
പ്രണയിക്കുന്നുണ്ടോ?നിങ്ങളുടെ പ്രണയത്തെ ലേഖനമായി കുറിക്കാം; പക്ഷേ, ആ പ്രണയലേഖനം എങ്ങനെ എഴുതണം?
പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അല്ലേ ? അവന്റെ അല്ലെങ്കിൽ അവളുടെ സാമീപ്യം എപ്പോഴും ഉണ്ടാകണമെന്ന് തോന്നി കൊണ്ടേയിരിക്കും. പ്രേമ ലേഖനങ്ങൾക്ക് ഇതിലൊരു വലിയ പങ്കില്ലേ...? ഉണ്ടെന്ന് പറയുന്ന പക്ഷക്കാർ ആയിരിക്കും കൂടുതൽ.അവന്റെ ഇല്ലെങ്കിൽ അവളുടെ വികാര വിചാരങ്ങളെ ഒരു പേപ്പറിൽ കുറിക്കാൻ വാക്കുകൾ പോലും കഴിയാത്ത അവസ്ഥയാണിത്.
പറഞ്ഞു തുടങ്ങാൻ ഒരു തുടക്കവും ഉണ്ടാകില്ല. പറഞ്ഞ് അവസാനിപ്പിക്കാൻ ഒരു ഒടുക്കവും കാണില്ല. ഇതാണ് പ്രണയ ലേഖനങ്ങളുടെ മാറ്റു കൂട്ടുന്നത്. ഇത്തരം പ്രണയ ലേഖനങ്ങളിൽ സ്വവികാരമാകും കൂടുതലും എഴുതി കുറിക്കുന്നത്. പറയാനുള്ളതും ഭാവിയും ഭൂതവും എല്ലാം ഈ കുറിപ്പിൽ ഉണ്ടാകും. മനസ്സിലുള്ളതെല്ലാം തുറന്നെഴുതുന്നതും.
ഈ ലേഖനമെഴുതാൻ എടുക്കുന്ന സമയ ദൈർഘ്യം പോലും നാം കണക്കുക്കൂട്ടാറില്ല.ചിലർക്ക് പ്രണയ ലേഖനങ്ങൾ എഴുതാൻ അറിയില്ല. മറ്റു ചിലർക്ക് അതിൽ എന്താണ് കുറിക്കേണ്ടതെന്ന് അറിയില്ല. മറ്റൊരു വിഭാഗത്തിന് വാക്കുകൾ കിട്ടാറില്ല...

എന്നാൽ, ഇത്തരം ലേഖനങ്ങളെഴുതാൻ ചെറിയ രീതികളുണ്ട്. അവ സ്വീകരിക്കുന്നത് നിങ്ങളുടെ പ്രണയ ലേഖനത്തിന്റെ മികവ് കൂട്ടും. നിങ്ങളുടെ എഴുത്തിന്റെ നിലവാരത്തെ ഉയർത്തും. പ്രണയിക്കുന്ന വ്യക്തിയ്ക്ക് കൊടുക്കാൻ ഒരു നല്ല പ്രണയ ലേഖനം എഴുതാം... എങ്ങനെ ? നോക്കാം.

1
എന്റെ പ്രിയപ്പെട്ട ( പേര് )
ഒറ്റപ്പെട്ടവന്റെ/ ഒട്ടപ്പെട്ടവളുടെ വേദന അറിഞ്ഞ എനിക്ക് ദൈവം തുണയായി തന്നതാണ് നിന്നെ. എത്രമാത്രം നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന് നിനക്ക് നന്നായിട്ട് അറിയാം. ഓരോ നിമിഷവും ആ പ്രണയത്തിന്റെ വേരുകൾ പടർന്ന് കൊണ്ടേയിരിക്കുന്നു. എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ചോദിക്കല്ലേ... അതു പറഞ്ഞു തിട്ടപ്പെടുത്താൻ എനിക്കൊരു അളവുകോലുമില്ല. സ്നേഹിക്കുന്നു എന്ന വാക്കു മാത്രം...

