വീടിനകത്തെ മുഷിഞ്ഞ മണം മാറ്റാൻ റൂം ഫ്രഷ്നർ വേണ്ടതില്ല, പ്രകൃതിദത്തമായ വഴികളിതാ

നമ്മുടെ വീട്ടിലേക്ക് അതിഥികളായി ആരെങ്കിലും വരുമ്പോൾ വീടിനകത്ത് ഒരു മുഷിഞ്ഞ മണമാണ് ഉളളതെങ്കിലോ.. അത്തരമൊരു സാഹചര്യം ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. വീടിന് അകത്ത് ഉളള നമുക്ക് ചിലപ്പോൾ അതറിയണം എന്നില്ല, എന്നാൽ പുറത്ത് നിന്നൊരാൾ വരുമ്പോൾ അതറിയും.

അതുകൊണ്ട് തന്നെ നമ്മളിൽ പലരും എയർ ഫ്രഷ്നർ ഉപയോഗിച്ചാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നത്. എന്നാൽ ഈ റൂം ഫ്രഷ്‌നറുകൾ പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയോ അതിരൂക്ഷമായ മണം കാരണം തലവേദന പോലുളള അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്യാറുണ്ട്.

വീടിനകം സുഗന്ധപൂരിതമാക്കാൻ ഈ കെമിക്കലുകളുടെയൊന്നും ആവശ്യമില്ല. അതിന് പ്രകൃതിദത്തമായ ചില വഴികളുണ്ട്.

Home Hacks

ഓറഞ്ച്, ചെറുനാരങ്ങ എന്നിവയുടെ തോടുകൾ കളയാതെ ഒരു ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഇടുക. കൂടെ ഒരു കഷണം കറുവപ്പട്ട, കുറച്ച് ഗ്രാമ്പൂ അല്ലെങ്കിൽ റോസ്മേരി എന്നിവ ചേർത്ത് ചെറുതീയിൽ 30 മിനിറ്റ് തിളപ്പിക്കുക. ഇത് വീട്ടിനുള്ളിൽ നല്ലൊരു സുഗന്ധം നൽകും. പാത്രത്തിലെ വെള്ളം വറ്റിപ്പോകാതെ ശ്രദ്ധിക്കണം.

മറ്റൊരു വഴി ബേക്കിംഗ് സോഡ ഉപയോഗിച്ചാണ്. ഒരു പാത്രത്തിൽ ബേക്കിംഗ് സോഡ എടുത്ത് ഫ്രിഡ്ജ്, ഷൂ റാക്ക്, അലമാര അല്ലെങ്കിൽ വേസ്റ്റ് ബിൻ എന്നിവയ്ക്ക് സമീപം വെക്കുക. ദുർഗന്ധമുളളയിടത്ത് അൽപം ബേക്കിംഗ് സോഡ വിതറി അരമണിക്കൂറിന് ശേഷം വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാം.

വീടിന്റെ ജനലുകൾ തുറന്നിടുന്നത് കെട്ടിക്കിടക്കുന്ന വായു പുറത്തേക്ക് പോകാൻ സഹായിക്കും. എപ്പോഴും 15-20 മിനുറ്റ് ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. മാത്രമല്ല കിടക്കവിരികളും തലയിണകളും ഇടയ്ക്കിടെ വെയിലത്ത് ഇട്ട് ഉണക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.

വീട്ടിലെ ജനലുകൾക്കരികിൽ തുളസി, പുതിന, ലാവെൻഡർ പോലുളള ചെടികൾ നട്ടുവളർത്താം. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് മുല്ലപ്പൂവ്, മന്ദാരം, ജമന്തി തുടങ്ങിയ പുതിയ പൂക്കൾ മുറിയിൽ വെക്കുന്നത് വീടിന് നല്ല മണം മാത്രമല്ല ഭംഗിയും നൽകും. തുണികൾ വെച്ചിരിക്കുന്ന അലമാരയിൽ ഉണങ്ങിയ ലാവെൻഡറോ റോസാപ്പൂവിതളുകളോ വെക്കുന്നതും നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma