കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കേസില്‍ കുടുങ്ങി ബെഞ്ചമിൻ നെതന്യാഹു.. കുരുക്ക് മുറുകുന്നു; പോലിസ് വീണ്ടും ചോദ്യം ചെയ്തു

  • By Desk
Google Oneindia Malayalam News

ജെറൂസലേം: ഇസ്രായേല്‍ ടെലികോം കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇസ്രായേല്‍ പോലിസ് വീണ്ടും ചോദ്യം ചെയ്തു. ഇസ്രായേല്‍ റേഡിയോ അറിയിച്ചതാണിത്. പ്രധാനമന്ത്രിയുടെ ജെറൂസലേമിലെ ഔദ്യോഗിക വസതിയില്‍ പോലിസ് സംഘം പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഇത് രണ്ടാം തവണയാണ് പോലിസ് നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്. ഭാര്യയെയും മകനെയും പോലിസ് ചോദ്യം ചെയ്യുമെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന വീട്ടുജോലിക്കാരിക്ക് വധശിക്ഷഷാർജയിൽ പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന വീട്ടുജോലിക്കാരിക്ക് വധശിക്ഷ

കഴിഞ്ഞ വര്‍ഷം വരെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്ന നെതന്യാഹു, ബെസെക് ടെലകോം കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ ലാഭമുണ്ടാക്കാനുതകുന്ന രീതിയില്‍ നിയമങ്ങളുണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. പകരമായി കമ്പനിയുടെ വെബ്‌സൈറ്റായ വല്ല, നെതന്യാഹുവിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.

nethanyahu

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹായികളായിരുന്ന രണ്ടു പേര്‍ പ്രൊസിക്യൂഷനു വേണ്ടി സാക്ഷി പറയാന്‍ തയ്യാറായതായി പോലിസ് അറിയിച്ചു. കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ മുന്‍ ഡയരക്ടര്‍ ജനറല്‍ ഷ്‌ലോമോ ഫില്‍ബര്‍, നെതന്യാഹുവിന്റെ മുന്‍ വക്താവ് നിര്‍ ഹെഫെറ്റ്‌സ് എന്നിവരാണ് രണ്ടുപേര്‍. കേസ് 4000 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

മറ്റ് രണ്ട് കേസുകളില്‍ നെതന്യാഹുവിനെതിരേ അഴിമതിക്ക് കേസെടുക്കണമെന്ന് കഴിഞ്ഞ മാസം പോലിസ് ശുപാര്‍ശ ചെയ്തിരുന്നു. കൈക്കൂലി സ്വീകരിച്ചതിനും തട്ടിപ്പുകള്‍ നടത്തിയതിനും വിശ്വാസലംഘനത്തിനും പ്രധാനമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രായേലി പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കേസ് 1000 എന്നറിയപ്പെടുന്ന ഒന്നാമത്തെ കേസ്, രാഷ്ട്രീയ ഉപകാരങ്ങള്‍ക്കു പകരമായി ഇസ്രായേലി ബിസിനസുകാരനില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടതാണ്.

വ്യവസായിയില്‍ നിന്ന് ഷാംപെയിന്‍, സിഗരറ്റുകള്‍, ആഭണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ തുടങ്ങി 2.8 ലക്ഷം ഡോളറിന്റെ സമ്മാനങ്ങള്‍ പ്രധാനമന്ത്രി കൈക്കലാക്കിയെന്ന് ഹാരെറ്റ്‌സ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പകരം പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് നിരവധി സേവനങ്ങള്‍ വഴിവിട്ട രീതിയില്‍ ഇയാള്‍ക്ക് ചെയ്തുകൊടുക്കുകയുണ്ടായി.

തനിക്ക് അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു ദിനപ്പത്രവുമായി പ്രധാനമന്ത്രി ധാരണയുണ്ടാക്കിയെന്നതാണ് കേസ് 2000 എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ കേസ്. ഇസ്രായേലി ദിനപ്പത്രമായ യെദിനോത്ത് അഹ്‌റൊണോത്തുമായാണ് പ്രധാനമന്ത്രി ധാരണയിലെത്തിയത്. തനിക്ക് നല്ല വാര്‍ത്താപ്രാധാന്യം നല്‍കുന്നതിന് പകരം ഈ ദിനപ്പത്രത്തിന്റെ മുഖ്യ എതിരാളിയ ഇസ്രായേല്‍ ഹയോം ദിനപ്പത്രത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തളര്‍ത്താമെന്നതാണ് നെതന്യാഹു നല്‍കിയ വാഗ്ദാനം.

പോലിസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കണമോ വേണ്ടയോ എന്ന കാര്യം അറ്റോര്‍ണി ജനറല്‍ തീരുമാനിക്കും. കൈക്കൂലി സ്വീകരിച്ചതിനും തട്ടിപ്പുകള്‍ നടത്തിയതിനും വിശ്വാസലംഘനത്തിനും പ്രധാനമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രായേലി പോലിസ് വ്യക്തമാക്കി.

ഷാർജ കാലിഗ്രഫി ബിനാലെ ഏപ്രിൽ മുതൽ ജൂൺ വരെ; ബിനാലെയിൽ 227 കാലിഗ്രഫി വിദഗ്ദർ പങ്കെടുക്കുംഷാർജ കാലിഗ്രഫി ബിനാലെ ഏപ്രിൽ മുതൽ ജൂൺ വരെ; ബിനാലെയിൽ 227 കാലിഗ്രഫി വിദഗ്ദർ പങ്കെടുക്കും

English summary
Israeli police have questioned Prime Minister Benjamin Netanyahu over his alleged dealings with the country's largest telecommunication company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X