പഴങ്ങളുടെ രാജാവൊക്കെ തന്നെ, എന്നാലും കഴിക്കുമ്പോള്‍ ശ്രദ്ധ വേണം: ഇങ്ങനെ കഴിച്ചാല്‍ ഗുണമേറും
പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴത്തെ വിശേഷിപ്പിക്കുന്നത്. മാങ്ങയുടെ സീസണ്‍ ആയതിനാല്‍ ഇപ്പോള്‍ എല്ലാ വീടുകളിലും ഇതുണ്ടാകാറുണ്ട്. മറ്റു ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രായമായവരും കൊച്ചു കുട്ടികളും ഒരു പോലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നതാണ് മാമ്പഴം. നാവിനെയും മനസിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് മാങ്ങയുടെ നീരിന്റെ രുചി. മാമ്പഴത്തില്‍ വിറ്റാമിന്‍ സി, എ, നാരുകള്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട് രോഗപ്രതിരോധ ശേഷിയും ഹൃദയത്തിന്റെ ആരോഗ്യത്തിന് മാങ്ങ കഴിക്കുന്നത് നല്ലതാണ്.
മാമ്പഴം ആരോഗ്യകരമെങ്കിലും ഒരു ദിവസം എത്ര മാങ്ങ കഴിക്കാം എന്നത് സംബന്ധിച്ച് പലര്‍ക്കും വലിയ അറിവില്ല. മാങ്ങയില്‍ വലിയ തോതില്‍ പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ മധുരം ആണല്ലോ എന്നോര്‍ത്ത് പ്രമേഹ രോഗികളും കൂടുതല്‍ കഴിക്കാറുണ്ട് എന്നാല്‍, മാമ്പഴം കൂടുതല്‍ കഴിച്ചാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുത്തനെ വര്‍ധിക്കും.

മാങ്ങ കഴിക്കുന്നതില്‍ അളവ് ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമിതമായി മാമ്പഴം കഴിക്കുന്നത് ശരീരഭാരം കൂടാന്‍ ഇടയാക്കും. ഒരു വലിയ മാമ്പഴത്തില്‍ 202 കലോറിയോളം അടങ്ങിയിട്ടുണ്ട്. പ്രമേഹം ഇല്ലാത്ത മുതിര്‍ന്ന ഒരാള്‍ ഒരു ദിവസം ഇടത്തരം മാമ്പഴം കാണിക്കുന്നതാണ് നല്ലത്. ഇതില്‍ ഏകദേശം 120 മുതല്‍ 150 വരെ കലോറി അടങ്ങിയിട്ടുണ്ട്. 40 മുതല്‍ 45 ഗ്രാം വരെ നാച്ചുറല്‍ ഷുഗറും അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികള്‍ക്കും മാമ്പഴം കഴിക്കുന്നതില്‍ വിലക്കൊന്നുമില്ല. എന്നാല്‍ മിതമായിരിക്കണം എന്ന് മാത്രം. ഒരു ദിവസം പകുതി മാമ്പഴം കഴിക്കാം. ഒരിക്കലും മാങ്ങ ജ്യൂസ് ആക്കി കഴിക്കരുത്. കാരണം മധുരത്തിന്റെ അളവ് വീണ്ടും വര്‍ധിക്കും. മാമ്പഴം കഴിക്കുന്നതിനൊപ്പം തന്നെ പഞ്ചസാരയുടെ അളവും പരിശോധിക്കണം. എന്നിട്ട് കഴിക്കുന്ന മാങ്ങയുടെ അളവ് നിശ്ചയിക്കാം. മാമ്പഴം ഒരു സ്പൂണ്‍ തൈരിനൊപ്പം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും.
മാമ്പഴം രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരത്തിലെ മെറ്റബോളിസം വര്‍ധിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും. വ്യായാമത്തിനുശേഷം മാമ്പഴം കഴിക്കുന്നതും ഏറ്റവും മികച്ചതാണ്. കാരണം അത് ക്ഷീണം മറികടക്കാന്‍ സഹായിക്കുന്നു. ഒരു പ്രോട്ടീന്‍ ബാറിനേക്കാളും എന്തുകൊണ്ട് ഫലപ്രദമാണ് മാങ്ങ കഴിക്കുന്നത്. അതേസമയം, രാത്രി വൈകി മാമ്പഴം കഴിക്കുന്നത് അധികം നല്ലതല്ല, പ്രത്യേകിച്ച് സ്മൂത്തിയുടെ രൂപത്തില്‍. കാരണം അനാവശ്യമായ കലോറി ശരീരത്തില്‍ എത്തുകയും ശരീര ഭാരം വര്‍ധിക്കുകയും ചെയ്യും
കടയില്‍ നിന്നുള്ള മാമ്പഴ ഷെയ്ക്കുകളില്‍ പഞ്ചസാര വലിയ തോതിലാണ് അടങ്ങിയിട്ടുള്ളത്. ഐസ്‌ക്രീമിനൊപ്പം കൊഴുപ്പുള്ള പാലും പഞ്ചസാരയും മാങ്ങയുടെ മധുരവും എല്ലാം ചേരുന്ന ഷെയ്ക്ക് 150 കലോറി ഉള്ള മാമ്പഴ നീരിനെ 500 കലോറി ആക്കി മാറ്റും. ഇത് രക്തത്തിലെ പഞ്ചസാരയും ശരീരത്തിന്റെ ഭാരവും വര്‍ധിപ്പിക്കും.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. ഇവ പിന്തുടരുന്നതിന് മുമ്പ് ആരോഗ്യവിദഗ്ദരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications