കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബൈഡന്‍ ദുര്‍ബലനായ പ്രസിഡന്റാകും'; ബന്ധം മെച്ചപ്പെടുമെന്നതില്‍ പ്രതീക്ഷ ഇല്ലെന്ന്‌ ചൈനീസ്‌ പ്രതിനിധി

Google Oneindia Malayalam News

ബിയ്‌ജിങ്‌: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ ചൈനയുമായുള്ള ബന്ധത്തില്‍ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷ കൈവിട്ട്‌ ചൈന. വാഷിങ്‌ടണിനോട്‌ കടുത്ത നിലാപാടെടുക്കാന്‍ ബിയ്‌ജിങ്‌ ഒരുങ്ങുകയാണെന്ന്‌ ചൈനീസ്‌ സര്‍ക്കാരിന്റെ ഉപദേശകന്‍. സര്‍ക്കാര്‍ ഉപദേശകനായ സെങ്‌ യനാനിനാണ്‌ ഇത്തരമൊരു പ്രസ്‌താവനയുമായി രെഗത്തെത്തിയത്‌.

നല്ല പഴയ കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു. യുഎസുമായി തുടര്‍ന്നു വരുന്ന തണുത്ത യുദ്ധം ഒറ്റ രാത്രികൊണ്ട്‌ അപ്രത്യക്ഷമാകുമെന്ന്‌ ആരും കരുതണ്ടെന്ന്‌ സെങ്‌ പറഞ്ഞു. ചൈനയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ്‌ സെങ്‌ തന്റെ അഭിപ്രായം വെളുപ്പെടുത്തിയത്‌.
ജോബൈഡന്‍ വൈറ്റ്‌ ഹൗസില്‍ എത്തിയാല്‍ ചൈനയുമായുള്ള ശത്രുത നിലനിര്‍ത്തി ജനങ്ങളുടെ ഇഷ്ടം നേടാനെ ശ്രമിക്കുകയുള്ളൂ. അമേരിക്കയുടെ ശബ്ദം അത്തരത്തിലാണ്‌. ബൈഡന്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന്‌ എനിക്ക്‌ പ്രതീക്ഷയില്ല കോണ്‍ഫറന്‍സിന്‍ സെങ്‌ അഭിപ്രായപ്പെട്ടു.

china

ഒരു ദുര്‍ബലനായ പ്രസിഡന്റായിരിക്കും ജോ ബൈഡന്‍, അദ്ദേഹത്തിന്റെ സ്വകാര്യമായ പ്രശ്‌നങ്ങളില്‍ നിന്നും പുറത്ത്‌ കടക്കാതെ നയതന്ത്ര തരത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രംപ്‌ ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നില്ലെന്ന്‌ ബൈഡന്‍ പറയുന്നു. പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ യുദ്ധങ്ങളില്‍ താല്‍പര്യം ഇല്ലായിരുന്നു. പക്ഷെ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ ബൈഡന്‍ യുദ്ധങ്ങള്‍ ആരംഭിക്കുമെന്നും സെങ്‌ അഭിപ്രായപ്പെട്ടു ചൈനീസ്‌ പ്രസിഡന്റ്‌ ഷിന്‍ജിങ്‌ പിങ്‌ കൂടി പങ്കെടുത്ത കോണ്‍ഫറന്‍സിലായിരുന്നു സെങ്ങിന്റെ അഭിപ്രായപ്രകടനം.

കൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുംകൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ കാലത്ത്‌ അമേരിക്ക ചൈന നയതന്ത്ര ബന്ധം വളരെയധികം വഷളായിരുന്നു. കോവിഡ്‌ 19ന്റെ പ്രിതിരോദത്തില്‍ വന്ന വീഴ്‌ച്ച. മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവ ഉന്നയിച്ച്‌ ട്രംപ്‌ നിരന്തരം ചൈനയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഇത്‌ ചൈന അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുന്നതിന്‌ കാരണമായി.
മുന്നൂറിലധികം ചൈനക്കെതിരായ ബില്ലുകളിലാണ്‌ അമേരിക്കയുടെ കോണ്‍ഗ്രസില്‍ പാസാകാന്‍ ഒരുങ്ങുന്നത്‌. അതില്‍ പ്രധാനപ്പെട്ടത്‌. അതില്‍ പ്രധാനപ്പെട്ടത്‌ ചൈനയുടെ കീഴിലുള്ള ഹോങ്കോങ്ങില്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലാണ്‌. ചൈനയുടെ പരമാധികാരത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട്‌ പ്രസിഡന്റ്‌ മാനിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും സെങ്‌ വ്യക്തമാക്കി.

'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

English summary
china America bilateral relation ship never happen good in Biden leader ship says china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X