Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിജയ്‌യുടെ ആരാധകൻ തന്നെ കൊണ്ടുപോക്കാൻ ശ്രമിച്ചു"; അച്ഛനെ കുറിച്ചുള്ള ജേസൺ സഞ്ജയുടെ വീഡിയോ വൈറൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും മകൻ ജേസൺ സഞ്ജയ്‌യും തമ്മിലുള്ള കുടുംബപരമായ അകൽച്ചകൾ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. വിജയ്ക്ക് നടി തൃഷയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ ചൂടുപിടിച്ചപ്പോൾ തന്നെ ജേസണ്‍ തൻ്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പിതാവിനെ അണ്‍ഫോളോ ചെയ്തുകൊണ്ടായിരുന്നു ഇത്. ഇതിന് പിന്നാലെ ജേസൺ തന്റെ പേരിനൊപ്പമുള്ള അച്ഛന്റെ ഇനീഷ്യലായ 'V' മാറ്റി അമ്മയുടെ പേരിന്റെ ആദ്യ അക്ഷരമായ 'S' എന്ന് ഉപയോഗിക്കാൻ തുടങ്ങിയതും ചർച്ചകളിഷ ഇടംപിടിച്ചിരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ജേസണണ്‍ പങ്കെടുത്തിരുന്നില്ല. അമ്മ സംഗീതയ്ക്കും ദിവ്യയ്ക്കും ഒപ്പം ജേസണും ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

എന്തായാലും ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ സജീവ ചർച്ചയാകുന്നതിനിടെ അച്ഛൻ വിജയിയെ കുറിച്ച് ജേസണ്‍ പറയുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ ഒരു കടുത്ത ആരാധകൻ തന്നെ ചെറുപ്പത്തിൽ 'തട്ടിക്കൊണ്ടുപോയ' കഥയാണ് സഞ്ജയ് പറയുന്നത്. ഒരു സിനിമാ സെറ്റിൽ വെച്ച് കണ്ട കുട്ടിയോടായാണ് സഞ്ജയ് ഈ കഥ പങ്കുവെച്ചത്. തമിഴ് മാധ്യമമായ 'ഗലാട്ട'യാണ് വീഡിയോ പുറത്തുവിട്ടത്.

vijayjason-

കുട്ടിക്കാലത്ത് സ്കൂൾ വിട്ട് അച്ഛൻ വരാനായി കാത്തുനിൽക്കുകയായിരുന്നു സഞ്ജയ്. ഈ സമയം വിജയ്‌യെ ഒന്നു കാണാൻ കാത്തുനിന്ന ഒരു ആരാധകൻ അവിടെയുണ്ടായിരുന്നു. വിജയ് കാറിൽ നിന്നും പുറത്തിറങ്ങാതിരുന്നതോടെ താരം പുറത്തിറങ്ങാൻ വേണ്ടി ഈ ആരാധകൻ സഞ്ജയിനെ എടുത്ത് മാറ്റുകയായിരുന്നു. എന്നാൽ തന്നെ ആരോ തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതി സഞ്ജയ് ഉറക്കെ കരയാൻ തുടങ്ങി. വിജയ് അടുത്തേക്ക് എത്തിയതോടെ ഈ ആരാധകൻ കുട്ടിയെ സുരക്ഷിതമായി കാറിന്റെ പിൻസീറ്റിൽ ഇരുത്തുകയും ചെയ്തു. രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഈ വീഡിയോ റെക്കോർഡ് ആൾ തന്നെയാണ് ആ ആരാധകൻ.

അതേസമയം നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായെങ്കിലും 'ഗലാട്ട' ഈ വീഡിയോ പിൻവലിച്ചിട്ടുണ്ട്.

സംവിധായകനായി സഞ്ജയ് എത്തുന്നു

അച്ഛന്റെ വഴിയിലൂടെ അഭിനയത്തിലേക്കല്ല പകരം സംവിധാനത്തിലേക്കാണ് ജെയ്സൺ സഞ്ജയ് ചുവടുവെക്കുന്നത്. സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സന്ദീപ് കിഷൻ, ഫരിയ അബ്ദുള്ള, രാജു സുന്ദരം, അൻപ് ദാസൻ, സമ്പത്ത് രാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 31-നാണ് തീയേറ്ററുകളിൽ എത്തുക.

അഭിനയിക്കാൻ താൻ മകനെ നിർബന്ധിക്കില്ലെന്നും മക്കൾക്ക് അവരുടെ വഴി തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മുൻപ് വിജയ് പറഞ്ഞിരുന്നു. മകൻ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവന്റെ മനസ്സിൽ എന്താണെന്ന് തനിക്ക് അറിയില്ലെന്നും അഭിനയിക്കാൻ താൻ ഒരിക്കലും നിർബന്ധിക്കില്ലെന്നുമായിരുന്നു വിജയിയുടെ വാക്കുകൾ. മക്കൾക്ക് തന്റെ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും എന്നാൽ കാര്യങ്ങൾ അടിച്ചേൽപ്പിക്കാറില്ലെന്നുമാണ് വിജയ് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+