Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീൻസ് മാറ്റി ചൂരിദാറാക്കും, പോസ്റ്റുകൾ ഡിലീറ്റ് ചെയ്യിച്ചു, വിവാഹനിശ്ചയം നടത്തണമെന്ന് പറഞ്ഞു';അനുപമ

രണ്ട് വർഷത്തെ പ്രണയത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന 'നാർസിസ്റ്റിക്' പെരുമാറ്റത്തെ കുറിച്ച് തുറന്നുപറച്ചിലുമായി നടി അനുപമ പരമേശ്വരൻ. കടുത്ത നിയന്ത്രണങ്ങളാണ ്തനിക്ക് നേരിടേണ്ടി വന്നതെന്നും അതൊക്കെ പ്രണയമാണെന്ന് താൻ തെറ്റിധരിച്ച് പോയെന്നും അവർ പറഞ്ഞു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം

അത് കണ്ടപ്പോൾ ശരീരം വിറക്കുകയായിരുന്നു, ആത്മഹത്യ ചെയ്തിരുന്നെങ്കിൽ സന്തോഷമായേനെ';തുറന്ന് പറഞ്ഞ് അനുപമ
അത് കണ്ടപ്പോൾ ശരീരം വിറക്കുകയായിരുന്നു, ആത്മഹത്യ ചെയ്തിരുന്നെങ്കിൽ സന്തോഷമായേനെ';തുറന്ന് പറഞ്ഞ് അനുപമ

'ആളുകൾ കരുതുന്നത് നാർസിസിസ്റ്റുകൾ സ്വയം സ്നേഹിക്കുന്നവരാണെന്നാണ്. അങ്ങനെയല്ല, അവർ സ്വയം വെറുക്കുന്നവരാണ്. നിങ്ങൾ കാണുന്നതിൽ വെച്ച് ഏറ്റവും ഇൻസെക്യൂർ ആയ ആളുകളായിരിക്കും, സ്വയം മൂല്യം കൽപ്പിക്കാത്തവറായിരിക്കും. സ്വന്തമായി ഒന്നുമില്ലല്ലോ, അതുകൊണ്ട് അവർ നമ്മളെ നിയന്ത്രിക്കാനായിരിക്കും നോക്കുക. അവർക്ക് ജീവിക്കാൻ മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവുമെല്ലാം അത്യാവശ്യമാണ്. അപ്പോൾ നമ്മൾ കരുതും പാവമായിട്ടുള്ള പെണ്‍കുട്ടിയെ ആയിരിക്കും പങ്കാളിയായി അവർക്ക് വേണ്ടതെന്ന്. അല്ല, അവരിൽ നിന്നും പൂർണമായും വ്യത്യസ്തമായൊരാളെയാകും അവർ തിരഞ്ഞെടുക്കുക.സ്വതന്ത്രമായി ചിന്തിക്കുന്ന, സുരക്ഷിതത്വം തോന്നുന്ന പെണ്‍കുട്ടികളെ അവർ ലക്ഷ്യം വെയ്ക്കും, ഇമോഷ്ണലി നമ്മളെ എങ്ങനെ ട്രാപ് ചെയ്യാമെന്ന് അവർക്ക് നന്നയി അറിയാം.

anupama3

വീട്ടിൽ ഇരിക്കുമ്പോൾ ഒരു സ്വഭാവവും പുറത്ത് ഇറങ്ങുമ്പോൾ മറ്റൊരു സ്വഭാവവുമായിരിക്കും അവർക്ക്. വളരെ അധികം കരിസ്മയുള്ള, നാണം കുണുങ്ങിയായ, അനുകമ്പയുള്ള ആളുകളെ പോലെ പെരുമാറും. ആദ്യ ഘട്ടത്തിൽ തന്നെ നിങ്ങളുടെ ബലഹീനതകൾ അവർ മനസിലാക്കും.

നമ്മുടെ മൂല്യങ്ങളും അവരുടെ മൂല്യങ്ങളും ഒരുപോലെയാണെന്ന് കാണിക്കാൻ ശ്രമിക്കും. ഞാൻ വളരെ അധികം ട്രോമകളിലൂടെ കടന്ന് പോയ ആളാണ്. അവരും അവരുടെ ട്രോമ പറയും.അതോടെ നമ്മൾ വളരെ പെട്ടെന്ന് കണക്ടാവും.നമ്മളുടെ ജീവിതത്തിൽ ഇന്നേവരെ ഒരാളും ചോദിക്കാത്ത ചോദ്യങ്ങൾ ചോദിക്കും. അതോടെ നമ്മൾ എംപതറ്റിക് ആകും. ഇതാണ് ഏറ്റവും നല്ല പ്രണയമെന്ന് നമ്മൾ കരുതും. അവരുടെ ആ പ്രകടനം അത്രത്തോളം വിശ്വസനീയമായിരിക്കും. അച്ഛനും അമ്മക്കും അപ്പും ഇതുപോലെ നമ്മളെ മനസിലാക്കിയ വേറെയാളില്ലെന്ന് നമ്മുക്ക് തോന്നും.നാർസിസിസത്തിന്റെ ആദ്യ ഘട്ടമാണിത്. അതുകഴിഞ്ഞാൽ ലവ് ബോബിംങ് ആണ്. ആ ഘട്ടത്തിൽ അവർ നിങ്ങളെ വളരെ അധികം സ്നേഹിക്കും.

