'കണ്ണീർ ഗ്രന്ധി താഴേക്ക് ഇറങ്ങി, ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു..ആ പ്രണയം തന്നത്';കൂടുതൽ വെളിപ്പെടുത്തി അനുപമ

മുൻ പ്രണയ ബന്ധത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരൻ. മാനസികമായും ശാരീരികമായും താൻ തകർന്ന് പോയിരുന്നുവെന്നും പാനിക്ക് അറ്റാക്കും ആങ്സൈറ്റി പ്രശ്നങ്ങളുമെല്ലാം അനുഭവിക്കേണ്ടി വന്നുവെന്നും നടി പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിലൂടെയാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ. വായിക്കാം

'ഞാനൊരു നടിയാണ്. പലരും എന്നെ സ്ലട്ട് ഷെയിമിങ് നടത്തുന്നുണ്ടാകും. പക്ഷെ സ്വന്തം ബോയ് ഫ്രണ്ട് അങ്ങനെ ചെയ്യുന്നത് ആലോചിച്ച് നോക്കൂ, അതും ഒരു സ്റ്റേജിൽ കയറുന്നതിന് തൊട്ട് മുൻപ്. ഞാൻ ഒകെയാണെന്ന് രണ്ട് വർഷമായി ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പർദ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ മാധ്യമപ്രവർത്തകർ എന്തോ ചോദ്യം ചോദിച്ചപ്പോൾ ഞാൻ കരഞ്ഞ് പോയി. അതായത് നമ്മുടെ ഒപ്പം നിൽക്കേണ്ട ആൾ നമ്മളെ കുറിച്ച് മോശം പറഞ്ഞ് തകർത്തെറിഞ്ഞ ശേഷം നമ്മൾ മീഡിയക്ക് മുന്നിൽ സംസാരിക്കുകയാണ്. ഞാൻ അങ്ങനെ കരഞ്ഞതിന് ആളുകൾ എന്നെ അന്ന് കളിയാക്കി. സിമ്പതി കാർഡ് എന്നായിരുന്നു കളിയാക്കലുകൾ, സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള അഭിനയം എന്നൊക്കെയായിരുന്നു കുറ്റപ്പെടുത്തലുകൾ. എന്നാൽ അന്ന് കരഞ്ഞതിനും പർദ എന്ന സിനിമയും തമ്മിൽ ഒരു ബന്ധവുമില്ല. ഞാൻ എൻ്റെ ജീവിതത്തിൽ അനുഭവിച്ചതാണ് അതൊക്കെ. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ എണ്ണിയെണ്ണി പറയാനാകും. അതാണ് നാർസിസ്സ്റ്റിക്ക് അബ്യൂസ്. ഞാൻ സർവൈവറാണ്, വിക്ടിം അല്ല.

anupama-1

ഈ റിലേഷൻ ഒരിക്കലും സ്റ്റേബിൾ ആയിരുന്നില്ല. ഒന്നുകിൽ ഹൈ അല്ലെങ്കിൽ ലോ. ഒരു ദിവസം തർക്കിച്ചും ബഹളം വെച്ചും പോയാൽ അടുത്ത ദിവസം വന്ന് പറയും എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല ബേബി എന്ന്. ഇത് തുടർന്നോണ്ടിരിക്കും.

അബ്യൂസ് കൊണ്ടുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വേറെ. പാനിക്ക് അറ്റാക്കുകൾ, ആങ്സൈറ്റി പ്രശ്നങ്ങൾ പോരാതെ അബോധാവസ്ഥയിലായി സന്ദർഭങ്ങൾ, എൻ്റെ ശരീരഭാരം കുറഞ്ഞു. നമ്മുടെ കാലും കൈയ്യുമൊക്കെ വിറക്കുന്ന അവസ്ഥ. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. സ്ട്രസ് കാരണം കണ്ണ് പിടിച്ച് കൊണ്ടിരിക്കും. കണ്ണീർ ഗ്രന്ധി കണ്ണിന് താഴേക്ക് ഇറങ്ങി വന്നായിരുന്നു. അതോടെ സർജറിക്ക് വിധേയയാകേണ്ടി വന്നു. പർദയുടെ പ്രമോഷൻ വീഡിയോകൾ നോക്കിയാൽ കാണാം എൻ്റെ കണ്ണിൻ്റെ അവസ്ഥ. ഈ സമയത്ത് എന്തെങ്കിലും പിന്തുണ ഉണ്ടായില്ലെന്ന് മാത്രമല്ല കൂടുതൽ ഡിസ്ട്രക്ഷനാണ് നേരിടേണ്ടി വന്നത്.

എല്ലാവരും ചോദിക്കും ഇതിൽ നിന്ന് ഇറങ്ങിപ്പോന്നൂടായിരുന്നോവെന്ന്. പക്ഷെ അതൊരിക്കലും സാധ്യമാകില്ല. ഈ രണ്ട് വർഷത്തിനിടയിലും ഇതൊരു നാർസിസ്റ്റിക് ബിഹേവിയറാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു സമയത്ത് ഞാൻ പറഞ്ഞു നിങ്ങൾ എൻ്റെ സമാധാനം ഇല്ലാതാക്കുകയാണെന്ന്. ഈ രീതിയിൽ പോയാൽ ഞാൻ ജീവിക്കില്ലെന്ന്. മാത്രമല്ല അയാളെ എനിക്ക് മനസിലായി തുടങ്ങി. അത് അയാളും തിരിച്ചറിയാൻ തുടങ്ങി.

നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞ സമയങ്ങൾ ഉണ്ട്. പക്ഷെ അവസാനമായപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ജീവിക്കണമെന്ന്. കാരണം എനിക്ക് പറ്റുന്നില്ലെന്ന്. പക്ഷെ അങ്ങനെ ഇറങ്ങിപ്പോരാൻ ശ്രമിച്ചാലും അവർ നമ്മളെ വിടില്ല. അതിനിടയിൽ അവരുടെ സർക്കളിൽ നമ്മളാണ് പ്രശ്നക്കാരിയെന്ന് വരുത്താൻ ഒരു ശ്രമം അവർ നടത്തി. ഇത് വീണ്ടും വീണ്ടും തുടർന്നുകൊണ്ടിരുന്നു. പെട്ടെന്നാണ് എന്റെ ചിന്തകൾക്കും അപ്പുറമുള്ള തികച്ചും വിചിത്രമായ ഒരു കാര്യം കാണേണ്ടി വന്നത്. അതോടെ കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി. ഇതോടെ കുടുംബം ഇടപെട്ട് തുടങ്ങി. അപ്പോഴും ഞാൻ പറഞ്ഞു എനിക്ക് ഇയാൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്.ഞാൻ തെറാപ്പിക്ക് പോകാം, ശരിയാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യാം എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. ബ്രേക്കപ്പിനെ കുറിച്ചുള്ള സംസാരങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട്. എന്നാൽ അയാൾ പറഞ്ഞത് എനിക്കൊരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ലെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+