കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Malampuzha Dam Water Level Today | മലമ്പുഴ ഡാം ജലനിരപ്പ് ഇന്ന്

Google Oneindia Malayalam News

Newest First Oldest First
9:37 AM, 27 Jul

2023 ജൂലൈ 26 ന് മലമ്പുഴ ഡാമിലെ ജലനിരപ്പ് 105.83 അടി.
12:32 PM, 5 Jul

2023 ജൂലൈ 5ന് മലമ്പുഴ ഡാമിലെ ജലനിരപ്പ് 103.62 ആണ്. നിലവില്‍ 18 ശതമാനം ജലം സംഭരിക്കുന്നുണ്ട്.
2:14 PM, 2 Aug

പ്രളയ സാധ്യത മുന്നില്‍ കണ്ട് മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും
12:46 PM, 2 Aug

മലമ്പുഴ ഡാമിലെ ജലനിരപ്പ് 111.85 മീറ്റര്‍
1:15 PM, 19 May

മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല
1:14 PM, 19 May

മലമ്പുഴ ഡാമിലെ നിലവിലെ ജലനിരപ്പ് 106.59 അടി.
12:28 PM, 16 Oct

മലമ്പുഴ ഡാം ജലനിരപ്പ് 114.03 അടി
1:20 PM, 7 Aug

2020 ഓഗസ്റ്റ് 7 ന് രാവിലെ 11 മണിവരെ മലമ്പുഴ ഡാമിലെ ജലനിരപ്പ് 109.04 മീറ്റർ ആണ്. ഡാമിലെ പരമാവധി സംഭരണശേഷി 115.06 മീറ്റർ ആണ്. ജലനിരപ്പ് 113 മീറ്റർ എത്തിയാൽ ബ്ലൂ അലെർട്ടും 114 മീറ്റർ എത്തിയാൽ യെല്ലോ അലെർട്ടും 114.45 മീറ്റർ എത്തിയാൽ റെഡ് അലെർട്ടും പ്രഖ്യാപിക്കും
10:29 PM, 7 Jul

ജൂലൈ 7, 2020

2020 ജൂലായ് 7 ന് രാവിലെ 11 മണിവരെ മലമ്പുഴ ഡാമിലെ ജലനിരപ്പ് 103.06 മീറ്റർ ആണ്. ഡാമിലെ പരമാവധി സംഭരണശേഷി 115.06 മീറ്റർ ആണ്. ജലനിരപ്പ് 113 മീറ്റർ എത്തിയാൽ ബ്ലൂ അലെർട്ടും 114 മീറ്റർ എത്തിയാൽ യെല്ലോ അലെർട്ടും 114.45 മീറ്റർ എത്തിയാൽ റെഡ് അലെർട്ടും പ്രഖ്യാപിക്കും

മലമ്പുഴ അണക്കെട്ടിന്റെ ചരിത്രം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആണ് മലമ്പുഴ അണക്കെട്ട് നിലവില്‍ വരുന്നത്. എന്നാല്‍ പാലക്കാട് ജില്ലയിലുള്ള ഈ അണക്കെട്ട് നിര്‍മിച്ചത് കേരളമല്ല!

കേട്ടിട്ട് അത്ഭുതപ്പെടേണ്ട... 1955 ല്‍ മലമ്പുഴ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ടില്ല. മദ്രാസ് സംസ്ഥാനം ആണ് അണക്കെട്ട് നിര്‍മിച്ചത്. 1914 ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ കീഴില്‍ ആയിരുന്നു അണക്കെട്ട് സംബന്ധിച്ച ആശയം ആദ്യം ഉയരുന്നത് (സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം മദ്രാസ് പ്രസിഡന്‍സി മദ്രാസ് സംസ്ഥാനം ആയി മാറി). 1949 ല്‍ മദ്രാസ് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് മന്ത്രി കെ ഭക്തവത്സലം ആണ് അണക്കെട്ടിന്റെ തറക്കല്ലിട്ടത്.

