കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ രക്ഷിക്കൂ, പ്ലീസ്: പാരീസിലെ വനിതാ ചാവേര്‍ അവസാനമായി പറഞ്ഞത്!

  • By Muralidharan
Google Oneindia Malayalam News

പാരീസ്: എന്നെ രക്ഷിക്കൂ... എന്നെ രക്ഷിക്കൂ... പാരീസിലെ വനിതാ ചാവേര്‍ അവസാനമായി പറഞ്ഞ വാക്കുകളാണ് ഇത്. ബുധനാഴ്ച പോലീസ് നടത്തിയ റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ചു മരിച്ച യുവതിയാണ് ഇങ്ങനെ പറഞ്ഞത്. പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫ്‌ലാറ്റിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.

പോലീസ് ഫ്‌ലാറ്റ് വളഞ്ഞതോടെയാണ് യുവതി സ്വയം പൊട്ടിത്തെറിച്ചു മരിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു ചാവേര്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസുകാരെക്കൂടി അപായപ്പെടുത്താനാകണം യുവതി സഹായം അഭ്യര്‍ഥിച്ച് വിളിച്ചതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച നടന്ന പാരീസ് ആക്രണത്തില്‍ 129 പേരാണ് മരിച്ചത്.

paris

ഈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഐസിസ് നേതാവ് അബ്ദുള്‍ഹമീദിന്റെ കസിനാണ് ചാവേറായി പൊട്ടിത്തെറിച്ച ഹസ്‌ന എന്നാണ് കരുതുന്നത്. ഒരു ജനാലയ്ക്ക് അരികില്‍ വന്നാണ് ഹസ്‌ന പോലീസിനോട് സഹായം അഭ്യര്‍ഥിച്ചത്. ഇത് പോലീസിനെ അപായപ്പെടുത്താനാണ് എന്നാണ് ടെലഗ്രാഫ് പറയുന്നത്.

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്. 129 പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും 350ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. എട്ട് തീവ്രവാദികളെയും കൊലപ്പെടുത്തി.

English summary
The woman suicide bomber who blew herself up during a police raid at a Paris apartment on Wednesday shouted "Help me! Help me!" in her final moments, perhaps to lure policemen,media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X