കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ കോവിഡ്‌ വാക്‌സിന്‌ വില 10 ഡോളറില്‍ താഴെ മാത്രം; ജനുവരി ആദ്യം അന്താരാഷ്ട്ര വിപണിയിലെത്തും

Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ നിര്‍മിത കോവിഡ്‌ വാക്‌സിന്‌ വില വെറും 10 ഡോളറില്‍ താഴെ മാത്രം. വാക്‌സില്‍ അടുത്തവര്‍ഷം ആദ്യം തന്നെ ആന്താരാഷ്ട്ര തലത്തില്‍ ലഭ്യമാക്കാന്‍ റഷ്യ ലക്ഷ്യമിടുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍.റഷ്യയിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കുമായി 1 ബില്യണ്‍ സ്‌പുട്‌നിക്‌ വി കോവിഡ്‌ വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന്‌ റഷ്യന്‍ സോവറൈന്‍ വെല്‍ത്ത്‌ ഫണ്ട്‌ അറിയിച്ചു. റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്‌ കോവിഡ്‌ വാക്‌സിന്‌ 10 ഡോളറില്‍ താഴെ മാത്രമേ വില വരുകയുള്ളുവെന്നും. ഇത്‌ നിലവില്‍ കണ്ടുപിടിക്കപ്പെട്ട വാക്‌സിനുകളില്‍ ഏറ്റവും വില കുറഞ്ഞ വാക്‌സിന്‍ ഡോസാണെന്നും റഷ്യയിലെ വാക്‌സിന്‍ നിര്‍മാതാക്കള്‍ ട്വീറ്റ്‌ ചെയ്‌തു.

വാക്‌സിന്‍ റഷ്യയിലെ ജനങ്ങള്‍ക്ക്‌ സൗജന്യമായി നല്‍കും. ആര്‍ഡിഎഫും റഷ്യക്ക്‌ പുറത്തുള്ള ഫാര്‍മസ്യൂട്ടികല്‍ കമ്പനീസുമായി നടത്തിയ ഉടമ്പടിപ്രകാരം രാജ്യത്തിന്‌ പുറത്ത്‌ 500 മില്യണ്‍ സ്‌പുട്‌നിക്‌ വി വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കാനാണ്‌ തീരുമാനം. ആര്‍ഡിഎഫാണ്‌ വാക്‌സിന്‍ നിര്‍മാണത്തിന്‌ പണം ചിലവഴിക്കുന്നത്‌. 2021 ജനുവരി മാസത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്‌പുട്‌നിക്‌ വി വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകുമെന്ന്‌ വാക്‌സിന്‍ നിര്‍മാതാക്കള്‍ പറഞ്ഞു.
മാറ്റ്‌ കോവിഡ്‌ വാക്‌സിനുകളേക്കാള്‍ വിലക്കുറവില്‍ സ്‌പുട്‌നിക്‌ വാക്‌സിന്‍ ലഭിക്കുമെന്നതിനാല്‍ മറ്റ്‌ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക്‌ റഷ്യന്‍ വാക്‌സിന്‍ വെല്ലുവിളിയാകുമെന്ന്‌ ഉറപ്പാണ്‌.

vaccie

സ്‌പുട്‌നിക്‌ കോവിഡ്‌ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന്‌ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റഷ്യ അവകാശപ്പെട്ടിരുന്നു. പരീക്ഷണത്തിന്റെ ഭാഗമായ 18794 പേരില്‍ 39 പേര്‍ക്ക്‌ മാത്രമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചതെന്നും, 28 ദിവസത്തിനു ശേഷം പരീക്ഷണം വിലയിരുത്തിയപ്പോള്‍ 95 ശതമാനം ഫലപ്രദമാണെന്ന്‌ കണ്ടെത്തിയതായും, 42 ദിവസത്തിനു ശേഷം വിലയിരുത്തിയപ്പോള്‍ 95 ശതമാനവും ഫലപ്രദമാണെന്ന്‌ കണ്ടെത്തിയതായി ആര്‍ഡിഐഎഫ്‌ തലവന്‍ ഫറഞ്ഞു

English summary
the cost of sputnik vaccine for the external market will be less than 10 dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X