുകളും ഉണ്ട്. അതുകൊണ്ട് തന്നെ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നുകയും ചെയ്യും പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുകയും ചെയ്യില്ല.

ഈത്തപ്പഴം

തടി കുറക്കാനുള്ള തീവ്ര പരിശ്രമത്തിലാണോ നിങ്ങൾ? എന്നാൽ തീർച്ചയായും നിങ്ങളുടെ ഡയറ്റിൽ ഈത്തപ്പഴം ഉൾപ്പെടുത്തേണ്ടതുണ്ട്. ഈത്തപ്പഴത്തിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇവ വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. അതായത് ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കണമെന്ന തോന്നൽ ഉണ്ടാക്കില്ലെന്ന് സാരം. മാത്രമല്ല ഈത്തപ്പഴത്തിൽ വിറ്റാമിൻ ബി5 അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ സ്റ്റാമിന വർധിപ്പിക്കുന്നു. ശരീരം ആരോഗ്യത്തോടെയും ഊർജത്തോടെയും നിലനിർത്താൻ ഇത് സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+