Get Updates
Get notified of breaking news, exclusive insights, and must-see stories!

പല്ലിയെ വീട്ടില്‍ നിന്നോടിക്കാന്‍ ഇത്ര എളുപ്പമോ? ഈ പോംവഴി നിങ്ങള്‍ ഇതിന് മുന്‍പ് കേട്ടിട്ടുണ്ടായിരിക്കില്ല

കൊവിഡിന് ശേഷം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാന്‍ ചിലരെങ്കിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ശുചിത്വ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഒരു മാര്‍ഗം നിങ്ങളുടെ വീട് വൃത്തിയുള്ളതായി സൂക്ഷിക്കുക എന്നതാണ്. എന്നാല്‍ വീട്ടിലെ പൊടിയും മാറാലയും തട്ടുക എന്നതില്‍ മാത്രം പലപ്പോഴും നമ്മുടെ ശുചിത്വശീലം അവസാനിക്കുന്നതാണ് പലപ്പോഴും കാണുന്നത്.

ഇന്ത്യയിലെ വീടുകളില്‍ പല്ലികള്‍ ഏറ്റവും സാധാരണമായ കീടമാണെന്നതില്‍ സംശയമില്ല. പൊതുവെ നമ്മുടെ വീടിനുള്ളില്‍ കണ്ട് വരുന്ന പല്ലികള്‍ വിഷമുള്ളതോ അപകടകരമോ അല്ലെങ്കിലും വീട്ടിലെ വൃത്തിയെ ബാധിക്കുന്നവയാണ്. കുട്ടികളെയും പ്രായമായവരേയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പല്ലിയെ വീട്ടില്‍ നിന്ന് നീക്കം ചെയ്യുക എന്നത് അത്യന്താപേക്ഷിതമാണ്. പല്ലികളെ കൊല്ലാതെ തന്നെ അവയെ തുരത്താനുള്ള ഫലപ്രദവും ലളിതവുമായ ചില വഴികള്‍ നോക്കാം.

LIZARD

കുരുമുളക് സ്‌പ്രേ

പല്ലികളെ ഒഴിവാക്കാന്‍ പെപ്പര്‍ സ്‌പ്രേ ഒരു മികച്ച ഓപ്ഷനാണ്. സാധാരണയായി പല്ലികളെ കാണുന്നിടങ്ങളില്‍ വെള്ളവും കുരുമുളകും കലര്‍ന്ന മിശ്രിതം തളിക്കുക. കുരുമുളക് പല്ലികളെ അകറ്റുന്ന വസ്തുവാണ്. അതിനാല്‍ ഈ സ്ഥലങ്ങളില്‍ പല്ലികള്‍ വരുന്നത് ഒഴിവാക്കുന്നു. കുരുമുളക് സ്‌പ്രേയ്ക്ക് പകരം ചുവന്ന മുളക് പൊടി, ചൂടുള്ള സോസ് എന്നിവ ഉപയോഗിക്കാം. എന്നാല്‍ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന മുറികളില്‍ കുരുമുളക് സ്‌പ്രേ ആണ് ഏറ്റവും അഭികാമ്യം.

ഉള്ളി, വെളുത്തുള്ളി

പല്ലിയുടെ ഇന്ദ്രിയങ്ങളെ ആക്രമിക്കുന്ന ശക്തമായ ദുര്‍ഗന്ധമാണ് വെളുത്തുള്ളിക്കും ഉള്ളിക്കും ഉള്ളത്. അതിനാല്‍ പല്ലികളുടെ ജീവന് ദോഷം വരുത്താതെ അവയെ അകറ്റാനുള്ള നല്ലൊരു മാര്‍ഗമാണിത്. കുറച്ച് ഉള്ളി കഷ്ണങ്ങളോ വെളുത്തുള്ളി അല്ലികളോ വീടിന്റെ പല സ്ഥലങ്ങളിലും വെക്കുക.

നാഫ്തലിന്‍ ഗുളികകള്‍

വീട്ടിനുള്ളിലെ പല്ലികളെ തുരത്താനുള്ള നല്ലൊരു വഴിയാണ് നാഫ്തലിന്‍ ഗുളികകള്‍. എന്നാല്‍ വളര്‍ത്തുമൃഗങ്ങളോ കുഞ്ഞുങ്ങളോ ഇല്ലാത്ത വീട്ടുകാര്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ. നാഫ്തലിന്‍ പന്തുകള്‍ അവരുടെ ആരോഗ്യത്തിന് ഹാനികരമാകും എന്നതിനാലാണ് ഇത്. പല്ലികള്‍ക്ക് നാഫ്താലിന്‍ ബോളുകളുടെ രൂക്ഷഗന്ധം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അടുക്കളയിലെ അലമാരകളിലും സ്റ്റോറേജ് റാക്കുകളിലും സിങ്കിനടിയിലും നാഫ്തലിന്‍ ഗുളിക വെക്കാം.

താപനില

ശരീര താപനില നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പല്ലികള്‍ ചൂടുള്ള ചുറ്റുപാടുകളാണ് ഇഷ്ടപ്പെടുന്നത്. അതിനാല്‍ മുറികളിലെ താപനില കുറക്കുന്നതിനായി ജനലുകള്‍ തുറന്നിടുകയും എസി ഉപയോഗിക്കുകയും ചെയ്യുക. കൂളറുകളും എയര്‍കണ്ടീഷണറുകളും ഉപയോഗിച്ച് മുറിയിലെ താപനില കുറയ്ക്കാന്‍ ശ്രമിക്കുന്നത് പല്ലികളെ അകറ്റാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണിത്.

LIZARD

ഭക്ഷണാവിഷ്ടങ്ങള്‍

ഭക്ഷണാവിഷ്ടങ്ങള്‍ വീടിനുള്ളില്‍ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. ഭക്ഷണ പാക്കറ്റുകള്‍ പൊട്ടി അവശിഷ്ടങ്ങള്‍ താഴെ വീണിട്ടുണ്ടെങ്കില്‍ അത് വേഗത്തില്‍ വൃത്തിയാക്കണം. നനഞ്ഞ വേസ്റ്റ് ബിന്നുകള്‍ ഇടയ്ക്കിടെ കഴുകുക. ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് പല്ലികളെ അകറ്റാന്‍ സഹായിക്കും

മയില്‍പ്പീലി

മയില്‍പ്പീലി പണ്ടുമുതലേ പല്ലികളെ അകറ്റുന്ന പ്രകൃതിദത്ത മാര്‍ഗമായാണ് അറിയപ്പെടുന്നത്. നിങ്ങളുടെ വീട്ടിനുള്ളില്‍ മയില്‍പ്പീലി വെക്കുന്നത് പല്ലികളെ തടയും. മയില്‍പ്പീലിയുടെ ഗന്ധം പല്ലികളെ പ്രകോപിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. മയില്‍പ്പീലി വീട്ടില്‍ വെക്കുന്നത് അലങ്കാരം കൂടിയായതിനാല്‍ പലരും പല്ലികളെ അകറ്റാന്‍ ഈ മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+