നടി അംബിക പറയുന്നത് മറ്റൊന്ന്; രാധ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചു, കേരളത്തിലും ചെന്നൈയിലും കേസ്
സഹോദരിമായ താരങ്ങള്‍ അംബികയും രാധികയും തമ്മിലുള്ള ആരോപണം പുതിയ തലത്തിലേക്ക്. അംബിക തന്റെ വീട്ടില്‍ നിന്ന് ചെക്ക് എടുത്തു കൊണ്ടുപോയി പണം പിന്‍വലിക്കാന്‍ ശ്രമിച്ചു എന്നാണ് രാധ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് അവര്‍ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ വൈകീട്ട് അംബിക വിഷയത്തില്‍ പ്രതികരിച്ചു. തന്റെ 50 സെന്റ് സ്ഥലം തട്ടിയെന്നും സ്വര്‍ണവും എടുത്തെന്നും ഇതിന് പകരമായി നല്‍കിയ ചെക്ക് വ്യാജമായിരുന്നു എന്നും അംബിക വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വൈകാതെ മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുമെന്നും അവര്‍ അറിയിച്ചു. രാധ പറയുന്നതാണോ അംബിക പറയുന്നതാണോ ശരി എന്നറിയാല്‍ ഇനിയും കാത്തിരിക്കണം.

അംബികയും സഹോദരന്‍ മല്ലികാര്‍ജുനും ചേര്‍ന്ന് തന്റെ ചെക്ക് തട്ടിയെടുത്ത് പണം പിന്‍വലിക്കാന്‍ ശ്രമിച്ചു എന്നാണ് രാധ ചെന്നൈ പോലീസിന് നല്‍കിയ പരാതി. ഇക്കാര്യങ്ങള്‍ വിവരിക്കവെ രാധ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞു. ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നുണ്ട് രാധ. ഇതിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെക്ക് ഒപ്പിട്ട് വെക്കും. ഇതില്‍ 46 കോടി എഴുതി ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ അംബികയും അര്‍ജുനും ശ്രമിച്ചു എന്നാണ് രാധ പറയുന്നത്.
സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ചെക്ക് ഒപ്പിട്ട് വെച്ചിരുന്നത്. താന്‍ കേരളത്തിലക്കും ബെംഗളൂരുവിലേക്കും പോകുവന്നതിനാല്‍ എപ്പോഴും നേരിട്ട് ഇടപാട് നടത്താന്‍ സാധിക്കില്ല. അതുകൊണ്ടാണ് ചെക്ക് ഒപ്പിട്ട് വെക്കുന്നത്. ചെന്നൈ വല്‍സരവാക്കത്തെ കോംപൗണ്ടില്‍ ഒരു ഭാഗത്താണ് താന്‍ താമസിക്കുന്നത്. മറ്റൊരു ഭാഗത്ത് അംബികയും. സഹോദരി എന്ന നിലയില്‍ തന്റെ വീട്ടില്‍ അംബികയ്ക്ക് വരാന്‍ സ്വാതന്ത്രമുണ്ട്. ഈ വേളയിലാണ് ചെക്ക് എടുത്തത് എന്ന് രാധ പറയുന്നു.
അടുത്തിടെ കമ്പനിയുടെ പേര് രാധ മാറ്റിയിരുന്നുവത്രെ. അതുകൊണ്ടുതന്നെ ചെക്കിലും മാറ്റം വന്നിരുന്നു. ഈ മാസം 17ന് പഴയ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ അംബിക ശ്രമിച്ചു. 46 കോടിയോളം രൂപ അംബികയുടെ അക്കൗണ്ടിലേക്ക് മാറ്റണം എന്ന ആവശ്യപ്പെട്ട് ചെക്ക് നല്‍കിയ വേളയില്‍ തനിക്ക് ബാങ്കില്‍ നിന്ന് മെസ്സേജ് കിട്ടി. പണം നല്‍കരുത് എന്ന് താന്‍ ബാങ്ക് അധികൃതരോട് പറഞ്ഞു എന്നും രാധ പറയുന്നു.
എന്നാല്‍ അംബിക പറയുന്നത് മറ്റൊന്നാണ്. 50 സെന്റ് ഭൂമിയും സ്വര്‍ണവും രാധ തട്ടിയെന്നും ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അംബിക പറയുന്നു. തര്‍ക്ക പരിഹാരത്തിന് വേണ്ടിയാണ് രാധ ചെക്ക് തന്നത്. ഇത് മടങ്ങിയതില്‍ രാധക്കെതിരെ മറ്റൊരു പരാതി നല്‍കുമെന്നും അംബിക അറിയിച്ചു. ചെന്നൈയിലും തിരുവവന്തപുരത്തുമുള്ള സ്ഥലം വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് രാധ തട്ടിയെടുത്തിരുന്നു.
ഇതിന് ചെന്നൈയിലും വട്ടിയൂര്‍ക്കാവ് പോലീസിനും പരാതി നല്‍കിയിരുന്നു. കുടുംബസ്വത്തായി കിട്ടിയ 50 പവന്‍ രാധ തട്ടി. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ മര്‍ച്ചിലാണ് പരാതി നല്‍കിയത്. ചെന്നൈയില്‍ ജൂലൈയിലും. മദ്രാസ് ഹൈക്കോടതിയിലും കേസുണ്ട്. ഒത്തുതീര്‍പ്പിനാണ് 46 കോടിയുടെ ചെക്ക് രാധ നല്‍കിത്. എന്നാല്‍ അതില്‍ പണം ഉണ്ടായിരുന്നില്ലെന്നും അംബിക പറയുന്നു.


Click it and Unblock the Notifications
