Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം ഭയക്കുന്ന ചാരസംഘടന; പിന്തുടര്‍ന്ന് പകവീട്ടുന്നവര്‍... എല്ലാം ആദ്യം അറിയുന്നവര്‍! മൊസാദ്...

എല്ലാ രാജ്യങ്ങള്‍ക്കും ഉണ്ടാകും അവരുടേതായ ചാര സംഘടനകള്‍. അമേരിക്കയ്ക്ക് സിഐഎയും ഇന്ത്യയ്ക്ക് റോയും പാകിസ്ഥാന് ഐഎസ്‌ഐയും പോലെ, രഹസ്യാത്മകത എന്തിലും ഏതിലും കാത്തുസൂക്ഷിക്കുന്നവര്‍. രാജ്യത്തിന് പുറത്ത് ചാരവൃത്തി നടത്തിയും രഹസ്യ ഓപ്പറേഷനുകള്‍ നടത്തിയും വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നവര്‍.

ചാരസംഘടന എന്ന് കേള്‍ക്കുമ്പോള്‍ പലപ്പോഴും ആളുകളുടെ മനസ്സിലേക്ക് ആദ്യമെത്തുക അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്ന സിഐഎയുടെ പേരായിരിക്കും. ഹോളിവുഡ് സിനിമകള്‍ സിഐഎയ്ക്ക് വലിയ പ്രതിച്ഛായ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിലും ഞെട്ടിക്കുന്ന ചാരസംഘടനയാണ് ഇസ്രായേലിന്റെ മൊസാദ്. കേട്ടാല്‍ കണ്ണ് തള്ളിയിരിക്കും വിധമാണ് മൊസാദിനെ കുറിച്ചുള്ള കഥകള്‍...

പൂളില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി അര്‍ച്ചന സുശീലന്‍; കിടു ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

1

ഇസ്രായേലിന്റെ ചാര സംഘടനയാണ് മൊസാദ്. ഹാമൊസ്സാദ് ലെമൊദി ഇന്‍ ഉലേ തഫ്കിഡിം മെയുഹാദിം എന്നതാണ് ഇതിന്റെ ഇസ്രായേലി പേര്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലിജന്‍സ് ആന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എന്ന് ഇംഗ്ലീഷ്. ചാര സംഘടന എന്ന് ഒരു രാജ്യവും അവരുടെ ചാര സംഘടനയെ പറയാറില്ല. അതുപോലെ തന്നെ മൊസാദ് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ്. വെറും 90 ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ ഈ രഹസ്യാന്വേഷണ ഏജന്‍സി എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല എന്നതാണ് പലപ്പോഴും അത്ഭുതകരമായി തോന്നുന്നത്.

2

ഇസ്രായേലിന് കീഴില്‍ മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആണുള്ളത്. മിലിട്ടറി ഇന്റലിജന്‍സ് ആയ 'അമന്‍', ആഭ്യന്തര സുരക്ഷയ്ക്കായുള്ള 'ഷിന്‍ ബെറ്റ്' എന്നിവയാണ് മറ്റ് രണ്ടെണ്ണം. രഹസ്യ വിവര ശേഖരണം, രഹസ്യ ഓപ്പറേഷനുകള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയാണ് മൊസാദില്‍ നിക്ഷിപ്തമായിട്ടുള്ള കടമകള്‍. ഇസ്രായേലിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങള്‍ക്കും പുറത്താണ് മൊസാദിന്റെ സ്ഥാനം എന്ന് കൂടി പറയുമ്പോള്‍, അതിന്റെ പ്രാധാന്യം പിടികിട്ടും. മൊസാദിനെ നിര്‍ണയിക്കാന്‍ നിയമമോ നിയന്ത്രിക്കാന്‍ മറ്റൊരു സംവിധാനമോ ഇസ്രായേലില്‍ ഇല്ല.