നമ്മൾ പ്രണയിച്ചു തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷവും രണ്ടു മാസങ്ങൾ പിന്നിടുന്നു (വർഷം)... ദൈവം എനിക്കു തന്ന ഏറ്റവും വലിയ സൗഭാഗ്യമായി നിന്റെ പ്രണയത്തെ ഞാൻ ആസ്വദിക്കുന്നു. ഭാഗ്യവാൻ അല്ലേ ഞാൻ. നിന്നെപ്പോലൊരുവളെ/ഒരുവനെ എനിക്ക് ഈ ജന്മം കിട്ടുമോ.. കണ്ടുമുട്ടിയപ്പോൾ നീയെന്നെ വിളിച്ചിരുന്ന പേര് (പേര് ) ഇന്ന് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ (പേര് ) എത്തി നിൽക്കുന്നു. ഇന്നിപ്പോൾ, എന്റെ ഒരു ദിനം തുടങ്ങുന്നതും നിന്നിൽ ആ ദിനം അവസാനിക്കുന്നതും നിന്നിൽ.

ആദ്യമായി കണ്ടുമുട്ടിയ ആ ദിവസത്തെ കുറിച്ചെന്നും ചിന്തിക്കുന്നവൻ / ചിന്തിക്കുന്നവളാണ് ഞാൻ. അന്നു നിന്റെ ഒരു നോട്ടം കൊണ്ട് എന്റെ മനസ്സിനെ പിടിച്ചെടുക്കുകയായിരുന്നു. ആ നീല ചുരിദാർ അണിഞ്ഞ( നിങ്ങളുടെ അനുഭവം ) നിന്റെ ഈ മുഖം മനസ്സിൽ കയറിക്കൂടാൻ വെറും നിമിഷങ്ങൾ മാത്രമെ എനിക്ക് വേണ്ടി വന്നുളളൂ. അന്നു ഞാൻ കരുതിയില്ല, എന്റെ ജീവിതം ഇത്ര മനോഹരമാക്കാൻ നിനക്ക് കഴിയുമെന്ന്. ഇനിയും ഒരുപാട് ദൂരം നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്.
സ്നേഹത്തോടെ നിന്റെ മാത്രം
(പേര്)

2
എന്റെ (പേര് )
പ്രണയലേഖനം എഴുതി എനിക്ക് പരിചയമില്ല. പക്ഷേ, എന്റെ വികാരങ്ങളെ നിന്റെ കണ്ണിൽ നോക്കി പറയാൻ കഴിയുന്നില്ല. അപ്പോൾ, എനിക്ക് എഴുതിയ മതിയാകൂ. എനിക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട്. എന്റെ നോട്ടത്തിൽ നിന്നു പോലും നിനക്കറിയാം എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. പക്ഷേ, നീ അത് എന്തുകൊണ്ട് അറിയാത്തതു പോലെ നടിക്കുന്നു. മൗനം ഏവരും സമ്മതം എന്ന് പറയുന്നതുപോലെ ഞാനും എടുക്കട്ടെ. എന്റെ പ്രണയം നീ അറിഞ്ഞു തുടങ്ങിയിട്ട് കുറച്ചു കാലമായി. അതെനിക്ക് എനിക്കറിയാം.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം

പക്ഷേ, എന്തുകൊണ്ട് അതിനെപ്പറ്റി എന്നോട് ചോദിക്കാൻ നീ തയ്യാറാകുന്നില്ല. നിന്റെ ചിരിയൊന്നു കാണാൻ എത്ര ദൂരമാണ് ഞാൻ നടന്നു എത്തുന്നത്. നിന്നെ കാണുമ്പോൾ എന്നിൽ ഉണ്ടാകുന്ന വികാരം എന്താണെന്ന് എന്റെ കണ്ണിലൂടെ നിനക്ക് മനസ്സിലാകുന്നില്ലേ.. നിന്നെ അല്ലാതെ മറ്റൊരു വ്യക്തിയെ ഇനി എനിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് പോലും അറിയില്ല. എന്റെ പ്രണയം ഈ ലേഖനത്തിലൂടെ വാക്കുകളായി ഞാൻ കുറിക്കുന്നു. ഒപ്പം നല്ല മറുപടിക്കായി ഉള്ള കാത്തിരിപ്പും...
നിനക്കായി
(പേര്)