റെക്കോര്‍ഡ് വേഗത്തില്‍ ആയിരുന്നു നിര്‍മാണം പൂര്‍ത്തിയായത്. 1955 ഒക്ടോബര്‍ 9 ന് അപ്പോഴത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കെ കാമരാജ് ആണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.

മലമ്പുഴ അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം

പാലക്കാട് ജില്ലയിലാണ് മലമ്പുഴ അണക്കെട്ട്. ജില്ലാ ആസ്ഥാനത്ത് നിന്ന് 7.6 കിലോമീറ്റര്‍ മാത്രം അകലെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയാണ് കല്‍പാത്തിപ്പുഴ. കല്‍പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ എന്ന നദിയില്‍ ആണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. അങ്ങനെയാണ് അണക്കെട്ടിനും ഈ പ്രദേശത്തിനും മലമ്പുഴ എന്ന പേര് ലഭിച്ചതും.

മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി

115.06 മീറ്റര്‍ (377 അടി) ഉയരവും 2069 മീറ്റര്‍ (6788 അടി) നീളവും ഉണ്ട് മലമ്പുഴ അണക്കെട്ടിന്. 226 ദശലക്ഷം ക്യുബിക് മീറ്റര്‍ (226 എംസിഎം) ആണ് മലമ്പുഴ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.

മലമ്പുഴ അണക്കെട്ടിനോട് ചേർന്നുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്ന് തന്നെ ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. മലമ്പുഴ ഉദ്യാനം ആണ് അതില്‍ പ്രധാനം. കുട്ടികളുടെ പാര്‍ക്ക്, ഇക്കോ പാര്‍ക്ക്, ജപ്പാന്‍ ഗാര്‍ഡന്‍, ശുദ്ധജല അക്വേറിയം സ്‌നേക് പാര്‍ക്ക്, റോപ്പ് വേ, ബോട്ട് സവാരി, തൂക്കുപാലം, ഫാന്റസി പാര്‍ക്ക് എന്നിവയാണ് ഇവ.

പാലക്കാട് കോട്ടയിലേക്ക് മലമ്പുഴയില്‍ നിന്ന് ചെറിയ ദൂരം മാത്രമേ ഉള്ളു. പ്രകൃതിരമണീയമായ കവ, ആനക്കല്ല് എന്നീ സ്ഥലങ്ങളും തൊട്ടടുത്ത് തന്നെ. ധോണി വെള്ളച്ചാട്ടം, മീന്‍വല്ലം വെള്ളച്ചാട്ടം, നെല്ലിയാമ്പതി, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവയും മലമ്പുഴയില്‍ നിന്ന് ഏറെ അകലെയല്ല.

സന്ദര്‍ശന സമയം

മലമ്പുഴ അണക്കെട്ടിന്റെ റിസര്‍വോയര്‍, ഗാര്‍ഡന്‍ ഹൗസ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. മറ്റ് സ്ഥലങ്ങളിലെ സന്ദര്‍ശന സമയങ്ങള്‍ ഇങ്ങനെ

ശുദ്ധജല അക്വേറിയം: ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 8 മണി വരെ (അവധി ദിനങ്ങളില്‍ ഒരു മണി മുതല്‍ രാത്രി 9 മണിവരെ)

സ്‌നേക് പാര്‍ക്ക്: രാവിലെ 8 മണി മുതല്‍ വൈകീട്ട് 6 മണി വരെ

ജപ്പാന്‍ ഗാര്‍ഡന്‍: 10.00 എഎം - 1.00 പിഎം, 2.30 എഎം - 8.00 പിഎം

റോപ്പ് വേ: 10.00 എഎം - 1.00 പിഎം, 2.30 എഎം - 8.00 പിഎം

ടെലിസ്‌കോപിക് ടവര്‍: 10.00 എഎം - 5.00 പിഎം
റോക്ക് ഗാര്‍ഡന്‍: 10.00 എഎം - 6.00 പിഎം

Malampuzha Dam
English summary
Malampuzha Dam Water Level Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X