3

ഇസ്രായേലിനുള്ളില്‍ 'ഡീപ്പ് സ്റ്റേറ്റ്' എന്നാണ് മൊസാദിനെ വിശേഷിപ്പിക്കാറുള്ളത്. രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമെന്നോ മറ്റോ മലയാളത്തില്‍ വിശേഷിപ്പിക്കാം. എല്ലാ തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അതീതമാണിത്. പ്രധാനമന്ത്രിയോട് മാത്രമാണ് മൊസാദിന്റെ ഡയറക്ടര്‍ക്ക് നേരിട്ട് മറുപടി പറയാന്‍ ബാധ്യതയുള്ളത്. മൊസാദിന് കീഴില്‍ ഏഴായിരത്തോളം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.73 ബില്യണ്‍ ഡോളര്‍ ആണ് മൊസാദിന്റെ ശരാശരി പ്രതിവര്‍ഷ ബജറ്റ്. ഇത് ഓഡിറ്റിങ്ങിന് വിധേയമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനകളില്‍ ഒന്നായി മൊസാദിനെ നിലനിര്‍ത്തുന്നതും ഇത് തന്നെ

4

നേരത്തേ പറഞ്ഞുതുപോലെ, ലോകമെമ്പാടും ഉണ്ട് മൊസാദിന്റെ ചാരക്കണ്ണുകള്‍. പലരാജ്യങ്ങളിലേയും ആഭ്യന്തര പ്രശ്‌നങ്ങളും മറ്റ് വിഷയങ്ങളും എല്ലാം അവര്‍ അറിയും മുമ്പേ മൊസാദ് അറിയാറുണ്ട്. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെങ്കില്‍ ആ വിവരം അവര്‍ അറിയിക്കാറും ഉണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി അടുത്ത ബന്ധമാണ് മൊസാദിനുള്ളത്. 1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സ്‌പെഷ്യല്‍ ഗ്രൂപ്പ് കമാന്‍ഡോകളെ പരിശീലിപ്പിച്ചത് മൊസാദ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് ഇന്ത്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം പോലും ഉണ്ടായിരുന്നില്ല എന്നത് കൂടി ഓര്‍ക്കണം.

5

മൊസാദിന്റെ പ്രതികാരങ്ങളില്‍ ഏറ്റവും അധികം വാഴ്ത്തപ്പെട്ടത് മ്യൂണിക്ക് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരം ആയിരുന്നു. 1972 ലെ സമ്മര്‍ ഒളിംപിക്‌സ് നടന്നത് പശ്ചിമ ജര്‍മനിയിലെ മ്യൂണിക്കില്‍ വച്ചായിരുന്നു. ഇസ്രായേല്‍- പലസ്തീന്‍ പ്രശ്‌നം കത്തിനിന്നിരുന്ന കാലം. പലസ്തീന്‍ തീവ്രവാദ സംഘമായ 'ബ്ലാക്ക് സെപ്തംബര്‍' ഇസ്രായേല്‍ ഒളിംപിക് സംഘത്തിലെ ഒമ്പത് പേരെ ബന്ദിയാക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. 234 പലസ്തീന്‍ തടവുകാരെ വിട്ടയക്കണം എന്നതായിരുന്നു ബ്ലാക്ക് സെപ്തംബറിന്റെ ആവശ്യം. എന്നാല്‍ അതിന് ഇസ്രായേല്‍ തയ്യാറായിരുന്നില്ല. കമാന്‍ഡോ ഓപ്പറേഷനിലൂടെ ബന്ദികളെ മോചിപ്പിക്കാന്‍ ആയിരുന്നു ഇസ്രായേല്‍ തീരുമാനം. പക്ഷേ, ആ ഓപ്പറേഷന്‍ പരാജയപ്പെട്ടു. ഒമ്പത് ഇസ്രായേല്‍ ബന്ദികളും കൊല്ലപ്പെട്ടു. ബ്ലാക്ക് സെപ്തംബര്‍ സംഘത്തിലെ അഞ്ച് പേരെ വധിക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു.

