നടിക്ക് നീതി കിട്ടിയില്ല, അവരെ ചോദ്യം ചെയ്യണം, അക്കാര്യം അന്വേഷിച്ചിട്ടില്ല';മല്ലിക സുകുമാരൻ

നടി ആക്രമിക്കപ്പെട്ട കേസിൽ നീതി നടപ്പായെന്ന് കരുതുന്നില്ലെന്ന് നടി മല്ലിക സുകുമാരൻ. വിധിയിൽ ഞാൻ സംതൃപ്തയല്ല. ഇരയായ കുട്ടിയ്ക്ക് സമാധാനം കിട്ടണം. ഒരു തെറ്റും ചെയ്യാത്തവരുടെ നേരെ നമ്മൾ വെറുതെ ആയുധമെടുത്ത് യുദ്ധത്തിന് ചെന്നാൽ ഭൂമറാങ്ങ് പോലെ തിരിച്ചു വരുമെന്നും അവർ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'2017 മുതൽ തീ തിന്നുന്ന ആ കുട്ടിക്ക് നീതി ലഭിച്ചിട്ടില്ല. ഈ സംഭവം നടന്ന സ്ഥിതിക്ക് അന്ന് അവിടെ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യുക എന്ന് പറയുന്നത് ഒരു സാമാന്യ മര്യാദയാണ് .അത് ചെയ്തില്ല എന്ന് പറയരുത്. അവരെ ശിക്ഷിക്കണം. ആസംഭവത്തിന് ശേഷമാണ് ഇവിടെ പെണ്ണുങ്ങളുടെ നേരെ എന്തുമാകാം എന്നൊരു തോന്നൽ വന്നത്. ആകെ ഞങ്ങൾക്കൊക്കെ ഉള്ള ആശ്രയം എന്ന് പറയുന്നത് നല്ല ജുഡീഷ്യറി ഉണ്ട് എന്ന വിശ്വാസമാണ്.

mallikasuku2-7

കരഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയൊക്കെ പറയുന്നത് ജീവിതത്തിൽ എവിടെയെങ്കിലും ഒക്കെ തിരിച്ചടിക്കും. കർമ്മ എന്ന് പറഞ്ഞൊന്നുണ്ട്. കാണുന്നതുപോലെ ഒന്നുമല്ല ഒരു തെറ്റും ചെയ്യാത്തവരുടെ നേരെ നമ്മൾ വെറുതെ ആയുധമെടുത്ത് യുദ്ധത്തിന് ചെന്നാൽ ഭൂമറാങ്ങ് പോലെ തിരിച്ചു വരും. നടി കേസ് വിധിയിൽ ഞാൻ സംതൃപ്തയല്ല. ആരെയെങ്കിലും കുറ്റക്കാരൻ ആക്കണം എന്നല്ല ഞാൻ പറയുന്നത് .

അന്ന് ആ റോഡിൽ നടന്ന സംഭവം ചെയ്തത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടുണ്ടോ ആർക്കെങ്കിലും? ഒരു നടൻ്റെ പേരും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല , പറയത്തുമില്ല. കാരണം നമ്മളാരും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. പക്ഷേ ആ വണ്ടിയിൽ ചാടി കയറി ഒരു കുറ്റം ചെയ്തവരുണ്ട്. അതിനെ അനുഗമിച്ചവരുണ്ട്, അതിന് പയലറ്റ് പോയവരും എസ്കോട്ട് പോയവരും ഉണ്ട്. അപ്പോൾ പിന്നെ എന്തായിരുന്നു എന്നുള്ളത് അവരോട് ചോദിച്ചാൽ അറിയില്ലേ? എനിക്ക് അതേ ഉള്ളൂ കോടതിയോടും ചോദിക്കാനുള്ളത്. അതൊന്ന് വിശദമായിട്ട് ആരെങ്കിലും അന്വേഷിക്കണം. ആ കുട്ടിക്ക് ഒരു മനസമാധാനത്തിന് വേണ്ടിയെങ്കിലും ഇതൊക്കെ അന്വേഷിക്കണ്ടേ. ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപ്പെടണം', അവർ പറഞ്ഞു.

താരസംഘടനയായ അമ്മയെ കുറിച്ചും അവർ പ്രതികരിച്ചു. 'ആർക്കും മൈക്ക് എടുത്തു വെച്ച് പറയാവുന്ന അവസ്ഥയാണ് ഞങ്ങളുടെ സംഘടനയിൽ. പണ്ടൊക്കെ മമ്മൂട്ടിയും മോഹൻലാലും ഇടവേള ബാബുവുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഭാരവാഹി അല്ലാത്തവർക്കും എന്തും പറയാം എന്നാണ് അവസ്ഥ. ഒരു വാക്കിന്റെ പുറത്ത് ഒരാളിനെ ശ്വാസിച്ച് ശിക്ഷിക്കാൻ അറിയാവുന്ന ഒരു സംഘടനയുടെ കാരണവന്മാരൊക്കെ ഇപ്പോൾ എവിടെ പോയി? എന്തെല്ലാമാണ് ഓരോരുത്തരും മൈക്കിൽ പറയുന്നത്. മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും വഴിയേ പോകുന്നവരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. അഭിപ്രായം മാറുന്ന ആൾക്കാരൊക്കെ ആധികാരികമായിട്ടൊക്കെ സംസാരിക്കുക .ജനം വിശ്വസിക്കുമോ? മമ്മൂട്ടിയും മോഹൻലാലുമൊന്നും ഇനി സംഘടന തലപ്പത്തേക്ക് തിരിച്ചുവരുമെന്ന് കരുതുന്നില്ല.

എൻ്റെ ഇൻ്റർവ്യൂക്ക് താഴെ വന്ന് ചീത്ത വിളിക്കുന്നത് ജനം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതൊക്കെ സിനിമക്ക് അകത്തുളളവരാണ്.
പിന്നെ തെറിവിളിക്കുന്നത് ഫേക്ക് പ്രൊഫൈലുകളാണ്. പറയാൻ ധൈര്യം ഉള്ളവർ സ്വന്തം ഫോട്ടോയും വെച്ച് വരട്ടെ', മല്ലിക വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma