അഹാന കൃഷ്ണ-നിമിഷ് വിവാഹം കോവളത്ത് വെച്ച്? വിവാഹം സെപ്റ്റംബറിലെന്ന് കമന്റ്, ഉടനെ ഡിലീറ്റാക്കി താരം
നടിയും വ്‌ളോഗറുമായ അഹാന കൃഷ്ണയുടെ വിവാഹം സംബന്ധിച്ച് ഏറെ ഊഹാപോഹങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി അന്തരീക്ഷത്തിലുണ്ട്. പ്രശസ്ത ഛായാഗ്രാഹകനായ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്നും ഇരുവരുടേയും വിവാഹം ഉടനെ ഉണ്ടാകുമെന്നും എന്നുളള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പലതവണ നടന്നിട്ടുണ്ട്.
എന്നാല്‍ അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം ഉറപ്പിച്ചു എന്നുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ തിയ്യതിയും വിവാഹ ആഘോഷങ്ങള്‍ സംബന്ധിച്ചും വിവാഹ വേദി സംബന്ധിച്ചും ഉളള സൂചനകളും പുറത്ത് വന്നിട്ടുണ്ട്.
അഹാന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കറുപ്പ് നിറത്തിലുളള സല്‍വാര്‍ അണിഞ്ഞുളള ചിത്രങ്ങള്‍ക്ക് അഹാന നല്‍കിയ ക്യാപ്ഷന്‍ എന്റെ തങ്കമാന പയ്യനെ കുറിച്ച് ആലോചിക്കുന്നു എന്നതാണ്. നിമിഷങ്ങള്‍ക്കുളളില്‍ ആളുകള്‍ അത് നിമിഷ് അല്ലേ എന്ന് ചോദിച്ചും നിമിഷ് രവിയെ ടാഗ് ചെയ്തും കമന്റുകളുമായി എത്തി.

പൂമ്പാറ്റ സ്‌മൈലി ഇട്ട് നിമിഷ് രവിയും അഹാനയുടെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹം സംബന്ധിച്ചുളള സൂചന പുറത്ത് വന്നത് ഇതിലൊന്നുമല്ല. അഹാനയുടെ പോസ്റ്റിന് താഴെ സെപ്റ്റംബര്‍ 13നാണ് ആ തങ്കമാന പയ്യനുമായുളള വിവാഹം എന്ന കമന്റ് വന്നു. നിരവധി പേര്‍ ഈ കമന്റിന് ലൈക്കും അടിച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ ഈ കമന്റ് നീക്കം ചെയ്യപ്പെട്ടു. വീണ്ടും ഇതേ കമന്റ് പ്രത്യക്ഷപ്പെട്ടുവെങ്കിലും അതും പേജില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു.
ഇതോടെയാണ് അടുത്ത മാസം വിവാഹം ഉണ്ടാകുമെന്നുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. അഹാനയും നിമിഷും വിവാഹിതരാകുക കോവളം താജില്‍ വെച്ചായിരിക്കുമെന്നും വിവാഹ ആഘോഷങ്ങള്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഹാനയോ നിമിഷോ ഇത് വരെയും തങ്ങള്‍ പ്രണയത്തിലാണെന്നത് പരസ്യമാക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇരുവരുടേയും വിവാഹം സംബന്ധിച്ചും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. അതേസമയം അഹാനയുടെ വിവാഹം വൈകാതെ ഉണ്ടാകുമെന്ന് പിതാവും ബിജെപി നേതാവുമായ നടന്‍ കൃഷ്ണകുമാര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അഹാനയുടെ ജന്മദിനം, ദിയ കൃഷ്ണയുടെ വിവാഹം അടക്കമുളള സ്വകാര്യ പരിപാടികളിലെല്ലാം നിമിഷ് രവിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടാറുണ്ട്. അഹാനയുടെ പിറന്നാളിന് നിമിഷും കുടുംബവും എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഹാന നായികയായ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ ഛായാഗ്രാഹകന്‍ നിമിഷ് ആയിരുന്നു. മാത്രമല്ല അഹാന സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പിന്നിലും നിമിഷ് രവിയുണ്ടായിരുന്നു.



Click it and Unblock the Notifications