Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെയും ജിഹാദി എന്ന് വിളിച്ചു; അമ്മയില്‍ 3 ഗ്രൂപ്പ് എന്ന് ഉഷ ഹസീന, ശ്വേത മേനോന്‍ നിലപാട് മാറ്റി

തിരുവനന്തപുരം: താര സംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷമാകുന്നു. തന്നെയും ജിഹാദി എന്ന് വിളിച്ചിട്ടുണ്ടെന്ന് നടി ഉഷ ഹസീന. സമാനമായ ആക്ഷേപം കഴിഞ്ഞ ദിവസം നടി അന്‍സിബ ഹസന്‍ ഉന്നയിച്ചിരുന്നു. നടന്‍ ടിനി ടോമിനെതിരെയാണ് അന്‍സിബ ആരോപണം ഉന്നയിച്ചത് എങ്കില്‍, ആരാണ് തന്നെ അധിക്ഷേപിച്ചത് എന്ന് ഉഷ ഹസീന വെളിപ്പെടുത്തിയില്ല. എക്‌സിക്യുട്ടീവ് അംഗമാണ് എന്ന് മാത്രമാണ് പറഞ്ഞത്.

പോലീസ് സ്‌റ്റേഷനില്‍ അന്ന് നടന്നത്; അന്‍സിബ ഹസന്‍ വെളിപ്പെടുത്തുന്നു, ദുബായിലെ ഫോട്ടോ
പോലീസ് സ്‌റ്റേഷനില്‍ അന്ന് നടന്നത്; അന്‍സിബ ഹസന്‍ വെളിപ്പെടുത്തുന്നു, ദുബായിലെ ഫോട്ടോ

അമ്മയുടെ ജനറല്‍ ബോഡി വിളിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും തുറന്നുപറയും. നേരത്തെ രാജിവച്ച അതിജീവിത ഉള്‍പ്പെടെയുള്ള നടിമാരെ തിരിച്ചുകൊണ്ടുവരുമെന്ന് ചുമതലയേറ്റ ഉടനെ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവര്‍ മറ്റൊന്നാണ് പറഞ്ഞത് എന്ന് ഉഷ ഹസീന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

usha haseena on amma controversy

നടി അന്‍സിബ ഹസന്റെ രാജിയും തുറന്നുപറച്ചിലുമാണ് അമ്മയിലെ പുതിയ പൊട്ടിത്തെറിക്ക് കാരണം. ടിനി ടോം വളരെ മോശമായി പെരുമാറുന്നു എന്നും ഭരണസമിതിയിലെ ഒരു വനിതാ അംഗം തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നും സ്റ്റേഷനില്‍ വച്ച് ഹറാസ് ചെയ്‌തെന്നും അന്‍സിബ വെളിപ്പെടുത്തിയതാണ് പുതിയ ചര്‍ച്ചയായത്. അന്‍സിബ പറഞ്ഞത് സത്യമാണ് എന്ന് നടി നീന കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു.

സ്വര്‍ണവില ഉയരാന്‍ സാധ്യത; ഇന്ത്യയ്ക്ക് ഇരട്ടി മധുരം, ഇറാന്‍ യുദ്ധം അവസാനിച്ചാലുള്ള മാറ്റങ്ങള്‍
സ്വര്‍ണവില ഉയരാന്‍ സാധ്യത; ഇന്ത്യയ്ക്ക് ഇരട്ടി മധുരം, ഇറാന്‍ യുദ്ധം അവസാനിച്ചാലുള്ള മാറ്റങ്ങള്‍

അതേസമയം, അന്‍സിബ പറഞ്ഞതിനെ എതിര്‍ത്താണ് നടി ലക്ഷ്മി പ്രിയ രംഗത്തുവന്നത്. അന്‍സിബക്കെതിരെ പോലീസില്‍ പരാതി നല്‍കിയത് താനാണ് എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങളും അന്‍സിബ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ ഇടപെടണം എന്ന് അമ്മയില്‍ പരാതിപ്പെട്ടപ്പോള്‍ ശ്വേത മേനോന്‍ തയ്യാറായില്ല എന്നും അന്‍സിബ ആരോപിച്ചു.

അന്‍സിബയുമായി സംസാരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നു എന്നും ഉഷ ഹസീന പ്രതികരിച്ചു. നീന കുറുപ്പ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഓഫീസില്‍ എത്തുമ്പോള്‍ അന്‍സിബയെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്താറുണ്ടെന്നും ഉഷ ഹസീന പറഞ്ഞു. അമ്മയില്‍ രണ്ട് ഗ്രൂപ്പല്ല, മൂന്ന് ഗ്രൂപ്പുണ്ടെന്നും ഉഷ ഹസീന കൂട്ടിച്ചേര്‍ത്തു.

ശ്വേത മേനോന്‍, ടിനി ടോം ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ്, കുക്കു പരമേശ്വരന്‍, നീന കുറുപ്പ് ഉള്‍പ്പെടുന്ന മറ്റൊരു ഗ്രൂപ്പ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു ഉള്‍പ്പെടുന്നവരുടെ മൂന്നാമത്തെ ഗ്രൂപ്പ് എന്നിങ്ങനെ വിവിധ സംഘങ്ങളാണ് അമ്മയില്‍. അന്‍സിബയെ മോശമായി വിളിക്കുന്നത് കേട്ടുവെന്ന് നീന കുറുപ്പ് തന്നോടും പറഞ്ഞിട്ടുണ്ട്. ജിഹാദി എന്ന് തന്നെയും ഒരു ഭാരവാഹി വിളിച്ചു. ആരാണ്, എന്തിനാണ് എന്നെല്ലാം ജനറല്‍ ബോഡിയില്‍ പറയുമെന്നും ഉഷ ഹസീന പ്രതികരിച്ചു.

കുടുംബ സംഗമത്തിന് അമ്പലവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വന്നപ്പോള്‍, മതമോ രാഷ്ട്രീയമോ അമ്മയിലേക്ക് കയറരുതെന്നും എല്ലാവരും ഒരുപോലെ മുന്നോട്ട് പോകണം എന്നും അന്‍സിബ നിലപാട് എടുത്തു. വേണമെങ്കില്‍ ഡൊണേഷന്‍ ആയി പണം സ്വീകരിക്കാമെന്നും അന്‍സിബ പറഞ്ഞു. ഇതിന് ശേഷമാണ് അന്‍സിബക്കെതിരെ ഗൂഢാലോചന നടന്നതെന്നും ഉഷ ഹസീന പറയുന്നു.

ഭരണസമിതി പിരിച്ചുവിട്ട് പുതിയ പാനല്‍ വരട്ടെ. അതിജീവിത ഉള്‍പ്പെടെ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചു കൊണ്ടുവരുമെന്ന് ശ്വേത മേനോന്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ അന്‍സിബ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍, ചില അംഗങ്ങള്‍ അതിപ്പോള്‍ വേണ്ട എന്ന് പറഞ്ഞു എന്നായിരുന്നു ശ്വേതയുടെ പ്രതികരണം എന്നും ഉഷ ഹസീന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+