കോഴിക്കേസില്‍ കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് അഡ്വ. എംകെ ദാമോദരന്‍...
കൊച്ചി: കോഴിക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് അഡ്വ. എംകെ ദാമോദരന്‍. കോഴി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടത്തിയെന്ന കേസ് എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ നിയമോപദേഷ്ടാവായ എംകെ ദാമോദരന്‍ ഹാജരായത്.
കോഴിക്കച്ചവടക്കാരില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തില്‍ മാണിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴി ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയും ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ നികുതിയും എഴുതി തള്ളി 15.5 കോടി കൈവശപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ എഫ്ഐആറില്‍ മാണിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് വിജിലന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. മാണിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രനെതിരെയും വിജിലന്‍സ് കേസെടുത്തിരുന്നു.
കോഴി വിറ്റ വകയില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടിയുടെ നികുതി കുടിശിക സ്റ്റേ ചെയയ്തിരുന്നു. ഇതിലൂടെ മാണി കോടികള്‍ കൈക്കലാക്കിയെന്നായിരുന്നു ആരോപണം. ആരോപണത്തില്‍ തെളിവുണ്ടെന്നും വിജിലന്‍സ് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്.
അഴിമതിക്കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതിനെതുടര്‍ന്ന് എതിര്‍പ്പുയര്‍ന്നതോടെ നിയമോപദേഷ്ടാവ് സ്ഥാനം നഷ്ടപ്പെട്ടയാളാണ് എംകെ ദാമോദരന്‍. ഐഎന്റിയുസി നേതാവ് ഉള്‍പ്പെട്ട കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിക്കേസ്, ലോട്ടറി വ്യവസായി സാന്റിയാഗോ മാര്ട്ടിന്, ക്വാറി ഉടമകള്‍ എന്നിവര്‍ക്ക് വേണ്ടിയുമെല്ലാം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരിക്കെ ദാമോദരന്‍ ഹാജരായിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വലിയ വിവാദമായിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications