എന്നെ രക്ഷിക്കൂ, പ്ലീസ്: പാരീസിലെ വനിതാ ചാവേര്‍ അവസാനമായി പറഞ്ഞത്!
പാരീസ്: എന്നെ രക്ഷിക്കൂ... എന്നെ രക്ഷിക്കൂ... പാരീസിലെ വനിതാ ചാവേര്‍ അവസാനമായി പറഞ്ഞ വാക്കുകളാണ് ഇത്. ബുധനാഴ്ച പോലീസ് നടത്തിയ റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ചു മരിച്ച യുവതിയാണ് ഇങ്ങനെ പറഞ്ഞത്. പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫ്ലാറ്റിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.
പോലീസ് ഫ്ലാറ്റ് വളഞ്ഞതോടെയാണ് യുവതി സ്വയം പൊട്ടിത്തെറിച്ചു മരിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു ചാവേര്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസുകാരെക്കൂടി അപായപ്പെടുത്താനാകണം യുവതി സഹായം അഭ്യര്‍ഥിച്ച് വിളിച്ചതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച നടന്ന പാരീസ് ആക്രണത്തില്‍ 129 പേരാണ് മരിച്ചത്.

ഈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഐസിസ് നേതാവ് അബ്ദുള്‍ഹമീദിന്റെ കസിനാണ് ചാവേറായി പൊട്ടിത്തെറിച്ച ഹസ്ന എന്നാണ് കരുതുന്നത്. ഒരു ജനാലയ്ക്ക് അരികില്‍ വന്നാണ് ഹസ്ന പോലീസിനോട് സഹായം അഭ്യര്‍ഥിച്ചത്. ഇത് പോലീസിനെ അപായപ്പെടുത്താനാണ് എന്നാണ് ടെലഗ്രാഫ് പറയുന്നത്.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്. 129 പേര് കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലും 350ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. എട്ട് തീവ്രവാദികളെയും കൊലപ്പെടുത്തി.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications