സ്മാര്‍ട്‌ഫോണിലെ ഡിലീറ്റ് ചെയ്ത നഗ്നചിത്രങ്ങള്‍ തിരികെയെത്തും
ലണ്ടന്‍: സ്വന്തം നഗ്നചിത്രങ്ങളെടുക്കുകയും പിന്നീട് ഡിലീറ്റ് ചെയ്യുന്നതുമായ ചിത്രങ്ങള്‍ ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതി സമാധാനിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ ഒഴിവാക്കുന്ന ഫോണുകളില്‍ നിന്നും മറ്റൊര്‍ക്കെങ്കിലും അത് തിരികെ എടുക്കാന്‍ സാധിച്ചേക്കും. സ്മാര്‍ട്ട് ഫോണിലെ ഫാക്ടറി റീസെറ്റ് എന്ന എന്ന സംവിധാനത്തിന്റെ തകരാര്‍ മൂലമാണിത് സാധ്യമാകുന്നത്.
പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്റ്റ് ഈയിടെ നടത്തിയ ഒരു പരീക്ഷണത്തില്‍ ഇത്തരത്തില്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ തിരികെ കൊണ്ടുവന്നതായി കമ്പനി അവകാശപ്പെടുന്നു. വെറും ചിത്രങ്ങള്‍ മാത്രമല്ല, നേരത്തെ മൊബൈല്‍ ഫോണ്‍ ആരാണ് ഉപയോഗിച്ചത് എന്നുള്ള വിവരം പോലും ശേഖരിച്ചു കഴിഞ്ഞു എന്നാണ് അവാസ്റ്റിന്റെ അവകാശവാദം.

ഇബേയിലൂടെ വാങ്ങിയ 20 സെക്കന്റ് ഹാന്റ് സ്മാര്‍ട് ഫോണുകളിലാണ് അവാസ്റ്റ് പരീക്ഷണം നടത്തിയിരിക്കുന്നത്. ഈ ഫോണുകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ തങ്ങളെ ഞെട്ടിച്ചുവെന്നാണ് കമ്പനി പറയുന്നത്. ഏതാണ്ട് നാല്‍പതിനായിരത്തോളം ചിത്രങ്ങളാണ് വിദഗ്ധര്‍ ഇത്തരത്തില്‍ തിരിച്ചെടുത്തത്. 250 പുരുഷ നഗ്നചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.
ആന്‍ഡ്രോയിഡിലെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കണമെന്നാണ് ഗുഗിള്‍ ഇക്കാര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പ്. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടാവുകയെന്നും ഗൂഗിള്‍ വക്താവ് പറയുന്നു. എന്തായാലും മെമ്മറി കാര്‍ഡില്‍ സേവ് ചെയ്യുന്നവ മാത്രമല്ല, മൊബൈല്‍ഫോണില്‍ സൂക്ഷിക്കുന്നവയും തിരിച്ചെടുക്കാമെന്ന വിവരം സെല്‍ഫികളുടെ ഉടമകളെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുക.












Click it and Unblock the Notifications