രണ്ട് വർഷത്തെ ബന്ധമായിരുന്നു ഇത്. ഈ സമയത്ത് സമാന്തരമായി തന്നെ അവർ നമ്മൾ കണ്‍ട്രോൾ ചെയ്ത് തുടങ്ങും. അത് ഭയങ്കര തന്ത്രമാണ്. അവർ നമ്മളോട് നേരിട്ട് വന്ന് പറയുകയാണ് ഈ ഡ്രസ് ഇടേണ്ടെന്ന്, അപ്പോൾ നമ്മുക്ക് മനസിലാകും ഈ പറയുന്നത് ശരിയല്ലല്ലോയെന്ന്. നമ്മളെ കൊണ്ട് തന്നെ നമ്മുടെ ബ്രാഞ്ചുകൾ കട്ട് ചെയ്യിക്കും.

ഉദാഹരണത്തിന് ജീൻസും ടോപ്പും ധരിക്കുന്ന ആളായിരിക്കും നമ്മൾ. ഒരു ദിവസം ചൂരിദാറിട്ട് വന്നു, അപ്പോൾ അവർ പറയും ബേബി കാണാൻ സുന്ദരിയായിരിക്കുന്നു, എന്റെ വൈഫ് മെറ്റീരിയൽ പോലെ തോന്നുന്നുവെന്ന്. അതുകേൾക്കുമ്പോൾ നമ്മൾ കരുതും എന്നാൽ ഒരു ചൂരുദാർ കൂടി വാങ്ങിക്കാമെന്ന്. അങ്ങനെ ചൂരിദാറുകളുടെ എണ്ണം കൂടും , ജീൻസ് വാങ്ങുന്നത് നിങ്ങൾ മറക്കും.

ഡൈനിങ് ടേബിളിൽ മിണ്ടാതിരുന്നാണ് ബേബിയിന്ന് ഭക്ഷണം കഴിച്ചതെന്ന് പറയും. ഇതുകേൾക്കുമ്പോൾ നമ്മുക്ക് തോന്നും അദ്ദേഹത്തിന് അതിഷ്ടമായല്ലോ എന്നാൽ അങ്ങനെ തുടരാം എന്ന്. പുറത്ത് പോകുമ്പോൾ സ്ലീവ്ലെസ് ഇടുകയാണെന്ന് വിചാരിക്കൂ, അപ്പോ പറയും പുറത്ത് ചൂടല്ലേ എന്തിനാണ് സ്ലീവ്ലെസ് ധരിക്കുന്നതെന്ന് ചോദിക്കും. നമ്മളെ എന്ത് കാര്യമായിട്ടാണ് കെയർ ചെയ്യുന്നതെന്ന് നമ്മുക്ക് തോന്നും. അതോടെ നമ്മൾ വസ്ത്രം മാറും. അടുത്ത
തവണ നമ്മൾ പുറത്ത് പോകുമ്പോ ചോദിക്കും ഏത് വസ്ത്രമാണ് ഇടുന്നത്, അതിൻ്റെ ഫോട്ടോസ് അയക്കെന്ന്. അങ്ങനെ നമ്മൾ ഓപ്ഷനുകൾ അയച്ച് തുടങ്ങും. പിന്നെ നമ്മൾ എന്ത് ധരിക്കണമെന്ന് അയാോട് അനുവാദം ചോദിക്കാൻ നിഡബന്ധിതരാകും.

ഇൻസ്റ്റാഗ്രാമിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ പറയും ആ ഫോട്ടോ അത്ര ശരിയാണെന്ന് തോന്നുന്നില്ല, അത് മാറ്റിക്കൂടേയെന്ന്. അങ്ങനെ നമ്മൾ ആ ഫോട്ടോ ഡിലീറ്റ് ചെയ്യും. അപ്പോ അടുത്ത തവണ ചേട്ടന് അയച്ച് കൊടുത്ത് അനുമതി ചോദിച്ച് അപ്രൂവൽ കിട്ടി പോസ്റ്റ് ചെയ്യുന്നതല്ലേ നല്ലതെന്ന് തോന്നും. പാട്ട് തിരഞ്ഞെടുക്കുന്നതും എന്ത് കമൻ്റ് ചെയ്യണമെന്നതൊക്കെ ചേട്ടൻ തീരുമാനിക്കും'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+