കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയും പാകിസ്താനുമായുള്ള യുദ്ധത്തിന് മോദി തീയതി കുറിച്ചു; യുപി ബിജെപി അധ്യക്ഷൻ

Google Oneindia Malayalam News

ദില്ലി; പാകിസ്താനുമായും ചൈനയുമായും എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുമാനിച്ച് കഴിഞ്ഞെന്ന് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് യുപി അധ്യക്ഷന്റെ വിവാദ പ്രസ്താവന.

modi

അയോധ്യയിൽ രാമക്ഷേത്രം പണിഞ്ഞത് പോലെ , ജമ്മു കാശ്മീരിലെആർട്ടിക്കിൾ 370 റദ്ദ്ചെയ്തത് പോലെ പാകിസ്ഥാനുമായും ചൈനയുമായും എപ്പോൾ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുമാനിച്ചു എന്നായിരുന്നു ദേവ് സിങ്ങിന്റെ പരാമർശം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് സിങ് ഇക്കാര്യങ്ങൾ പറഞ്ഞത്. ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിങ്.

തന്റെ പ്രസംഗത്തിൽ സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി പ്രവർത്തകരെ "തീവ്രവാദികളുമായി" സിങ് താരതമ്യപ്പെടുത്തുന്നുമഅട്. അതേസമയം സംഭവം വിവാദമായതോടെ തനിക്ക് പാർട്ടി പ്രവർത്തകരുടെ ഊർജ്ജം ഉയർത്താനാണ് സിങ് അങ്ങനെ പറഞ്ഞതെന്നായിരുന്നു എംപി രവീന്ദ്ര കുശ്വാഹ പറഞ്ഞത്.

ചൈനയുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച ആവർത്തിച്ചു. "ഒരിഞ്ച്" ഭൂമി പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബീഹാറിലെ കന്നി വോട്ടർമാരിൽ 50 ശതമാനത്തിലധികം ഇടിവ്,30 വയസ്സിന് താഴെയുള്ളവർ 12 ശതമാനത്തിലധികം കുറഞ്ഞുബീഹാറിലെ കന്നി വോട്ടർമാരിൽ 50 ശതമാനത്തിലധികം ഇടിവ്,30 വയസ്സിന് താഴെയുള്ളവർ 12 ശതമാനത്തിലധികം കുറഞ്ഞു

 അടിവേരിളകി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അടിവേരിളകി കോൺഗ്രസ്; 26ാമത്തെ എംഎൽഎയും ബിജെപിയിലേക്ക്!! ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചുആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു

English summary
Modi marks war with China, Pakistan; UP BJP President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X