പോലീസ് സ്‌റ്റേഷനില്‍ അന്ന് നടന്നത്; അന്‍സിബ ഹസന്‍ വെളിപ്പെടുത്തുന്നു, ദുബായിലെ ഫോട്ടോ
കൊച്ചി: നടി അന്‍സിബ ഹസന്‍ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ താര സംഘടനയായ അമ്മയെ വീണ്ടും വിവാദത്തിലെത്തിച്ചിരിക്കുകയാണ്. നടന്‍ ടിനി ടോം വളരെ മോശമായി തന്നെ കുറിച്ച് പ്രചാരണം നടത്തി എന്നാണ് അന്‍സിബ പറയുന്നത്. നടി നീന കുറുപ്പ് പറഞ്ഞ കാര്യങ്ങള്‍ എന്ന് സൂചിപ്പിച്ചാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍. അവിഹിതം, മതംമാറ്റം, ജിഹാദി വിളി എന്നിവയെല്ലാം ഇതില്‍പ്പെടും.
അമ്മയിലെ വനിതാ ഭാരവാഹി അന്‍സിബ ഹസനെതിരെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്‍സിബയെ പോലീസ് വിളിപ്പിക്കുകയും മൂന്ന് മണിക്കൂറോളം സ്‌റ്റേഷനില്‍ ഇരുത്തുകയും ചെയ്തുവത്രെ. അന്‍സിബക്കെതിരെ പരാതി നല്‍കിയത് താനാണ് എന്ന് നടി ലക്ഷ്മിപ്രിയ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്താണ് പോലീസ് സ്‌റ്റേഷനില്‍ നടന്നത് എന്ന് അന്‍സിബ റിപ്പോര്‍ട്ടില്‍ ടിവിയോട് വിശദീകരിച്ചു. പരാതി നല്‍കിയ വ്യക്തിയുടെ പേര് പറയാതെയാണ് അന്‍സിബ വിശദീകരിച്ചത്.

അമ്മയുടെ കുടുംബ സംഗമത്തിന് ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിരുന്നു. മതസ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് അമ്മയ്ക്ക് വേണ്ട എന്നായിരുന്നു അന്‍സിബയുടെ നിലപാട്. പല അംഗങ്ങളും നിലപാട് എടുത്തില്ല. സ്‌പോണ്‍സര്‍ഷിപ്പ് എടുക്കാമെന്ന നിലപാടുള്ള അംഗങ്ങളുമുണ്ടായിരുന്നു. ഈ സംഭവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് അന്‍സിബക്കെതിരെ പോലീസില്‍ പരാതി ലഭിച്ചത്.
വനിതാ സെല്ലിലാണ് പരാതി നല്‍കിയത്. ആ വ്യക്തിയുടെ പേര് പറയാമോ എന്ന് അറിയില്ല. കഴിഞ്ഞ ഡിസംബറില്‍ താന്‍ വനിതാ അംഗത്തിന്റെ ഫോണിലേക്ക് ഒരു മെസേജ് അയച്ചിരുന്നു. ദുബായില്‍ പോയപ്പോള്‍ ഫോട്ടോ എടുത്തിരുന്നോ, എന്റെ സുഹൃത്ത് കണ്ടു എന്നായിരുന്നു മെസേജ് എന്ന് അന്‍സിബ വെളിപ്പെടുത്തി. ഈ മെസേജ് തന്റെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി എന്ന് ആരോപിച്ചാണ് വനിതാ അംഗം അന്‍സിബക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
തനിക്കെതിരെ വ്യാജ പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും താന്‍ അമ്മയില്‍ പരാതിപ്പെട്ടുവെന്ന് അന്‍സിബ പറയുന്നു. രണ്ട് ഭാരവാഹികള്‍ തമ്മിലുള്ള വിഷയമായതിനാല്‍ അമ്മ അന്വേഷിക്കണമെന്നായിരുന്നു അന്‍സിബയുടെ നിലപാട്. എന്നാല്‍ ഇത് അമ്മയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണം എന്നും അന്‍സിബ പറയുന്നു.
പോലീസ് സ്‌റ്റേഷനില്‍ നടന്നത് ഇതാണ്
പോലീസ് സ്‌റ്റേഷനില്‍ മൂന്ന് മണിക്കൂറോളം ഹറാസ് ചെയ്തു. ഞാന്‍ ചെന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് പരാതിക്കാരി എത്തിയത്. അന്‍സിബ ചെയ്തത് തെറ്റാണ് എന്ന് എസ്‌ഐ രേഷ്മ തന്നോട് പറഞ്ഞു. പരാതിക്കാരിയുടെ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായെന്നും എസ്‌ഐ പറഞ്ഞു. താന്‍ അയച്ച സന്ദേശത്തില്‍ തെറ്റായി ഒരു വാക്ക് പോലും ഇല്ലെന്ന് അന്‍സിബ പ്രതികരിച്ചു.
എസ്‌ഐയുടെ മുന്നില്‍ വച്ച് പരാതിക്കാരി വളരെ മോശമായി തന്നോട് പെരുമാറിയെന്നും അന്‍സിബ പറഞ്ഞു. തനിക്കെതിരെ കേസെടുത്തില്ല. മാപ്പ് എഴുതി കൊടുക്കാന്‍ പറഞ്ഞു. പറ്റില്ലെന്ന് അറിയിച്ചപ്പോള്‍, സംഭവത്തില്‍ ഖേദമുണ്ടെന്ന് എഴുതി ഒപ്പിടാന്‍ പറഞ്ഞു. പരാതിക്കാരിക്ക് പ്രയാസം തോന്നുന്നുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് എഴുതി ഒപ്പിടിച്ചു. പരാതിക്കാരി ഈ ഭാഗം ഫോട്ടോ എടുത്തുവെന്നും അന്‍സിബ പറയുന്നു.














Click it and Unblock the Notifications