Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമകളെല്ലാം വന്‍ ഹിറ്റ്; 30ാം വയസില്‍ കളംവിട്ടു, പിന്നെ കണ്ടത് 3300 കോടിയുടെ ബിസിനസുകാരനായി

20ാം വയസില്‍ സിനിമയില്‍ എത്തുക, അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാകുക. 30ാം വയസില്‍ അപ്രതീക്ഷിതമായി സിനിമ വിട്ടുപോകുക. ശേഷം വളരെ വ്യത്യസ്മായ ബിസിനസ് ലോകത്ത്. അതിനിടെ ദുരന്തമായി വാഹന അപകടം. നട്ടെല്ലിന് ക്ഷതമേറ്റ് ഏറെ കാലം ചികില്‍സയില്‍. കഠിനപ്രയത്‌നത്തിലൂടെ ഓരോന്നായി തിരിച്ചുപിടിച്ചു. ബിസിനസ് രംഗത്തും തൊട്ടതെല്ലാം പൊന്നാക്കി. 3300 കോടിയുടെ ആസ്തിയുള്ള ബിസിനസ് സംരംഭകനായി.

ഗോള്‍ഡ് ഹബ്ബിന് 10 കോടി; സ്വര്‍ണത്തില്‍ തൊട്ട് വിഡി സതീശന്‍, കൊച്ചി-തൃശൂര്‍ ആഭരണ ഇടനാഴി
ഗോള്‍ഡ് ഹബ്ബിന് 10 കോടി; സ്വര്‍ണത്തില്‍ തൊട്ട് വിഡി സതീശന്‍, കൊച്ചി-തൃശൂര്‍ ആഭരണ ഇടനാഴി

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍. വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍. ഇപ്പോള്‍ 56 വയസിലും ആ സാന്നിധ്യം സിനിമകള്‍ക്ക് പ്രത്യേക ഉണര്‍വ് നല്‍കുന്നു. വളരെ രസകരമാണ് നടന്‍ അരവിന്ദ് സ്വാമിയുടെ ജീവിതം. സിനിമകളില്‍ ചോക്ലേറ്റ് ബോയ് ആയും വില്ലനായും തിളങ്ങിയെങ്കിലും സ്വന്തം ജീവിതം അത്ര വിജയകരമാണ് എന്ന് പറയാനാകില്ല. വിവാഹ മോചനത്തിന് ശേഷം രണ്ടു മക്കളെയും അരവിന്ദ് സ്വാമിയാണ് ഏറ്റെടുത്തത്.

aravind swami movie and life

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചോക്ലേറ്റ് ഹീറോ പരിവേഷത്തോടെ അരങ്ങേറി പിന്നീട് കരുത്തുറ്റ സ്വഭാവ നടനായും വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് അരവിന്ദ് സ്വാമി. ജൂണ്‍ 18-നാണ് താരം തന്റെ അമ്പത്തിയാറാം ജന്മദിനം ആഘോഷിച്ചത്.

യുഎഇ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി; തുറമുഖങ്ങളില്‍ സ്വര്‍ണം വിളയും, പണം ഒഴുക്കാന്‍ പദ്ധതി
യുഎഇ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി; തുറമുഖങ്ങളില്‍ സ്വര്‍ണം വിളയും, പണം ഒഴുക്കാന്‍ പദ്ധതി

സംവിധായകന്‍ മണിരത്‌നത്തിന്റെ 'ദളപതി' (1991) എന്ന ചിത്രത്തിലൂടെ ഇരുപതാം വയസ്സിലായിരുന്നു അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റം. മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച ഈ സിനിമയില്‍ ജില്ലാ കളക്ടറുടെ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. തുടര്‍ന്ന് പുറത്തിറങ്ങിയ 'റോജ' (1992), 'ബോംബെ' (1995) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം സൂപ്പര്‍ താരമായി മാറി. കജോളും പ്രഭുദേവയും ഒന്നിച്ച 'മിന്‍സാര കനവ്' തെന്നിന്ത്യയിലാകെ തരംഗമായി.

അപകടം, നട്ടെല്ലിന് പരിക്ക്

സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് 2005-ല്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന്റെ ആഘാതത്തില്‍ ഒരു കാലിന് ഭാഗികമായി പക്ഷാഘാതം വന്നു. രണ്ട് വര്‍ഷത്തോളം പൂര്‍ണ്ണമായും കിടക്കയില്‍ കഴിച്ചുകൂട്ടി. ഈ ശാരീരിക വെല്ലുവിളികള്‍ക്കൊന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തളര്‍ത്താനായില്ല. കഠിനമായ പ്രയത്‌നത്തിലൂടെയും യോഗയിലൂടെയും ഒടുവില്‍ അദ്ദേഹം ശാരീരികക്ഷമത തിരിച്ചുപിടിക്കുകയും ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

കുടുംബ ബിസിനസ്സുകളുടെ സിഇഒ സ്ഥാനമേറ്റ അദ്ദേഹം കോര്‍പ്പറേറ്റ് രംഗത്തു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. 'ടാലന്റ് മാക്‌സിമസ്' (എന്ന പേരില്‍ അദ്ദേഹം ഒരു പുതിയ കമ്പനി ആരംഭിച്ചു. സ്ഥാപനം അതിവേഗമാണ് ഇന്ത്യയിലെ മുന്‍നിര ബിസിനസ്സ് ഭീമന്മാരിലൊന്നായി വളര്‍ന്നത്. വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022-ല്‍ ഏകദേശം 3300 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ഈ വന്‍ സംരംഭം കൈവരിച്ചത്.

ബെംഗളൂരു-മുംബൈ റൂട്ടില്‍ മാത്രമല്ല; വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടുകളിലും, ന്യൂഡല്‍ഹിയെ ബന്ധിപ്പിക്കും
ബെംഗളൂരു-മുംബൈ റൂട്ടില്‍ മാത്രമല്ല; വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടുകളിലും, ന്യൂഡല്‍ഹിയെ ബന്ധിപ്പിക്കും

മണിരത്‌നത്തിന്റെ പ്രത്യേക താല്പര്യപ്രകാരം 2013-ല്‍ പുറത്തിറങ്ങിയ 'കടല്‍' എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. 2015-ല്‍ പുറത്തിറങ്ങിയ 'തനി ഒരുവന്‍' എന്ന ചിത്രത്തിലെ സ്‌റ്റൈലിഷ് വില്ലന്‍ വേഷമായ സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന കഥാപാത്രം അദ്ദേഹത്തിന് തെന്നിന്ത്യയിലാകെ ജനപ്രീതി നേടിക്കൊടുത്തു. തലൈവിക്ക് ശേഷം മെയ്യഴകന്‍ വരെ എത്തിയ അരവിന്ദ് സ്വാമി സിനിമയിലെ തട്ടകം തിരിച്ചുപിടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+