Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ശബരിമല, ഇന്ന് ദീപാവലി.. നാളെ ഹിന്ദി സിനിമ ചെയ്യുമ്പോള്‍ ഹോളി! ജയറാം എയറില്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ജയറാം മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല. അതേസമയം അന്യഭാഷകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കൈയടി വാങ്ങുന്നുമുണ്ട് താരം. ബ്രഹ്‌മാണ്ഡ ചിത്രം കാന്താര 2 വിലെ വില്ലന്‍ വേഷം ജയറാമിന് വലിയ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. മലയാളത്തില്‍ അവസാനമായി ഇറങ്ങിയ ജയറാം ചിത്രം ആശകള്‍ ആയിരം ആണ്.

ജമാഅത്ത് ഇസ്ലാമി ലീഗിനെ വെച്ച് കളിച്ചു, കേരളം ആര് ഭരിക്കണമെന്ന് ഈ മതഗ്രൂപ്പ് തീരുമാനിക്കും: അഖില്‍ മാരാര്‍
ജമാഅത്ത് ഇസ്ലാമി ലീഗിനെ വെച്ച് കളിച്ചു, കേരളം ആര് ഭരിക്കണമെന്ന് ഈ മതഗ്രൂപ്പ് തീരുമാനിക്കും: അഖില്‍ മാരാര്‍

ഇതും തിയേറ്ററില്‍ ഭേദപ്പെട്ട റിപ്പോര്‍ട്ട് നേടിയിരുന്നു. ഉര്‍വശിക്കൊപ്പം ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരിമള ആന്‍ഡ് കോ എന്ന തമിഴ് ചിത്രമാണ് ഇനി താരത്തിന്റേയി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിനിടെ ജയറാം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

Actor Jayaram

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ട്വന്റി-20യിലെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളാണ് ജയറാമിനെ എയറിലാക്കിയിരിക്കുന്നത്. മലയാള സിനിമയിലെ എല്ലാ താരങ്ങളേയും അണിനിരത്തി 2008 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ട്വന്റി-20. അക്കാലത്തെ മുന്‍നിര നായകന്‍മാര്‍ക്കെല്ലാം തുല്യപ്രാധാന്യം നല്‍കി കൊണ്ടായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ജോഷിയായിരുന്നു സംവിധാനം.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ നായകനടന്‍മാരെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. ഈ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ അവസാന സീനില്‍ എന്തുകൊണ്ട് താന്‍ ഉണ്ടായില്ല എന്നതിനെ കുറിച്ച് ജയറാം പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദത്തിനാധാരം. സിനിമയെ ക്ലൈമാക്‌സില്‍ വില്ലന്‍മാരെയെല്ലാം കൊലപ്പെടുത്തിയ ശേഷം നായകന്‍മാര്‍ സ്ലോ മോഷനില്‍ നടന്ന് വരുന്നതായിരുന്നു സീന്‍.

ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് 4 മണിക്കൂര്‍ കൊണ്ടെത്താം; 343 കി.മി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നു
ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് 4 മണിക്കൂര്‍ കൊണ്ടെത്താം; 343 കി.മി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുന്നു

പ്രസ്തുത സീനിന്റെ സിറ്റുവേഷനില്‍ ജയറാമും സ്ഥലത്തുണ്ടായിരുന്നു. ജയറാം ആ ലൊക്കേഷനിലെ ഫൈറ്റ് സീനില്‍ അഭിനയിക്കുകയും അത് സിനിമയില്‍ ഉള്‍പ്പെടുത്തകയും ചെയ്തിരുന്നു. ഏറ്റവും അവസാന ഷോട്ടില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ സ്ലോ മോഷനില്‍ നടന്ന് വരുന്നതായിരുന്നു സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ ജയറാം അഭിനയിച്ചിരുന്നില്ല

അതിനുള്ള കാരണമായി കഴിഞ്ഞ ദിവസം തമിഴ് മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ജയറാം പറഞ്ഞത് ഇങ്ങനെയാണ്..' ''ജോഷി സാര്‍ ആണ് ഡയറക്ടര്‍. എന്റെ ഫൈറ്റ് സീനുകളെല്ലാം കഴിഞ്ഞിരുന്നു. അവസാനം എല്ലാവരും ചേര്‍ന്ന് നടന്നുവരുന്ന ഒരു ഷോട്ട് എടുക്കണമായിരുന്നു. പക്ഷേ അതിന് ഇനി രണ്ട് ദിവസം കൂടി എടുക്കും. അത് ദീപാവലി സമയമായിരുന്നു. എനിക്ക് ചെന്നൈയിലെ വീട്ടില്‍ പോകണമെന്ന് സാറിനോട് പറഞ്ഞു.

സിനിമയില്‍ എല്ലാവരും ചേര്‍ന്ന് നടന്നുവരുന്ന രംഗമാണോ അതോ ദീപാവലിയാണോ നിനക്ക് പ്രധാനമെന്ന് ജോഷി സാര്‍ ചോദിച്ചു. ആലോചിച്ചിട്ട് ദീപാവലിയെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പോന്നു'', എന്നാണ് ജയറാം പറയുന്നത്. എന്നാല്‍ മുന്‍പൊരിക്കല്‍ മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ രംഗത്തില്‍ താന്‍ ഇല്ലാതെ പോയതിന് കാരണമായി ജയറാം പറയുന്നത് ശബരിമല തീര്‍ത്ഥാടനമാണ്.

കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ജീവിതത്തില്‍ നല്ലകാലം മാത്രം!!
കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി; ഈ രാശിക്കാര്‍ക്കിനി ജീവിതത്തില്‍ നല്ലകാലം മാത്രം!!

താന്‍ ശബരിമലയില്‍ പോകാന്‍ നിശ്ചയിച്ചിരുന്ന ദിവസവുമായി ഈ രംഗം എടുക്കുന്ന ദിവസം ക്ലാഷ് ആയതിനാലാണ് അവലാന രംഗത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ജയറാം അന്ന് പറയുന്നത്. തമിഴ് സിനിമ ഇറങ്ങുമ്പോള്‍ അവിടത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ ദീപാവലി എന്ന് പറഞ്ഞത് എന്നാണ് ജയറാമിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇനി ഹിന്ദി സിനിമ ചെയ്യുമ്പോള്‍ ഹോളിയായിരിക്കുമോ കാരണമായി പറയുക എന്നും പലരും പരിഹസിച്ച് ചോദിക്കുന്നുണ്ട്.

എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് എന്നും ജയറാമിനെ രാജസേനന്‍ അവസരവാദി എന്ന് വിളിച്ചത് സത്യമാണ് എന്ന് തോന്നുന്നു എന്നുമാണ് മറ്റൊരാളുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+