6

എന്നാല്‍ അതുകൊണ്ട് ഇസ്രായേലിന്റെ പ്രതികാരം അവസാനിച്ചില്ല. ആ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു. അതിന് മൊസാദിനെ ചുമതലപ്പെടുത്തി. 'ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ്' എന്നായിരുന്നു ആ ഓപ്പറേഷന് പേര് നല്‍കിയത്- ദൈവത്തിന്റെ ഉഗ്രകോപം! ഓപ്പറേഷന്‍ ബയനെറ്റ് എന്നും അത് അറിയപ്പെടുന്നു. ഏതാണ്ട് 20 വര്‍ഷമെടുത്തു, മ്യൂണിക്ക് കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്താന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മുതല്‍ 35 പേരാണ് ഇത്തരത്തില്‍ മൊസാദിനാല്‍ കൊല ചെയ്യപ്പെട്ടത്.

7

പിഎല്‍ഒ നേതാവ് യാസിര്‍ അറാഫത്തിനെ വധിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് മൊസാദ്. ഇസ്രായേല്‍- പലസ്തീന്‍ വിഷയം കത്തി നില്‍ക്കുന്ന കാലത്തായിരുന്നു അത്. യാസര്‍ അറാഫത്ത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ കാലത്തും തങ്ങളുടെ ശ്രമങ്ങളില്‍ നിന്ന് മൊസാദ് പിറകോട്ട് പോയിരുന്നില്ല. ആദ്യം 'സാള്‍ട്ട് ഫിഷ്' എന്നായിരുന്നു അറാഫത്തിനെ വധിക്കാനുള്ള പദ്ധതിയുടെ പേര്. പിന്നീടിത് ഓപ്പറേഷന്‍ ഗോള്‍ഡ് ഫിഷ് എന്നാക്കി മാറ്റി. 2002 മുതല്‍ യാസര്‍ അറാഫത്തിനെ ഇസ്രായേല്‍ വീട്ടുതടങ്കലില്‍ പാര്‍പിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ 2004 നവംബര്‍ 11 അറാഫത്ത് മരിച്ചു. റേഡിയേഷന്‍ പോയിസണിങ് ഉപയോഗിച്ച് അറാഫത്തിനെ മൊസാദ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പിന്നീട് പുറത്തുവന്ന പല റിപ്പോര്‍ട്ടുകളും പറയുന്നത്.

8

മൊസാദിന്റെ ചരിത്രത്തിലെ ഒരു പൊന്‍തൂവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 'ഓപ്പറേഷന്‍ എന്റബെ'. 248 യാത്രക്കാരുമായി എയര്‍ ഫ്രാന്‍സ് വിമാനം പാലസ്തീന്‍ സംഘടനയായ പിഫ്എല്‍പി റാഞ്ചുകയും ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തില്‍ ഇറക്കുകയും ആയിരുന്നു. 1976 നവംബര്‍ 4 ന് ആയിരുന്നു സംഭവം. തടവിലാക്കപ്പെട്ട പലസ്തീന്‍കാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്. എന്തായാലും മ്യൂണിക്കിലെ പോലെ ഒരു ദുരന്തമായി ഇത് അവസാനിച്ചില്ല. മൊസാദും ഇസ്രായേല്‍ പ്രതിരോധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഒരു ബന്ദി പോലും കൊല്ലപ്പെടാതെ എല്ലാവരേയും മോചിപ്പിച്ചു. വിമാനം ഹൈജാക്ക് ചെയ്തവരെ എല്ലാം കൊല്ലുകയും ചെയ്തു.

9

മൊസാദിന്റെ ചെയ്തികള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഒരുപാട് പലസ്തീന്‍ പോരാളികള്‍ മൊസാദിനാല്‍ പലവിധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലെറ്റര്‍ ബോംബുകളും ടെലിഫോണ്‍ ബോംബുകളും കാര്‍ ബോംബുകളും രാസായുധങ്ങളും എല്ലാം ഇതിനായി മൊസാദ് ഉപയോഗിച്ചു. ഈ കൊലപാതകങ്ങള്‍ എല്ലാം തന്നെ നടന്നത് വിദേശ രാജ്യങ്ങളില്‍ ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം. ശ്രീലങ്കയില്‍ ഒരേസമയം സൈന്യത്തിനും തമിഴ് പുലികള്‍ക്കും മൊസാദിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+