കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിട്രാപ്പ്; ഇരകളെ സൂചിപ്പിക്കാൻ രഹസ്യ കോഡുകൾ, കൂടുതൽ അശ്ലീല വീഡിയോകളും കണ്ടെടുത്തു!

Google Oneindia Malayalam News

ഭോപാൽ: രാജ്യത്തെ തന്നെ നടുക്കിയ പെൺകെണിയായിരുന്നു മദ്യപ്രദേശിൽ. നിരവധി രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ-വ്യവസായ പ്രമുഖരും ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചനകൾ. അന്വേഷണ ഏജൻസിയായ എസ്ഐടിയുടെ അന്വേഷണത്തിൽ പുതിയ തെളിവുകൾ കൂടി ലഭിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. കേസിലെ നിർണ്ണായ തെളിവായേക്കാവുന്ന ഡയറിയാണ് പിടിയിലായ യുവതിയിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്.

ഡയറിക്കു പുറമേ, അറസ്റ്റിലായ യുവതിയുടെ ഭോപാലിലെ റിവേറയിലെ വീട്ടിൽ നിന്ന് കൂടുതൽ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അറസ്റ്റിലായ യുവതിയുടെ ഭർത്താവിന്റെ എൻജിഒ സംഘടനയുടെ വിവരങ്ങളും ഡയറിയിൽ നിന്നു ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. രാഷ്ട്രീയ ഉന്നതരുടെയും എംപിമാരുടെയും മുൻ മന്ത്രിമാരുടെയും പേരുകൾ ഡയറിയിൽ കണ്ടതും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

ഡയറിയിൽ പ്രമുഖരുടെ പേരുകൾ

ഡയറിയിൽ പ്രമുഖരുടെ പേരുകൾ


ദില്ലിയിൽ ഉന്നതപദവി വഹിക്കുന്ന മധ്യപ്രദേശിലെ പ്രമുഖ്യ വ്യക്തിയെയും പരാമർശിക്കുന്നു. നേരത്തെ ലഭിച്ച നാലായിരത്തോളം ഡിജിറ്റൽ ഫയലുകളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. പെൺവാണിഭ സംഘം തന്നെ ഭീഷണിപ്പെടുത്തി 3 കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർ‌ഭജൻ സിങിന്റെ പരാതിയാണ് ഏതാനും വർഷമായി നടന്നു വരുന്ന പെൺകെണിയുടെ ചുരുളഴിച്ചത്. സംഘത്തിലെ പ്രധാനിയായ ശ്വേത സ്വപ്ന ജെയിൻ, ആരത് ദയാൽ അടക്കം 5 യുവതികൾ അറസ്റ്റിലായതോടെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവിരങ്ങളയിരുന്നു.

എഞ്ചിനീയറുടെ പരാതി

എഞ്ചിനീയറുടെ പരാതി


ഇൻഡോർ സ്വദേശിയായ എഞ്ചിനീയർ ഹർഭജൻ സിങ് നൽകിയ പരാതിയെ തുടർന്നാണ് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. യുവാവുമായി അടുപ്പം സ്ഥാപിച്ച തട്ടിപ്പ് സംഘത്തിലെ പെൺകുട്ടി ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എഞ്ചിനീയർ ഇത് പോലീസിനെ അറിയിച്ചതോടെയാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്. ആരതി ദയാൽ(29), മോണിക്ക യാദവ്(18), ശ്വേതാ വിജയ് ജെയിൻ (38), ശ്വേതാ സ്വപ്നിയാൽ ജെയിൻ( 48), ഖർഖ സോണി( 38) ഓം പ്രകാശ് കോറി( 45) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. യുവതികളുടെ അറസ്റ്റിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

മുൻ മുഖ്യമന്ത്രിയുടെ സ്വകാര്യ വീഡിയോ

മുൻ മുഖ്യമന്ത്രിയുടെ സ്വകാര്യ വീഡിയോ

ഇതിനിടെ ഹണിട്രാപ്പ് സംഘം പകർത്തിയെന്ന് കരുതുന്ന മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇരുവരും ഓരോ പെൺകുട്ടികൾക്കൊപ്പമുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നാണ് സൂചന. പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതുവരെ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രിയുടേതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ ചെറുപ്പക്കാരിയായ പെൺകുട്ടിയോടൊപ്പം ഹോട്ടൽ റൂമിലുള്ള ദൃശ്യങ്ങളാണുളളത്. സംസ്ഥാനത്തെ പ്രമുഖർ ഹണിട്രാപ്പ് സംഘത്തിലെ പെൺകുട്ടികളോടൊപ്പമുള്ള ആയിരക്കണക്കിന് ദൃശ്യങ്ങളും, സെക്സ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളുമെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടികൾ.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്


10 വർഷമായി സംസ്ഥാനത്ത് ഹണി ട്രാപ്പ് സംഘം സജീവമായിരുന്നുവെന്നാണ് റിപ്പോർട്ട്. കോടികളുടെ തട്ടിപ്പാണ് ഇവർ ഇതുവരെ നടത്തി വന്നത്. ഭോപ്പാലിലെ സമ്പന്ന മേഖലയിലെ വാടക വീടുകളിലായിരുന്നു താമസം. ബ്ലാക്ക് മെയിലിലൂടെ പണം തട്ടിയാൽ വിലാസം മാറ്റും. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും തട്ടിപ്പിന് ഇരകളായിട്ടുണ്ട്. സംഘത്തിന്റെ നേതാവെന്ന് കരുതപ്പെടുന്ന ശ്വേത രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്തിയ ശേഷമാണ് ഹണിട്രാപ്പിൽ എത്തുന്നത്. ശ്വേതയ്ക്ക് മധ്യപ്രദേശിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. 2013, 2018 വർഷങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരകയായിരുന്നു ശ്വത എന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്വേത പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബയുടെ ആരോപണങ്ങൾ.

ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾ

ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾ

ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കുമുമ്പിലെത്തിച്ചതെന്ന് അവർ പോലീസിനോട് കുറ്റസമ്മതം നടത്തി. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത്‌ ചെയ്തതെന്നും ശ്വേത പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ കോളേജ് വിദ്യാർഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു. സംസ്ഥാനത്തെ പ്രശസ്തമായ കോളേജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടെതെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി.

കോളേജ് വിദ്യാർത്ഥിനികൾ

കോളേജ് വിദ്യാർത്ഥിനികൾ


18 വയസ് മുതൽ 48 വയസുവരെ പ്രായമുള്ള സ്ത്രീകളാണ് ഹണിട്രാപ്പ് സംഘത്തിൽ ഉള്ളത്. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം ഭോപ്പാലിലെ പ്രമുഖ ക്ലബ്ബിൽ അടിക്കടി എത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഈ ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ കൃത്യമം നടത്താൻ ശ്രമം നടന്നതായും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിച്ച് കളയാൻ ശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇരുപത്തി നാലോളം പെൺകുട്ടികളാണ് ശ്വേതയുടെ നിർദേശ പ്രകാരം ഹണി ട്രാപ്പിനായി രംഗത്തുണ്ടായിരുന്നത്. മിക്കവാറഉം എല്ലാം കോളേജ് വിദ്യാർത്ഥിനികളാണ്.

നിരവധി അശ്ലീല വീഡിയോകൾ കണ്ടെടുത്തു

നിരവധി അശ്ലീല വീഡിയോകൾ കണ്ടെടുത്തു

പന്ത്രണ്ടോളം ഐഎഎസ് ഉദ്യോഗസ്ഥരും ഏട്ട് മുൻ മന്ത്രിമാരും നിരവധി നടന്മാരും മാധ്യമപ്രവർത്തകരും കുടുങ്ങുമെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഹണി ട്രാപിൽ പിടിയിലായ പ്രതികളുടെ ഫോണുകളിൽ നിന്നും ലാപ്ടോപിൽ നിന്നും ആയിരക്കണക്കിന് സെക്സ് ചാറ്റുകളും, വീഡിയോ ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. എല്ലാം പ്രമുഖരുമൊപ്പമുള്ള കിടരപ്പറ രംഗങ്ങളും സെക്സ് ചാറ്റുകളുമാണ്.

മുൻ കേന്ദ്രമന്ത്രിയുടെ മകനും

മുൻ കേന്ദ്രമന്ത്രിയുടെ മകനും

മുൻ കേന്ദ്രമന്ത്രിയുടെ മകനും ഹണിട്രപിൽ പെട്ടിരുന്നെന്ന റിപ്പോർട്ടും പുറഫത്ത് വന്നിരുന്നു. മകനെ രക്ഷിക്കാൻ മുൻ കേന്ദ്രമന്ത്രി തട്ടിപ്പ് സംഘത്തിന് വലിയ തുക കൈമാറിയിരുന്നുവെന്നും സൂചനകളുണ്ട്. ഏത് രാഷ്ട്രീയ പാട്ടിയുടെ മന്ത്രിയായിരുന്നു അതെന്ന് വ്യക്തമല്ല. കേസ് അന്വേഷിക്കുന്ന സംഘം പ്രതിയുടെ മോതിരത്തിൽ നിന്നുള്ള ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് ആയിരത്തോളം മൾട്ടി മീഡിയ ഫയലുകൾ കണ്ടെത്തിയിരുന്നു. ഇതിൽ മുൻ കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെട്ട വീഡിയോയും കണ്ടെടുത്തിരുന്നു. ഈ വീഡിയോ പുറത്ത് വരാതിരിക്കാൻ സംഘത്തിൻ മുൻ കേന്ദ്രമന്ത്രി വലിയ തുക നൽകിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

വിദ്യാർത്ഥിനികൾ ഉന്നത ഉദ്യോഗസ്ഥർക്ക്...

വിദ്യാർത്ഥിനികൾ ഉന്നത ഉദ്യോഗസ്ഥർക്ക്...

വമ്പൻ കമ്പനികൾക്ക് കരാർ നേടികൊടുക്കുക വഴി ശ്വേതയും മറ്റൊരു പ്രതി ആരതി ദയാലും വലിയ കമ്മീഷൻ നേടിയെടുത്തിരുന്നു. ഇതിനൊപ്പം ചില സർക്കാർ തസ്തികകളിൽ കയറി പറ്റാൻ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് പൺകുട്ടികളെ കാഴ്ചവെച്ചു. ഇടപാടുകാരായി ഉന്നത ഉദ്യോഗസ്ഥർ കൂടിയതോടെയാണ് ഇവർ കോളേജ് വിദ്യാർത്ഥിനികളെ കെണിയിൽ പെടുത്താൻ തുടങ്ങിയത്. നൂറുകണക്കിന് കോടി രൂപയിൽ ലാഭകരമായ സർക്കാർ കരാറുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുടുക്കാൻ രണ്ട് ഡസനോളം കോളേജ് വിദ്യാർത്ഥികളെ രംഗത്തിറക്കിയിരുന്നെന്ന് ശ്വേത ജെയിൻ അന്വേഷ സംഘത്തിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

English summary
Madhya Pradesh honey trap case; Diary was recovered from the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X