അമ്മയില്‍ നിന്നും ഗര്‍ഭം ധരിച്ച് അച്ഛന്‍ പ്രസവിച്ചു; കുട്ടി എന്ത് വിളിക്കും?
ഇക്വഡോര്‍: ഭാര്യയില്‍ നിന്നും ഗര്‍ഭം ധരിച്ച ഭര്‍ത്താവ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. ലോകം അത്ഭുതത്തോടെ നോക്കുന്നത് ഇക്വഡോറിലേക്കാണ്. ഇവിടെ കുഞ്ഞിനെ അമ്മയില്‍ നിന്നും ഗര്‍ഭം ധരിച്ച് അച്ഛനാണ് പ്രസവിച്ചിരിക്കുന്നത്. ഫെര്‍ണാണ്ടോ മാച്ചഡോയും ഡയാനെ റോഡ്രിഗ്യുസുമാണ് താരങ്ങള്‍.
ഇത്തരത്തില്‍ ഗര്‍ഭം ധരിച്ച തെക്കന്‍ അമേരിക്കയിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികളാണ് ഇവര്‍. സ്ത്രീയായി ജനിച്ച പരുഷനാണ് മാച്ചഡോ. അതുപോലെ പുരുഷ സവിശേഷതകളോടെ ജനിച്ച വ്യക്തിയാണ് ഡയാന. ഇക്കാരണത്താലാണ് ഇവര്‍ക്ക് സവിശേഷ രീതിയില്‍ ഗര്‍ഭം ധരിക്കാനായത്. തങ്ങള്‍ക്ക് മറ്റുള്ളവരെപോലുള്ള അവകാശങ്ങളുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും തങ്ങള്‍ മറ്റ് കുടുംബങ്ങളെപ്പോലെ തന്നെയാണെന്ന് മാച്ചഡോ പറയുന്നു. (ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫെര്‍ണാണ്ടസ് മച്ചാഡോ ഫേസ്ബുക്ക്)

സന്തോഷം
തനിക്കൊരു രക്ഷിതാവിന്റെ സന്തോഷം അനുഭവിക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡയാന റോഡ്രിഗ്യൂസ് പറയുന്നു.

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍
കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ എന്ന നിലയില്‍ ഡയാന റോഡ്രിഗ്യൂസ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

ഒറ്റപ്പെടല്‍
ആദ്യ നാളുകളില്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടതിന്റെയും തെരുവുകളില്‍ കഴിയാന്‍ നിര്‍ബന്ധിതയായതിന്റെയും ഓര്‍മ്മകള്‍ ഇവര്‍ പങ്കു വെക്കുന്നു.

ഇഷ്ടത്തിനനുസരിച്ച്
തങ്ങളുടെ രണ്ട് പേരുടെയും ഇഷ്ടത്തിനനുസരിച്ചാണ് ഗര്‍ഭധാരണമെന്ന് റോഡ്രിഗ്യൂസ് മെക്‌സിക്കന്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

നിയമങ്ങള്‍ക്ക്
ജൈവീകമായോ നിയമപരമായോ ഒന്നിനും തങ്ങളെ തടയാനാവില്ലെന്നും അവര്‍ പ്രസ്താവിച്ചു.












Click it and Unblock the Notifications