Malampuzha Dam Water Level Today | മലമ്പുഴ ഡാം ജലനിരപ്പ് ഇന്ന്
മലമ്പുഴ അണക്കെട്ടിന്റെ ചരിത്രം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആണ് മലമ്പുഴ അണക്കെട്ട് നിലവില്‍ വരുന്നത്. എന്നാല്‍ പാലക്കാട് ജില്ലയിലുള്ള ഈ അണക്കെട്ട് നിര്‍മിച്ചത് കേരളമല്ല!
കേട്ടിട്ട് അത്ഭുതപ്പെടേണ്ട... 1955 ല്‍ മലമ്പുഴ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ടില്ല. മദ്രാസ് സംസ്ഥാനം ആണ് അണക്കെട്ട് നിര്‍മിച്ചത്. 1914 ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ കീഴില്‍ ആയിരുന്നു അണക്കെട്ട് സംബന്ധിച്ച ആശയം ആദ്യം ഉയരുന്നത് (സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം മദ്രാസ് പ്രസിഡന്‍സി മദ്രാസ് സംസ്ഥാനം ആയി മാറി). 1949 ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് മന്ത്രി കെ ഭക്തവത്സലം ആണ് അണക്കെട്ടിന്റെ തറക്കല്ലിട്ടത്.
റെക്കോര്‍ഡ് വേഗത്തില്‍ ആയിരുന്നു നിര്‍മാണം പൂര്‍ത്തിയായത്. 1955 ഒക്ടോബര്‍ 9 ന് അപ്പോഴത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കെ കാമരാജ് ആണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.
മലമ്പുഴ അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം
പാലക്കാട് ജില്ലയിലാണ് മലമ്പുഴ അണക്കെട്ട്. ജില്ലാ ആസ്ഥാനത്ത് നിന്ന് 7.6 കിലോമീറ്റര്‍ മാത്രം അകലെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയാണ് കല്പാത്തിപ്പുഴ. കല്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ എന്ന നദിയില്‍ ആണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. അങ്ങനെയാണ് അണക്കെട്ടിനും ഈ പ്രദേശത്തിനും മലമ്പുഴ എന്ന പേര് ലഭിച്ചതും.
മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി
115.06 മീറ്റര്‍ (377 അടി) ഉയരവും 2069 മീറ്റര്‍ (6788 അടി) നീളവും ഉണ്ട് മലമ്പുഴ അണക്കെട്ടിന്. 226 ദശലക്ഷം ക്യുബിക് മീറ്റര്‍ (226 എംസിഎം) ആണ് മലമ്പുഴ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.
മലമ്പുഴ അണക്കെട്ടിനോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്ന് തന്നെ ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. മലമ്പുഴ ഉദ്യാനം ആണ് അതില്‍ പ്രധാനം. കുട്ടികളുടെ പാര്‍ക്ക്, ഇക്കോ പാര്‍ക്ക്, ജപ്പാന് ഗാര്ഡന്, ശുദ്ധജല അക്വേറിയം സ്നേക് പാര്‍ക്ക്, റോപ്പ് വേ, ബോട്ട് സവാരി, തൂക്കുപാലം, ഫാന്റസി പാര്‍ക്ക് എന്നിവയാണ് ഇവ.
പാലക്കാട് കോട്ടയിലേക്ക് മലമ്പുഴയില്‍ നിന്ന് ചെറിയ ദൂരം മാത്രമേ ഉള്ളു. പ്രകൃതിരമണീയമായ കവ, ആനക്കല്ല് എന്നീ സ്ഥലങ്ങളും തൊട്ടടുത്ത് തന്നെ. ധോണി വെള്ളച്ചാട്ടം, മീന്‍വല്ലം വെള്ളച്ചാട്ടം, നെല്ലിയാമ്പതി, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവയും മലമ്പുഴയില്‍ നിന്ന് ഏറെ അകലെയല്ല.
സന്ദര്‍ശന സമയം
മലമ്പുഴ അണക്കെട്ടിന്റെ റിസര്‍വോയര്‍, ഗാര്ഡന് ഹൗസ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. മറ്റ് സ്ഥലങ്ങളിലെ സന്ദര്‍ശന സമയങ്ങള്‍ ഇങ്ങനെ
ശുദ്ധജല അക്വേറിയം: ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 8 മണി വരെ (അവധി ദിനങ്ങളില്‍ ഒരു മണി മുതല്‍ രാത്രി 9 മണിവരെ)
സ്നേക് പാര്‍ക്ക്: രാവിലെ 8 മണി മുതല്‍ വൈകീട്ട് 6 മണി വരെ
ജപ്പാന് ഗാര്ഡന്: 10.00 എഎം - 1.00 പിഎം, 2.30 എഎം - 8.00 പിഎം
റോപ്പ് വേ: 10.00 എഎം - 1.00 പിഎം, 2.30 എഎം - 8.00 പിഎം
ടെലിസ്കോപിക് ടവര്‍: 10.00 എഎം - 5.00 പിഎം
റോക്ക് ഗാര്ഡന്: 10.00 എഎം - 6.00 പിഎം

-
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം












Click it and Unblock the Notifications