കറ ഏതുമാകട്ടെ... ഇങ്ങനെ ചെയ്താല്‍ മതി, വസ്ത്രങ്ങള്‍ പുതിയത് പോലെ തിളങ്ങും
വസ്ത്രങ്ങളില്‍ പിടിക്കുന്ന കറ എല്ലാവരുടേയും തലവേദനയാണ്. ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രത്തിലാണ് കറ പുരണ്ടിരിക്കുന്നത് എങ്കിലോ? എന്നാല്‍ പിന്നെ എല്ലാവരും ആ കറയെങ്ങനെ ഒഴിവാക്കാം എന്ന തത്രപ്പാടിലായിരിക്കും. പലപ്പോഴും കറ പുരണ്ട വസ്ത്രങ്ങള്‍ നമ്മള്‍ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനി ആര്‍ക്കും ഇഷ്ട വസ്ത്രം കറപിടിച്ചതിന്റെ പേരില്‍ ഒഴിവാക്കേണ്ടി വരില്ല.
നമ്മുടെ വസ്ത്രങ്ങളില്‍ സ്ഥിരമായി പിടിക്കുന്ന കറകളില്‍ പ്രധാനികളാണ് ചായ കൊണ്ടും കറി കൊണ്ടും ഒക്കെ പിടിക്കുന്ന കറകള്‍. പലരും വിചാരിക്കുന്നത് ഈ കറകള്‍ കളയാന്‍ സാധിക്കില്ല എന്നാണ്. എന്നാല്‍ ഇത്തരം കറകള്‍ കളയാന്‍ എളുപ്പവഴികള്‍ ഏറെയുണ്ട്. പലര്‍ക്കും അത് അറിയില്ല എന്നതാണ് വസ്തുത. സ്ഥിരമായി നമ്മുടെ വസ്ത്രങ്ങളില്‍ പിടിക്കുന്ന ഇത്തരം കറകള്‍ ഒഴിവാക്കാന്‍ ഏറെ പ്രചാരം നേടിയിട്ടുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

കാപ്പി, ചായ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന കറകള്‍
പൊതുവെ നമ്മളില്‍ പലരുടേയും വസ്ത്രത്തില്‍ ഒരിക്കലെങ്കിലും ഇത്തരം കറകള്‍ പുരണ്ടിട്ടുണ്ടായിരിക്കും. ഇത് ഒഴിവാക്കാന്‍ നേരെ പോയി വെള്ളം കൊണ്ട് തുടക്കുന്നവരോഅലക്കുന്നവരോ ആണ് നമ്മളില്‍ പലരും. എന്നാല്‍ കാപ്പി, ചായ, മറ്റ് പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള കറ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാന മാര്‍ഗം തണുത്ത വെള്ളം ഉപയോഗിച്ച് കൊണ്ടുള്ളതാണ്.
വസ്ത്രത്തില്‍ ഇത്തരം കറകള്‍ പിടിച്ചാല്‍ 10-15 മിനിറ്റ് വരെ കറക്ക് പിറകിലൂടെ വെള്ളം ഒഴിക്കുക. കറ മാറി വെള്ളം വ്യക്തമാകുന്നത് വരെ ഇത് തുടരുക. ഇനി പറ്റിപിടിച്ച കറകളാണെങ്കില്‍ കറയുള്ള ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിയ ശേഷം സോപ്പ് ഉപയോഗിച്ച് ഉരക്കുക. അഞ്ച് മിനിറ്റ് നേരം അങ്ങനെ വെച്ച ശേഷം കറയുള്ള ഭാഗം ഉരച്ച് കഴുകാം. ചായ വീണുള്ള കറ നീക്കം ചെയ്യാന്‍, ഒരു ടേബിള്‍ സ്പൂണ്‍ വീതം വിനാഗിരിയും ലിക്വിഡ് ഡിഷ് സോപ്പും 2 കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക.
ശേഷം ഈ മിശ്രിതത്തില്‍ വൃത്തിയുള്ള ഒരു തുണി കൊണ്ട് മുക്കിയ ശേഷം കറയുള്ള ഭാഗത്ത് തുടക്കുക. ജ്യൂസ് വീണുള്ള കറകള്‍ക്കും തണുത്ത വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം. അല്‍പം വിനാഗിരിയും അലക്ക് സോപ്പും കറയില്‍ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക.
കറി വീണുള്ള കറകള്‍
ഭക്ഷണം കഴിക്കുമ്പോള്‍ വസ്ത്രത്തില്‍ അവശിഷ്ടങ്ങള്‍ വീഴുക പതിവാണ്. കൊച്ചുകുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ പറ്റുന്ന കറകള്‍ നീക്കം ചെയ്യാന്‍ ആ ഭാഗം തണുത്ത വെള്ളത്തില്‍ കഴുകുക. ഇതില്‍ നിന്ന് കറ മാറിയില്ലെങ്കില്‍ അല്‍പ്പം ബേക്കിംഗ് സോഡ കറയ്ക്ക് മുകളില്‍ വിതറി അഞ്ച് മിനിറ്റ് വെക്കുക. ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറ മൃദുവായി സ്‌ക്രബ് ചെയ്യുക. അതിന് ശേഷം വീണ്ടും വസ്ത്രം പതിവുപോലെ കഴുകി ഉണങ്ങാനിടുക.
എണ്ണ വീണുള്ള കറകള്‍
പലപ്പോഴും എണ്ണ കൊണ്ടുള്ള കറകളാണ് നീക്കാന്‍ പ്രയാസമേറിയത്. എണ്ണ ഉപയോഗിച്ചുള്ള കറകള്‍ നീക്കം ചെയ്യാന്‍ ഒരിക്കലും വെള്ളം ഉപയോഗിച്ച് കഴുകരുത്! എണ്ണ വെള്ളത്തെ അകറ്റുന്നതിനാല്‍ കറ പടരാന്‍ സാധ്യതയുണ്ട്. ഇത്തരം കറകള്‍ക്ക് മേല്‍ ടാല്‍കം പൗഡര്‍ തുണിയുടെ ഇരുവശത്തും വിതറുക. തുടര്‍ന്ന് 30 മിനിറ്റ് അങ്ങനെ തന്നെ വെക്കുക. അതിന് ശേഷം സോപ്പ് ഉപയോഗിച്ച് പതുക്കെ തടവുക. ശേഷം ചൂടുവെള്ളത്തില്‍ കഴുകുക. കറ മാറുന്നത് വരെ ഇത് തുടരുക.












Click it and Unblock the Notifications