'കടലിന്റെ മക്കളുടെ കഥ'; ലക്ഷ്മിപ്രിയ ഇനി നിര്‍മാതാവ്, പുതിയ സിനിമ പ്രഖ്യാപിച്ച് താരം

വിവാദങ്ങൾക്കിടെ നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ച് നടി ലക്ഷ്മിപ്രിയ. മാതംഗി ഫിലിംസിന്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്ന് ലക്ഷ്മിപ്രിയ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിന് ക്രോസ് വിൻഡ്സ് എന്നാണ് പേര് നൽകിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രമുഖരാണ് ചിത്രത്തിലെ നായകൻമാർ . ,സിനിമയിലേക്കുള്ള കാസ്റ്റിംഗ് കോളും നടി പങ്കുവെച്ചിട്ടുണ്ട്.

lak2-2280

താരത്തിൻ്റെ കുറിപ്പ് ഇങ്ങനെ-

'അഭിമാനത്തോടു കൂടി അനൗൺസ് ചെയ്യുന്നു, മാതംഗി ഫിലിംസിന്റെ ബാനറിൽ ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന ഞങ്ങളുടെ ആദ്യത്തെ സിനിമ 'ക്രോസ്സ് വിൻഡ്‌സ് '! തുഴ എറിയുന്നവന്റെ കഥ ! കടലിന്റെ മക്കളുടെ കഥ!

മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകൻമാർ.ഒപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും.അവരോടൊപ്പം സ്‌ക്രീൻ പങ്കിടാൻ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.
വേണ്ടവർ
പ്രായം 18 മുതൽ 50 വരെ
കൊള്ളാനും കൊടുക്കാനും മടിയില്ലാത്ത ഘടാഘടിയൻമാരായ ജിമ്മൻ മാർ
മുതലും പലിശയും ചേർത്ത് കൊടുക്കാൻ തയ്യാറെടുത്ത തലയെടുപ്പുള്ളവർ
നായിക പ്രായം 18 മുതൽ 25 വരെ ആവാം.പക്ഷേ
എന്താടീന്ന് ചോദിച്ചാൽ പോടാ ന്ന് പറയാനും വേണേൽ ഒന്ന് പൊട്ടിയ്ക്കാനും കെൽപ്പുള്ള ഒരു ചിമിട്ട് കാന്താരി മുളക് ആവണം
നാക്കിന് നല്ല ആരോഗ്യമുള്ള അമ്മമാർ,അവർക്ക് പ്രായ പരിധി ഇല്ല
പത്ര വൃത്താന്തത്തോടൊപ്പം പരദൂഷണം ജീവിതചര്യയാക്കിയ ചേട്ടൻമാർ
ഡയലോഗടിച്ചു കിളി പാറിക്കുന്ന കുറുമ്പൻമാരും കുറുമ്പികളും പ്രായം 8 മുതൽ 15 വരെ

ഇപ്പോൾ ആദ്യ ഓഡിഷൻ പൊന്നാനി ഗസ്റ്റ്‌ ഹൗസ്. വിശദ വിവരങ്ങൾക്ക് ദയവായി സ്ക്രീനിൽ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ എഡിറ്റ്‌ ചെയ്യാത്ത ഫോട്ടോ, എന്തെങ്കിലും ചെറിയ പെർഫോമൻസ് ഇവ വാട്സപ് ചെയ്യൂ. സംവിധാനം ബഷീർ പൊന്നാനി. അദ്ദേഹത്തിന്റെ നാലാമത് ചിത്രം. ബാക്കി വിശേഷങ്ങൾ പിന്നാലെ.
നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട്',ലക്ഷ്മിപ്രിയ പറഞ്ഞു.

നടി അൻസിബയുടെ പരാതിയും തുടർന്നുണ്ടായ വിവാദങ്ങൾക്കും പിന്നലെ താരസംഘടനയായ അമ്മയിൽ നിന്നും ലക്ഷ്മിപ്രിയ രാജിവെച്ചിരുന്നു. ഇനിയൊരികലും അമ്മയിലേക്ക് തിരികെ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് നടി വ്യക്തമാക്കിയത്. സിനിമ അവസരങ്ങൾ കുറഞ്ഞാലും സിനിമയിലെ മറ്റ് മേഖലകളിൽ താൻ ഉണ്ടാകുമെന്ന സൂചന ലക്ഷ്മപ്രിയ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താരം നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+