കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കേസില്‍ കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് അഡ്വ. എംകെ ദാമോദരന്‍...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: കോഴിക്കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് അഡ്വ. എംകെ ദാമോദരന്‍. കോഴി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടത്തിയെന്ന കേസ് എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ നിയമോപദേഷ്ടാവായ എംകെ ദാമോദരന്‍ ഹാജരായത്.

കോഴിക്കച്ചവടക്കാരില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണത്തില്‍ മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴി ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയും ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ നികുതിയും എഴുതി തള്ളി 15.5 കോടി കൈവശപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

mk-damodaran

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ മാണിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് വിജിലന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. മാണിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രനെതിരെയും വിജിലന്‍സ് കേസെടുത്തിരുന്നു.

കോഴി വിറ്റ വകയില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടിയുടെ നികുതി കുടിശിക സ്‌റ്റേ ചെയയ്തിരുന്നു. ഇതിലൂടെ മാണി കോടികള്‍ കൈക്കലാക്കിയെന്നായിരുന്നു ആരോപണം. ആരോപണത്തില്‍ തെളിവുണ്ടെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

ബ്രോയിലര്‍ ചിക്കന്റെ മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നതിന് 50 ലക്ഷം രൂപ മാണി വാങ്ങിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഈ കോഴിയിടപാടുമായി ബന്ധപ്പെട്ട് തോംസണ്‍ ഗ്രൂപ്പിനെതിരെയും കേസെടുത്തിട്ടുണ്ട്.

അഴിമതിക്കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതിനെതുടര്‍ന്ന് എതിര്‍പ്പുയര്‍ന്നതോടെ നിയമോപദേഷ്ടാവ് സ്ഥാനം നഷ്ടപ്പെട്ടയാളാണ് എംകെ ദാമോദരന്‍. ഐഎന്റിയുസി നേതാവ് ഉള്‍പ്പെട്ട കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിക്കേസ്, ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍, ക്വാറി ഉടമകള്‍ എന്നിവര്‍ക്ക് വേണ്ടിയുമെല്ലാം മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരിക്കെ ദാമോദരന്‍ ഹാജരായിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വലിയ വിവാദമായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Former legal Adviser of Chief minister, MK damodaran presents High court for KM Mani in Bribe case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X