മകനെ സാക്ഷിയാക്കി വീണ്ടും വിവാഹം; പ്രകാശ് രാജുമായി 12 വയസ് ഗ്യാപില്‍ ചോദ്യം നേരിട്ട പോണി വര്‍മ

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും വ്യത്യസ്തനാണ് നടന്‍ പ്രകാശ് രാജ്. വ്യക്തി ജീവിതത്തില്‍ വേറിട്ട വഴിയില്‍ സഞ്ചരിച്ച താരം രണ്ടു വിവാഹമാണ് ചെയ്തത് എങ്കിലും മൂന്ന് വിവാഹ ചടങ്ങുകള്‍ നടത്തിയിട്ടുണ്ട്. രണ്ടാമത് വിവാഹം ചെയ്തത് തന്നേക്കാള്‍ 12 വയസ് ഇളയ ബോളിവുഡ് കൊറിയോഗ്രാഫര്‍ പോണി വര്‍മയെ. പ്രായ വ്യത്യാസത്തെ കുറിച്ച് പല സുഹൃത്തുക്കളും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക പ്രേമയുമായുള്ള അഭിമുഖത്തില്‍ പോണി വര്‍മ പറയുന്നു.

പ്രകാശ് രാജിന്റെ ആദ്യ വിവാഹം നടി ലളിത കുമാരിയുമായിട്ടായിരുന്നു, 1994ല്‍. മേഘ്‌ന, പൂജ, സിദ്ധു എന്നീ മൂന്ന് മക്കളുണ്ടായിരുന്നു. 2004ല്‍ പത്താം വയസില്‍ സിദ്ധു മരിച്ചു. മായാ വേദനയായി മകന്റെ വിയോഗം പ്രകാശ് രാജിന്റെ ജീവിതത്തിലുണ്ട്. പലപ്പോഴും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ലളിത കുമാരിയുമായി വേര്‍പ്പിരിഞ്ഞു.

Prakash Raj Wife Pony Verma

2010 ഓഗസ്റ്റ് 24നായിരുന്നു പ്രകാശ് രാജും പോണി വര്‍മയും തമ്മിലുള്ള വിവാഹം. പ്രകാശിന്റെ അമ്മയും രണ്ട് പെണ്‍മക്കളും പോണിയുടെ അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത പഞ്ചാബി മോഡല്‍ ചടങ്ങായിരുന്നു. 2016ലാണ് മകന്‍ വേദാന്ത് ജനിച്ചത്. 2021ല്‍ ഇരുവരും മകന്റെ സാന്നിധ്യത്തില്‍ വിവാഹ ചടങ്ങ് വീണ്ടും നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.

മുംബൈയിലായിരുന്നു പോണി വര്‍മ. വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറി. മുംബൈ വിട്ടുപോരേണ്ടി വരുമെന്ന് പോണി ഒരിക്കലും കരുതിയിരുന്നില്ല. എങ്കിലും ഹൈദരാബാദ് ജീവിതം വളരെ ഇഷ്ടമായി എന്ന് അവര്‍ പറയുന്നു. പ്രകാശ് രാജിനും മകനുമൊപ്പമുള്ള ജീവിതം അവര്‍ ആസ്വദിക്കുകയാണ്. പ്രായ വ്യത്യാസമായിരുന്നു ബന്ധത്തിന് തടസമായി അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടിയത്.

പ്രായ വ്യത്യാസമാണ് തങ്ങള്‍ക്കിടയിലെ ബന്ധം ദൃഢമാക്കുന്നത് എന്ന് പോണി പറയുന്നു. പരസ്പരം മനസിലാക്കാന്‍ എളുപ്പമാകുന്നത് ഈ പ്രായ വ്യത്യാസം കാരണമാണ്. തന്റെ ഇഷ്ടങ്ങളും പ്രാധാന്യങ്ങളും മനസിലാക്കാന്‍ പ്രകാശ് രാജിന് എളുപ്പം സാധിക്കുന്നുണ്ടെന്ന് പോണി പറയുന്നു. പ്രകാശ് രാജും പോണിയും മുമ്പ് ഒരേ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് പിന്നീട് സൗഹൃദമായതും ജീവിത പങ്കാളികളാക്കിയതും.

പ്രകാശ് രാജിന്റെ തുറന്ന സമീപനമാണ് പോണിയെ ആകര്‍ഷിച്ചത്. അന്നും ഇന്നും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമില്ല. എല്ലാത്തിനും വ്യക്തമായ കാഴ്ചപ്പാടുണ്ട്. വലിയ സമ്മാനങ്ങള്‍ തന്ന് ആകര്‍ഷിക്കാന്‍ നോക്കുന്ന വ്യക്തിയല്ല പ്രകാശ് രാജ്. ആഡംബര ജീവിതവുമില്ല. എല്ലാത്തിനോടും ലളിതമായ സമീപനം സ്വീകരിക്കുന്നതാണ് പ്രകാശ് രാജിലേക്ക് പോണിയെ അടുപ്പിച്ചത്.

പ്രകാശ് രാജിന്റെ പെണ്‍മക്കളായ മേഘ്‌നയും പൂജയുമാണ് വിവാഹത്തിന് മുന്നില്‍ നിന്നത്. ആഘോഷങ്ങളിലെല്ലാം പിതാവിനൊപ്പം അവര്‍ നിലയുറപ്പിച്ചു. ഇപ്പോഴും അവര്‍ തങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാ ഡിസംബറിലും തങ്ങള്‍ ഒത്തുചേരാറുണ്ടെന്നും പോണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma