'പോലീസും ഒന്ന് രണ്ട് നടിമാരും ചേർന്നുണ്ടാക്കിയ കഥ, ദിലീപിനെ ഒന്നുമല്ലാതാക്കിത്തീർത്തു', തുറന്നടിച്ച് സജി
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. സിനിമാ രംഗത്ത് ഉളളവർ തന്നെ മെനഞ്ഞ നാടകമായിരുന്നുവെന്നും സജി നന്ത്യാട്ട് ആരോപിച്ചു. മാസ്റ്റർ ബിൻ യൂട്യൂട് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജി നന്ത്യാട്ടിന്റെ ആരോപണം.
സജി നന്ത്യാട്ടിന്റെ വാക്കുകൾ: ''പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത ശേഷം ഈ നാടകമുണ്ടാക്കുന്നത് ഞങ്ങളുടെ മേഖലയില്‍, എറണാകുളത്ത് ആണല്ലോ. ഞങ്ങളുടെ ആള്‍ക്കാരുടെ ഇടയില്‍ തന്നെ അതിനുളള ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. ഈ മേഖലയിലുളള പലരും തന്നെയാണ് ദിലീപിനിട്ട് പണി കൊടുത്തത്. അവരുടേതായ ചില ആള്‍ക്കാരൊക്കെ ഞങ്ങളുടെ ഇടയില്‍ ഉണ്ടല്ലോ. അവരൊക്കെ കൂടി ഈ നാടകം മെനഞ്ഞപ്പോള്‍, ഇത് വരുന്നത് മുന്‍കൂട്ടി നമുക്ക് അറിയാമല്ലോ.
പത്രത്തില്‍ നാളെ വരാന്‍ പോകുന്ന വാര്‍ത്ത നമുക്ക് അറിയില്ലെങ്കിലും എഡിറ്റര്‍ക്ക് അറിയാമല്ലോ. ദിലീപിനെ ക്ലോസ് ഫ്രണ്ട് എന്ന് പറയാന്‍ പറ്റുമോ എന്ന് അറിയില്ല. ദിലീപിനേയും അനൂപിനേയും സൂരജിനേയുമൊക്കെ അറിയാം എന്നല്ലാതെ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നില്ല. ദിലീപ് എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടൊന്നും ഇല്ല. പക്ഷേ ദിലീപ് ഈ കാര്യത്തില്‍ നിരപരാധിയാണ്.

വേറെ കുറവുകളും തെറ്റുകളും ഇല്ലാത്ത മനുഷ്യര്‍ ആരാണ് ലോകത്ത് ഉളളത്. ദിലീപ് 100 ശതമാനം പെര്‍ഫെക്ട് ആണോ, ഞാനോ നിങ്ങളോ ആണോ, അല്ല. നിരപരാധി കുരിശില്‍പ്പെടാന്‍ പാടില്ല. ഇവരെല്ലാവരും കൂടി ഇറങ്ങി ദിലീപിനെ ഒന്നും അല്ലാതാക്കിത്തീര്‍ത്ത അവസ്ഥ വന്നു. അതിനകത്ത് ഞാന്‍ പ്രതികരിക്കും.
കിംവദന്തികളൊക്കെ വിശ്വസിക്കുന്നവര്‍ ഇപ്പോഴും കാണും. നമ്മുടെ നാട്ടില്‍ അമ്മയെ തല്ലിയാലും രണ്ട് പക്ഷം ആണല്ലോ. കോടതിയില്‍ ഒരു തെളിവ് പോലും ഇല്ലല്ലോ. നമ്മുടെ നാട്ടില്‍ യാഥാര്‍ത്ഥ്യം ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും ഒരാളെ ക്രൂശിക്കുക എന്നതാണ്. വിവരവും ബോധവും ഉളള എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു ദിലീപ് നിരപരാധിയാണെന്ന്.
861 ഡിജിറ്റല്‍ തെളിവ്, 283 സാക്ഷി എന്നിട്ടും ദിലീപ് തികച്ചും നിരപരാധിയെന്ന് വന്നില്ലേ.. കോടതി പറഞ്ഞും ഒരു തെളിവ് പോലും ഇല്ലെന്ന്. ഒരു പൊടിക്ക്, തൊട്ട് കൂട്ടാന്‍ പോലും ഇല്ലായിരുന്നല്ലോ. കേസില്‍പ്പെട്ടുവെന്ന് പറയുമ്പോള്‍, അത് കള്ളക്കേസല്ലേ. പോലീസ് ഉദ്യോഗസ്ഥരും സിനിമയിലെ ഒന്നുരണ്ട് നടിമാരും ഒക്കെക്കൂടി ചേര്‍ത്ത് ഉണ്ടാക്കിയ കഥയല്ലേ, കാശ് വാങ്ങിയിട്ട് ഉണ്ടാക്കിയ കഥയല്ലേ. ഞാനത് തുറന്ന് പറഞ്ഞില്ലേ, എന്നെ എന്ത് ചെയ്യുമെന്നാണ് പറഞ്ഞത്, എന്നെ ഒന്നും ചെയ്യില്ല ഒരുത്തനും''.


Click it and Unblock the Notifications
