നിങ്ങളുടെ കൈയിലെ രേഖ ഇങ്ങനെയാണോ..? എങ്കില്‍ ഉടന്‍ കോടീശ്വരനാകാം
ഹസ്തരേഖാ ശാസ്ത്രത്തെ കുറിച്ച് നമ്മൡല്‍ പലരും കേട്ടിട്ടുണ്ട്. കൈ നോക്കി ഭാവി പറയുന്നവരെ നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്. കൈരേഖ നോക്കിയാല്‍ സാമ്പത്തികാവസ്ഥ പ്രവചിക്കാം എന്നാണ് ഹസ്തരേഖ ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എങ്ങനെയാണ് ഇത് നിര്‍ണയിക്കുന്നത് എന്നല്ലേ. നമ്മുടെ കൈകളില്‍ പലതരത്തിലാണ് രേഖകള്‍ കിടക്കുന്നത്. പലരുടേയും കൈകളിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും.
കൈയുടെ ഉള്‍ഭാഗത്തെ ഓരോ വിരലുകള്‍ക്കും താഴെയുള്ള വീര്‍ത്ത മാംസള ഭാഗങ്ങളെ മണ്ഡലങ്ങള്‍ എന്നാണ് ഹസ്തരേഖ ശാസ്ത്രത്തില്‍ പറയുന്നത്. തള്ള വിരലിനു താഴെ ശുക്രമണ്ഡലവും ചൂണ്ടു വിരലിനു താഴെ വ്യാഴമണ്ഡലവും നടുവിരലിനു താഴെ ശനിമണ്ഡലവും മോതിരവിരലിനു താഴെ സൂര്യമണ്ഡലവും ചെറുവിരലിനു താഴെ ബുധമണ്ഡലവും വരുന്നു എന്നാണ് വിശ്വാസം.

കൈനോട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നാണ് മണി ട്രയാംഗിള്‍. സാധാരണയായി മോതിരവിരലിലോ ചെറുവിരലിലോ ആണ് ഇത് കാണപ്പെടുന്നത്. സാമ്പത്തിക വിജയത്തിനും ഭൗതിക സമൃദ്ധിക്കും ഉള്ള സാധ്യതയെ ആമ് ഇത് സൂചിപ്പിക്കുന്നത്. ഈ ത്രികോണത്തിന്റെ വലുപ്പവും ആഴവും കൈവരിക്കാന്‍ പോകുന്ന സമ്പത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത്.
മോതിരവിരലിലോ ചെറുവിരലിലോ താഴെ ഇത്തരത്തില്‍ രേഖ കാണപ്പെടുന്നവര്‍ക്ക് മികച്ച രീതിയില്‍ പണം കൈകാര്യം ചെയ്യാനുള്ള കഴിവും സാമ്പത്തിക അവസരങ്ങള്‍ ആകര്‍ഷിക്കാനുള്ള കഴിവും ഉണ്ടെന്ന് പറയപ്പെടുന്നു. അപ്പോളോ ലൈന്‍ എന്നറിയപ്പെടുന്ന സൂര്യ രേഖ പ്രശസ്തി കരിയറിലെയും സാമ്പത്തിക രംഗത്തെയും വിജയവുമായി ബന്ധപ്പെട്ട സൂചകമാണ്. ഈ രേഖ സാധാരണയായി കൈപ്പത്തിയുടെ അടിയില്‍ നിന്ന് മോതിരവിരലിലേക്ക് നീണ്ട് കിടക്കും.
സാമ്പത്തിക അഭിവൃദ്ധി, നേതൃത്വഗുണങ്ങള്‍, സംരംഭകത്വ വിജയത്തിനുള്ള സാധ്യത എന്നിവയിലേക്കുള്ള ഒരു പാതയെ ആണ് ഇത് സൂചിപ്പിക്കുന്നത്. കൈകളില്‍ ഈ രേഖയുള്ള വ്യക്തികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മേഖലയില്‍ വലിയ ഉയരങ്ങള്‍ കീഴക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. കൈയിലെ രേഖകള്‍ അല്‍പം മുറിഞ്ഞശേഷം പിന്നെ കൂടിച്ചേരുന്ന അവസ്ഥയില്‍ ഉള്ളതാണെങ്കില്‍ നിങ്ങള്‍ക്ക് ഇടക്കിടക്ക് ധനം അപ്രതീക്ഷിതമായി വരും എന്നതിന്റെ സൂചനയാണിത്.
ചെറുവിരലിന് താഴെയുള്ള നേരായ ലംബ രേഖ വലിയ സമ്പത്ത് ലഭിക്കും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. തള്ളവിരലിന് താഴെ നെന്‍മണിയുടെ ആകൃതിയുള്ള രേഖയുണ്ടെങ്കില്‍ ബിസിനസില്‍ വലിയ വിജയം കൈവരിക്കാമെന്നാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് രാജയോഗ സമാനമായ ജീവിതമായിരിക്കും ലഭിക്കുക. ഉള്ളംകൈയില്‍ താമര ചിഹ്നം ഉള്ളവര്‍ ഭാഗ്യവാന്‍മാരായിരിക്കും. സാമ്പത്തിക കാര്യത്തില്‍ എപ്പോഴും ഇവര്‍ക്കൊപ്പം വിജയമുണ്ടായിരിക്കും.












Click it and Unblock the Notifications