3
എന്റെ പ്രിയപ്പെട്ട ( പേര് )
ഒരാളെ സ്നേഹിക്കുന്നത് കുറ്റമല്ല. പക്ഷേ, ആ പ്രണയം പറയാൻ കഴിയാത്ത അവസ്ഥ വളരെ ഭീകരമാണ്. വീർപ്പുമുട്ടൽ ആണ്. അതു നമ്മൾ പറയുന്നതല്ലേ അപ്പോൾ നല്ലത്. നിനക്കുവേണ്ടി ഞാനത് എന്റെ പ്രണയലേഖനമായി കുറിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു... എത്രത്തോളം എന്നൊന്നും ഞാൻ നിനക്ക് മുന്നിൽ പറയുന്നില്ല. പക്ഷേ, പ്രിയേ ( പേര് ) സമയം കടന്നു പോകുന്തോറും നീ എന്റെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഉത്തരം എന്താണ് ?

ഒരുപാട് ആലോചിച്ച് ചിന്തിച്ച് മറുപടി നൽകിയാൽ മതി. ഞാൻ തിരക്ക് കാട്ടുന്നില്ല. പക്ഷേ, പോസിറ്റീവ് ആയിട്ടുള്ള മറുപടി ആ പ്രണയ ലേഖനത്തിലൂടെ ഞാൻ തിരിച്ചു പ്രതീക്ഷിക്കുന്നു. അതാണ്, ആഗ്രഹിക്കുന്നതും കൊതിക്കുന്നതും. നീ ആ മറുപടിയിൽ വാക്കുകൾ കോറിയിടണമെന്നില്ല... പക്ഷേ, അതിലൊരു ഉത്തരം ഉണ്ടാകണം. മനസ്സിൽ നിന്നു തന്നെ. ഇഷ്ടമാണ് ( പേര് ) എന്നത്....
സ്നേഹപൂർവ്വം (പേര് )

4
എന്റെ സുന്ദരി പെണ്ണിന് or (പേര്)
ഞാൻ ആഗ്രഹിക്കുന്ന സൗന്ദര്യം നിനക്കുണ്ട്. അതല്ലേ ഞാൻ വീണുപോയത്.( പഴയ കാല അനുഭവങ്ങൾ പറയാം)... ഇന്നു നാം ഇത്രയധികം അടുത്തിരിക്കുന്നു. നിന്റെ ദേഷ്യവും വിഷമവും എല്ലാം അടക്കാൻ എനിക്ക് കഴിയുമെങ്കിൽ എനിക്കൊരു നല്ല ജീവിത പങ്കാളിയാക്കാൻ നിനക്കും കഴിയും. ഇണയായി, എന്റെ പകുതിയായി, എന്റെ ജീവിതത്തെ മനോഹരമാക്കാൻ നിനക്ക് കഴിയും. ഞാൻ നിനക്കൊപ്പമുള്ള വേളകളിൽ നീയും അതീവ സന്തോഷവതിയാണ് / സന്തോഷവാൻ.

എത്ര കാലം വേണമെങ്കിലും നിനക്കായി കാത്തിരിക്കാം. പ്രതീക്ഷയോടെ... ഇതൊക്കെ, നേരിട്ട് കാണുമ്പോൾ എനിക്ക് പറയാൻ കഴിയുന്നില്ല. അതിനാലാണ് കുറിപ്പിലൂടെ ഞാൻ ഇത് എഴുതി അറിയിക്കുന്നത്. ഇന്ന് നിന്റെ കണ്ണുകൾ എന്റെ മൗനത്തിന് കാരണമാകുന്നു. എന്റെ ഹൃദയമിടിപ്പ് കൂട്ടുന്നു. അതിനർത്ഥം നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നു മാത്രം...
സ്വന്തം ( പേര് )