അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങള്‍ പങ്കുവെച്ച് നടി, ആശംസകളുമായി പ്രമുഖര്‍

നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി. ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 20ാം വയസിലാണ് കണ്ടുമുട്ടിയത് എന്നും 30ാം വയസില്‍ വിവാഹിതരായി എന്നും അഹാന പറയുന്നു. ഉറ്റ സുഹൃത്തും പങ്കാളിയുമായ നിമിഷ് രവി ഇപ്പോള്‍ ഭര്‍ത്താവായി എന്നും അഹാന കൃഷ്ണ സന്തോഷം രേഖപ്പെടുത്തി.

മക്കയിലും ജിദ്ദയിലും മുന്നറിയിപ്പ്; ഹൂതി ആക്രമണം പ്രതീക്ഷിച്ച് സൗദി അറേബ്യ, പുറത്തിറങ്ങരുത്
മക്കയിലും ജിദ്ദയിലും മുന്നറിയിപ്പ്; ഹൂതി ആക്രമണം പ്രതീക്ഷിച്ച് സൗദി അറേബ്യ, പുറത്തിറങ്ങരുത്

വിവാഹം സ്വപ്‌നം കണ്ടപോലെ യാഥാര്‍ഥ്യമാക്കാന്‍ മാസങ്ങളായി ഒപ്പമുണ്ടായിരുന്നവരെയും അഹാന ഓര്‍മിച്ചു. കൂടെ നിന്ന് എല്ലാം ഭംഗിയാക്കിയവര്‍ക്കുള്ള നന്ദിയും അഹാന ഇന്‍സ്റ്റഗ്രാമില്‍ രേഖപ്പെടുത്തി. ഇവന്റ് ടീം, ചിത്രങ്ങള്‍ പകര്‍ത്തിയവര്‍, വിവാഹ വേദി, പാരമ്പര്യമായി കൈമാറാന്‍ സാധിക്കുന്ന വിവാഹ സാരി കണ്ടെത്താന്‍ സാധിച്ചതിലെ സന്തോഷം എന്നിവയെല്ലാം അഹാന പങ്കുവെച്ചു.

ahana nimish ravi marraige photo

കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ''നിന്നോടൊപ്പമുള്ളപ്പോള്‍ എന്റെ ഹൃദയം ശാന്തമായും താളത്തിലും മിടിക്കുന്നു. ഒരുമിച്ച് പ്രായമാവണം, ഒരുമിച്ച് സ്വന്തമായൊരു ലോകം പടുത്തുയര്‍ത്തണം, ഒരു ടീമായി മുന്നോട്ട് പോകാം''-വിവാഹ ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചു.

ഇന്ന് വൈകീട്ട് ആറര മുതല്‍ സുബ്രഹ്മണ്യം ഹാള്‍ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വച്ചാണ് സല്‍ക്കാരം. 13ന് താജ് കോവളത്തു വച്ച് തുടങ്ങിയ വിവാഹ ആഘോഷത്തിന് ശേഷമാണ് ഇന്നത്തെ റിസപ്ഷന്‍. സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. നടന്‍ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും ചടങ്ങില്‍ പങ്കെടുക്കുന്നതിന് നേരത്തെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍; ഇഡിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ സിപിഎം
പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍; ഇഡിക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ സിപിഎം

രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അഹാന കൃഷ്ണയും നിമിഷ് രവിയും പരിചയപ്പെട്ടത്. ഈ ചിത്രത്തിലൂടെ അഹാന അഭിനയ രംഗത്തേക്ക് എത്തിയപ്പോള്‍ നിമിഷ് രവി അസിസ്റ്റന്റ് ക്യാമറാമാനായാണ് പ്രവര്‍ത്തിച്ചത്. ടൊവിനോ തോമസിനൊപ്പം അഹാന ഏറെ ശ്രദ്ധിക്കപ്പെട്ട 'ലൂക്ക'യുടെ ഛായാഗ്രഹണം നിമിഷ് രവിയായിരുന്നു.

പിന്നീട് അതിവേഗമയിരുന്നു നിമിഷ് രവിയുടെ വളര്‍ച്ച. നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്കേറിയ ഛായാഗ്രാഹകനായി നിമിഷ് രവി മാറി. ഇന്‍സ്റ്റഗ്രാമില്‍ അഹാനയും നിമിഷ് രവിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ ഇടംപിടിക്കാറുണ്ട്. ഋഷഭ് ഷെട്ടി ഹനുമാന്റെ വേഷത്തില്‍ എത്തുന്ന പ്രശാന്ത് വര്‍മയുടെ പുതിയ ചിത്രത്തിലും നിമിഷ് രവിയാണ് ഛായാഗ്രാകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+