കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇതു പ്രകാരം വ്യക്തി നിയമം, ക്രിമിനല്‍ ചട്ടം എന്നിവയിലെല്ലാം മാറ്റം വരും. വിദേശ നിക്ഷേപകരെയും വിദഗ്ധരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് വാം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിദേശികള്‍ കൂടുതലുള്ള രാജ്യത്ത് ഇതുവരെ കുറ്റകരമായിരുന്ന പല കാര്യങ്ങളും ഇനി മുതല്‍ കുറ്റകരമാകില്ല. ചിലത് ശിക്ഷ കുറച്ചു. പാരമ്പര്യ സ്വത്ത് നിയമത്തിലും ഭേദഗതിയുണ്ട്. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്നതിനാല്‍ യുഎഇയിലെ ഓരോ മാറ്റങ്ങളും കേരളക്കര ഏറെ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്‍ എന്ന് വിശദീകരിക്കാം....

പീഡനത്തിന് വധശിക്ഷ, മദ്യപിക്കാം

പീഡനത്തിന് വധശിക്ഷ, മദ്യപിക്കാം

ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ ലഭിക്കും എന്നതാണ് പുതിയ മാറ്റങ്ങളിലെ പ്രധാന ഭാഗം. മദ്യപാനം വ്യവസ്ഥകളോടെ കുറ്റമല്ലാതാക്കും. 21 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സ്ഥലങ്ങളില്‍ വച്ച് മദ്യപിക്കാം. 21 വയസിന് താഴെയുള്ളവര്‍ മദ്യപിക്കുന്നത് കുറ്റകരമാണ്.

പരസ്യ ചുംബനത്തിന് പിഴ മാത്രം

പരസ്യ ചുംബനത്തിന് പിഴ മാത്രം

പരസ്യമായ ചുംബനം കുറ്റകരമായി തുടരും. എന്നാല്‍ തടവ് ശിക്ഷ ലഭിക്കില്ല. പിഴയീടാക്കി വിട്ടയക്കും. പരസ്പര സമ്മതത്തോടെയ അന്യ സ്ത്രീ പുരുഷന്‍മാര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ല. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും.

ആത്മഹത്യാ പ്രേരണ കുറ്റം

ആത്മഹത്യാ പ്രേരണ കുറ്റം

വൈകല്യമുള്ളവരുമായും രക്തബന്ധത്തിലുള്ളവരുമായും കുട്ടികളുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് കുറ്റകരമാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തിക്ക് മാനസിക വൈകല്യമുണ്ടെങ്കില്‍ ചികില്‍സ നല്‍കും. കേസുകളില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ല.

സ്വത്ത് വിഭജനത്തിന്...

സ്വത്ത് വിഭജനത്തിന്...

യുഎഇയില്‍ മരിക്കുന്ന വിദേശിയുടെ സ്വത്തുക്കള്‍ അവരുടെ രാജ്യത്തെ നിയമം അനുസരിച്ച് വിഭജനം നടത്തം. ഇതുവരെ യുഎഇ നിയമ പ്രകാരമാണ് ഇത് ചെയ്തിരുന്നത്. വില്‍പ്പത്രം എഴുതിയിട്ടുണ്ടെങ്കില്‍ അതുപ്രകാരം ചെയ്യും. അല്ലെങ്കില്‍ മരിച്ചയാളുടെ നാട്ടിലെ നിയമ പ്രകാരം നടപടിയെടുക്കും. കേസുകളുടെ ഭാഗമായുള്ള നടപടികള്‍ക്ക് തര്‍ജമയ്ക്ക് വേണ്ടി ദ്വിഭാഷിയെ നിയോഗിക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

വിവാഹ നിയമം

വിവാഹ നിയമം

വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിലും പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ നിയമ പ്രകാരമുള്ള നടപടികള്‍ തുടരാം. എന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും എന്ന് വ്യക്തമല്ല. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അന്‍ നഹ്യാന്‍ പുതിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കി. ദുരഭിമാന കൊലപാതകത്തിന് ശിക്ഷ ലഭിക്കും.

പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നത്; മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കമല ഹാരിസ്പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നത്; മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കമല ഹാരിസ്

English summary
UAE Law Reforms declares; Main Changes Are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X