കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഞ്ഞടിച്ച് ചൈന!!മോദി ഉയര്‍ത്തിപ്പിടിക്കുന്നത് ഹിന്ദുദേശീയത!!യുദ്ധത്തിലേക്ക് നയിക്കും!!!

  • By Anoopa
Google Oneindia Malayalam News

ബീജിങ്ങ്: അമിത ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അത് യുദ്ധത്തിലേക്കു നയിക്കുമെന്നും ചൈന. ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിലും ഈ അമിത ഹിന്ദുദേശീയത തന്നെയാണ് മോദിയെ ഭരിക്കുന്നതെന്നും ചൈനീസ് ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ആരോപിക്കുന്നു.

ദേശീയതയുടെ കരുത്തില്‍ ചൈനയേക്കാള്‍ താഴെയാണ് ഇന്ത്യയെന്നും എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ പരാജയപ്പെടുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.

മോദിയെ ഭരിക്കുന്നത് ഹിന്ദുദേശീയത

മോദിയെ ഭരിക്കുന്നത് ഹിന്ദുദേശീയത

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അക്രമങ്ങളെ തടയാന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നുമില്ല. ഹിന്ദു ദേശീയത വളര്‍ത്തുന്നതിന്റെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ അതിര്‍ത്തി പ്രശ്‌നമെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

മോദി അധികാരത്തില്‍ വന്നതുതന്നെ ഹിന്ദുദേശീയത ആയുധമാക്കി

മോദി അധികാരത്തില്‍ വന്നതുതന്നെ ഹിന്ദുദേശീയത ആയുധമാക്കി

മോദി അധികാരത്തില്‍ വന്നതുതന്നെ ഹിന്ദുദേശീയത ആയുധമാക്കിയാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഒരു വശത്ത് മോദിയുടെ പ്രശസ്തിക്കും രാജ്യം ഭരിക്കാനുള്ള കഴിവിനും അത് സഹായകരമായി. മറുവശത്ത് ഇന്ത്യ യാഥാസ്ഥിതികരുടെ നിയന്ത്രണത്തിലാകുന്നതിനും അത് കാരണമായെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ യാഥാസ്ഥിതികരുടെ കയ്യില്‍

ഇന്ത്യ യാഥാസ്ഥിതികരുടെ കയ്യില്‍

പാകിസ്താനും ചൈനക്കും നേരെ കര്‍ശനമായ വിദേശകാര്യ നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇപ്പോഴത്തെ അതിര്‍ത്തി തര്‍ക്കം മതദേശീയവാദികളുടെ താത്പര്യം സംരക്ഷിക്കാനാണ്. ഈ മതദേശീയവാദം ഇനിയും വര്‍ദ്ധിച്ചാലും മോദി സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന ആരോപണവും ലേഖനത്തില്‍ ഉന്നയിക്കുന്നു

ഇന്ത്യക്ക് ചൈനയെ പേടി

ഇന്ത്യക്ക് ചൈനയെ പേടി

1962 യുദ്ധമുണ്ടാക്കിയ മുറിവ് ഇപ്പോഴും ഇന്ത്യക്കാരുടെ മനസ്സിലുണ്ട്. അത് ഇന്നും അവരുടെ മനസ്സില്‍ വേദന തന്നൊയാണ്. ചൈനയുടെ വളര്‍ച്ച ഇന്ത്യ നിര്‍ഭാഗ്യകരമായിട്ടാണ് കരുതുന്നത്. ചൈന വളരുന്തോറും ഇന്ത്യയുടെ ഭയവും കൂടിവരികയാണെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയുടെ പ്രധാന ശത്രു ചൈന

ഇന്ത്യയുടെ പ്രധാന ശത്രു ചൈന

ഇന്ത്യയുടെ ഇപ്പോളത്തെ പ്രധാന ശത്രു ചൈനയാണ്. തങ്ങളുടെ പ്രധാന എതിരാളിയായാണ് ചൈനയെ ഇന്ത്യ കണക്കാക്കുന്നത്. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ പങ്കുചേരാന്‍ ചൈനയെ ഇന്ത്യ ക്ഷണിച്ചെങ്കിലും ഇന്ത്യ സംശയദൃഷ്ടിയോടെയാണ് അതിനെ നോക്കിക്കണ്ടതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Hindu Nationalism Risks Pushing India Into War
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X