കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശില്‍ സക്കാത്തിനിടെ തിക്കും തിരക്കും,20 പേര്‍ മരിച്ചു

  • By Aiswarya
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശിലെ മൈമെന്‍സിംഗ് പട്ടണത്തില്‍ വെള്ളിയാഴ്ചയുണ്ടായ ഉന്തിലും തള്ളിലും പെട്ട് 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.

സക്കാത്തായി ( ധനികര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ദാനവസ്തുക്കള്‍) ലഭിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങാനായി പ്രദേശത്തുള്ള ഒരു വീടിന് മുന്നില്‍ തടിച്ചു കൂടിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

dhaka-map

സക്കാത്ത് നല്കുന്ന വ്യവസായിയുടെ പ്രവേശിക്കുന്നതിന് ചെറിയൊരു ഗേറ്റ് മാത്രമാണുള്ളത്. ഇതിലൂടെ പ്രവേശിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ താഴെവീഴുകയായിരുന്നു.

സ്ത്രീകളാണ് മരിച്ചവരില്‍ അധികവുമെന്ന് പൊലീസ് പറഞ്ഞു. സക്കാത്ത് വാങ്ങാന്‍ ധാരാളം ജനങ്ങള്‍ എത്തിയതാണ് ഉന്തും തള്ളും ഉണ്ടാകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. മരണസഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.സംഭവത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

English summary
A rush to receive donated clothes resulted in a stampede in central Bangladesh that killed at least 20 people Friday, police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X