Get Updates
Get notified of breaking news, exclusive insights, and must-see stories!

പല ലിപ്സ്റ്റിക്കുകളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ ഇവയാണ്; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട..

കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ലിപ്സ്റ്റിക്. മുഖ സൗന്ദര്യത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ചുണ്ടുകളുടെ ഭംഗി വര്‍ധിപ്പിക്കാനും പരിമിതികള്‍ മറച്ചുവെക്കാനും ലിപ്സ്റ്റിക് വലിയ പങ്കുവഹിക്കുന്നു. ലിപ്സ്റ്റിക് ഇടുമ്പോള്‍ ലഭിക്കുന്ന കോണ്‍ഫിഡന്‍സ് ലെവലും വേറെയാണ്. വിപണിയില്‍ ഇന്ന് ആയിരക്കണക്കിന് ഷെയ്ഡുകളിലാണ് ലിപ്സ്റ്റിക് ലഭ്യമാകുന്നത്. നൂറുകണക്കിന് കമ്പനികളാണ് ഓരോ ദിവസവും പുതിയ അവകാശവാദങ്ങളുമായി ലിപ്സ്റ്റിക്കുകള്‍ പുറത്തിറക്കുന്നത്.

രാസവസ്തുക്കള്‍ ചേരാത്ത ഹെര്‍ബല്‍ ലിപ്സ്റ്റിക്കുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ എല്ലാം വിശ്വസിച്ച് ചുണ്ടുകളില്‍ മാറി മാറി ലിപ്സ്റ്റിക്കുകള്‍ പരീക്ഷിക്കുന്നവര്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ക്ഷണിച്ച് വരുത്തുന്നത് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പലരും ലിപ്സ്റ്റിക്കിന്റെ ഭംഗി മാത്രം നോക്കിയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. അതില്‍ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളതെന്ന് നോക്കാന്‍ വിട്ടുപോകുന്നു

lipstick

ലിപ്സ്റ്റിക് ചുണ്ടില്‍ പുരട്ടുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്. ചുണ്ടില്‍ പുരട്ടുന്നതിനാല്‍ മറ്റു സൗന്ദര്യ ഉല്‍പന്നങ്ങളേക്കാള്‍ വേഗത്തില്‍ ലിപ്സ്റ്റിക്കിന്റെ അംശങ്ങള്‍ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നു. ചില ലിപ്സ്റ്റിക്കുകളില്‍, പ്രത്യേകിച്ച് നിലവാരം കുറഞ്ഞ ബ്രാന്‍ഡുകളുടെ ലിപ്സ്റ്റിക്കുകളില്‍ ശരീരത്തിലെ ഹോര്‍മോണുകളെ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.

വളരെ പതുക്കെയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പുറത്തു വരിക. അതിനാല്‍ ഉല്‍പന്നത്തിന്റെ ലേബലുകള്‍ എപ്പോഴും പരിശോധിച്ച് ലിപ്സ്റ്റിക്കില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കണമെന്നും ആരോഗ്യകര്‍ പറയുന്നു.

ശരീരത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ വരെ ലിപ്സ്റ്റിക്കില്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ബിപിഎ ചില ലിപ്സ്റ്റിക്കുകളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ സിസ്റ്റത്തെ തടസപ്പെടുത്തുന്നു. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഉള്‍പ്പെടെ ഇത് കാരണമാകും. വൃക്കകളെ തകരാറിലാക്കാനും ഈ രാസവസ്തുക്കള്‍ക്ക് കഴിയും.

പല ലിസ്റ്റിക്കുകളിലും അടങ്ങിയിട്ടുള്ള ചില രാസവസ്തുക്കളാണ് മീഥൈല്‍ പാരബെന്‍, പ്രൊഫൈല്‍ പാരബെന്‍, ലെഡ് എന്നിവ. ഇവ അടങ്ങിയിട്ടുള്ള ലിപ്സ്റ്റിക് വാങ്ങാതിരിക്കുന്നതാണ് ഉചിതം. ഈ വിഷ വസ്തുക്കള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനാല്‍ പാരബെന്‍ ഫ്രീ, ലെഡ് ഫ്രീ ലിപ്സ്റ്റിക്കുകള്‍ നോക്കി വാങ്ങുക.

വിപണിയിലെ ലഭിക്കുന്ന നിരവധി ലിപ്സ്റ്റിക്കുകളും നിലവാരമില്ലാത്തതും മറ്റു വികസ്വര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതുമാണ്. അതിനാല്‍ ചര്‍മ്മത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന വിശ്വസനീയമായ ബ്രാന്‍ഡുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക

ചേരുവയുടെ പട്ടിക സൂക്ഷ്മമായി പരിശോധിക്കുന്ന പതിവ് പൊതുവെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇല്ല. ഇതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് അവര്‍ അറിയാതെ ചെന്ന് എത്തിപ്പെടുകയാണ്. അതിനാല്‍ തന്നെ വിശ്വസനീയമായ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെ നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+