ജോജു പറഞ്ഞ താരദമ്പതികളെ കുറിച്ച് സൂചന നല്‍കി ലക്ഷ്മി; 'പെണ്‍കോന്തന്റെയും അവളുടെയും സ്ഥിരം പരിപാടി'

സിനിമയിലെ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട് എന്ന നടന്‍ ജോജു ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മലയാള സിനിമയിലെ ഒരി പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുകയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ജോജു ജോര്‍ജ് പറഞ്ഞത്. തന്റെ ഏറ്റവും പുതിയ സിനിമയായ വരവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ലൈവിനിടെയായിരുന്നു ജോജുവിന്റെ പ്രതികരണം.

ഇവര്‍ മാത്രമല്ല മലയാളത്തിലെ പല പ്രമുഖ താരങ്ങളും തനിക്കെതിരെ പെയ്ഡ് പി ആര്‍ ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചിരുന്നു. വരവ് സിനിമയ്‌ക്കെതിരേയും നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട് എന്ന് ജോജു പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ആ താരദമ്പതികള്‍ എന്നോ എന്തിനാണ് ഇത് ചെയ്യുന്നത് എന്നോ ജോജു വ്യക്തമാക്കിയിരുന്നില്ല. ഏതായാലും ജോജുവിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയിലും വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.

Actor Joju George

ജോജുവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആ താരദമ്പതികള്‍ ആരാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിനിടെ ഈ വിഷയത്തില്‍ വ്‌ളോഗറും നടനും അവതാരകനുമായ മിഥുന്‍ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ജോജു ലക്ഷ്യം വെച്ച പ്രമുഖ നടനും ഭാര്യയും ആരെന്ന് സൂചന നല്‍കുന്നൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ലക്ഷ്മി പങ്കുവെച്ചിരുന്നു.

എന്നാല്‍ പിന്നീട് ഈ സ്റ്റോറി പിന്‍വലിക്കുകയും ചെയ്തു. ''ഇത് ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മള്‍ അതിലും മുകളിലാണ് ചേട്ടാ'' എന്നായിരുന്നു ജോജുവിന്റെ ചിത്രവും പ്രതികരണവും ചേര്‍ത്ത് കൊണ്ട് ലക്ഷ്മി മേനോന്‍ പങ്ക് വെച്ച സ്‌റ്റോറി. അതേസമയം സ്‌റ്റോറി പോസ്റ്റ് ചെയ്ത് അല്‍പസമയത്തിന് ശേഷം തന്നെ ലക്ഷ്മി അത് പിന്‍വലിക്കുകയും ചെയ്തു.

ഏതായാലും ജോജു ജോര്‍ജ് ലൈവില്‍ പേരെടുത്തു പറയാതിരുന്ന ആ പ്രമുഖ നടനും ഭാര്യയും ആരാണെന്ന തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ. പലരും പലരുടേയും പേര് പറഞ്ഞ് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ കമന്റിടുന്നത്. മുന്‍പും സമാനമായ രീതിയില്‍ മറ്റ് പല സിനിമകള്‍ക്കെതിരെയും നെഗറ്റിവ് റിവ്യൂ ക്യാംപെയ്‌നുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട് എന്ന് വരെ ചിലര്‍ പറയുന്നുണ്ട്.

എന്നിരുന്നാലും ജോജു പറഞ്ഞ താരദമ്പതികള്‍ ആരാണെന്ന കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും എവിടേയും വന്നിട്ടില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത് എകെ സാജന്‍ തിരക്കഥയൊരുക്കിയ വരവ് ജൂലൈ 16 നാണ് റിലീസ് ചെയ്തത്. ഷാജി കൈലാസിന്റെ പതിവ് ആക്ഷന്‍ പാറ്റേണില്‍ തന്നെ പുറത്തിറക്കിയ വരവിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+