ഉള്ളിയും ഉരുളകിഴങ്ങും ഒരിക്കലും ഒന്നിച്ച് വെക്കരുത്.. നിങ്ങള്‍ ചെയ്യുന്നത് ആനമണ്ടത്തരം!!
ഉള്ളി ഏത് വീട്ടിലേയും അവശ്യ ഭക്ഷ്യവസ്തുവാണ്. വില പ്രവചനാതീതമാണ് എന്നതിനാല്‍ തന്നെ വില കുറയുമ്പോള്‍ ധാരാളം ഉള്ളി വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും നമ്മള്‍ നേരിടുന്ന പ്രശ്‌നമാണ് എങ്ങനെയാണ് ഉള്ളി കേട് വരാതെ സൂക്ഷിക്കുക എന്നത്. പെട്ടെന്ന് അഴുകുന്നതിനാല്‍ തന്നെ പലര്‍ക്കും ഉള്ളി എങ്ങനെയാണ് ശരിയായി സൂക്ഷിക്കേണ്ടത് എന്ന് അറിയില്ല.
ഉള്ളി അഴുകുന്നത് തടയാന്‍ ശരിയായ കൈകാര്യം ചെയ്യലും സംഭരണവും അതിപ്രധാനമാണ്. ഉള്ളി എപ്പോഴും ഫ്രഷായി നിലനിര്‍ത്താനും ചീഞ്ഞഴുകുന്നത് തടയാനും സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ഉള്ളി വാങ്ങുമ്പോള്‍ തന്നെ ഉണങ്ങിയതല്ല എന്ന് ഉറപ്പ് വരുത്തണം. പുറമേക്ക് കാണുമ്പോള്‍ തന്നെ ചതവുകളോ പൊട്ടലോ ഉള്ള ഉള്ളി തിരഞ്ഞെടുക്കരുത്. പെട്ടെന്ന് ചീഞ്ഞഴുകിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ലക്ഷണങ്ങളുള്ള ഉള്ളി ഒഴിവാക്കണം. ഉള്ളിയില്‍ ഈര്‍പ്പം അടിഞ്ഞുകൂടുന്നത് തടയാന്‍ തണുത്തതും വരണ്ടതുമായ അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍.
അടുക്കളയില്‍ നല്ല വായു സഞ്ചാരമുള്ളതും എന്നാല്‍ ചൂടില്‍ നിന്നും നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതുമായ സ്ഥലത്ത് വേണം ഉള്ളി സൂക്ഷിക്കാന്‍. ആവശ്യമല്ലാതെ ഉള്ളി കഴുകി സൂക്ഷിക്കരുത്. ഉള്ളിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ സൂക്ഷിച്ച് വെക്കുന്നതിന് മുന്‍പ് ഒരു തുണി ഉപയോഗിച്ച് തുടക്കുന്നത് നല്ലതാണ്.
പ്ലാസ്റ്റിക് കവറുകളില്‍ ഉള്ളി സൂക്ഷിക്കുന്നതിനു പകരം മെഷ് ബാഗുകളോ കുട്ടകളോ ഉപയോഗിക്കുക. ഈ പാത്രങ്ങള്‍ ഉള്ളിക്ക് ചുറ്റും വായു സഞ്ചാരം ഉണ്ട് എന്ന് ഉറപ്പാക്കാന്‍ സഹായിക്കും അനുവദിക്കുന്നു. മാത്രമല്ല ഈര്‍പ്പം ഉണ്ടാക്കുന്നതും ചീഞ്ഞഴുകുന്നതും തടയുകയും ചെയ്യും. ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ആനമണ്ടത്തരമാണ്.
ഉള്ളി വാതകങ്ങള്‍ പുറത്തുവിടുന്നതിനാല്‍ തന്നെ ചില പഴങ്ങളും പച്ചക്കറികളും പാകമാകുന്നത് ത്വരിതപ്പെടുത്തും. ഇത് വഴി ഇത് വേഗത്തില്‍ കേടാകാന്‍ ഇടയാകും. അതിനാല്‍ തന്നെ ഉരുളക്കിഴങ്ങില്‍ നിന്ന് ഉള്ളിയെ അകറ്റി നിര്‍ത്തണം. ഈ പ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ നടക്കുന്നത് ഉരുളകിഴങ്ങും ഉള്ളിയും അടുത്ത് വെക്കുമ്പോഴാണ്. പലപ്പോഴും ഉള്ളികളില്‍ കറുത്ത പാട് കാണാറുണ്ട്. ഇത് ഒരു തരം പൂപ്പല്‍ ആണ്. പൂപ്പല്‍ ബാധിച്ച ഭാഗം കളഞ്ഞ് മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കണം.












Click it and Unblock the Notifications