മുൻ കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പം;വിവാഹത്തിന് വാങ്ങിയ '1 കിലോ സ്വർണത്തെ' കുറിച്ചും ഐശ്വര്യ ലക്ഷ്മി
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ തുറന്നടിച്ച് നടി ഐശ്വര്യ ലക്ഷ്മി. എന്ത് അടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങൾ ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും തൻ്റെ വീടിനെ കുറിച്ചും മാതാപിതാക്കളുടെ ജോലിയെ കുറിച്ചുമെല്ലാം വ്യാജ പ്രചരണങ്ങളാണ് നടക്കുന്നതെന്നും നടി പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മാതാപിതാക്കളുമായുള്ള ബന്ധത്തെ കുറിച്ചും മുൻ പ്രണയത്തെ കുറിച്ചുമെല്ലാം താരം മനസ് തുറന്നു, വായിക്കാം
'അമ്മയുമായി ചെറിയ കാര്യങ്ങൾക്ക് വഴക്കിടാറുണ്ട്. എപ്പോഴും ഉപദേശിക്കും. അത് സഹിക്കാൻ പറ്റില്ല. ഞാൻ തിരുവനന്തപുരത്ത് വീട്ടിൽ വന്നാൽ വീട്ടിലിരിക്കണം. പുറത്ത് ഇറങ്ങിയാൽ അച്ഛൻ വിളിച്ചോണ്ടിരിക്കും, എവിടെയെത്തി എന്ന് ചോദിച്ചോണ്ടിരിക്കും. രാവിലെ എഴുന്നേറ്റാൽ മെഡിറ്റേഷൻ, നാമം ജപിക്കൽ, യോഗ അങ്ങനെ എന്തൊക്കെയോ പരിപാടികളാണ് അമ്മയ്ക്ക്, ഒട്ടും സമയമില്ല. അച്ഛൻ നേരെ വിപരീതമാണ്. രാവിലെ മുതൽ യുട്യൂബ് കണ്ടോണ്ടിരിക്കും. എന്നെ കുറിച്ചുള്ള ഗോസിപ്പ് വീഡിയോകളൊക്കെ കേൾക്കും. ഏതോ ഒരാൾ യുട്യൂബിൽ പറയുകയാണ് എനിക്ക് വേണ്ടി എൻ്റെ മാതാപിതാക്കൾ 1 കിലോ സ്വർണമൊക്കെ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്. നിങ്ങളുടെ കൈയ്യിൽ 1 കിലോ സ്വർണം ഉണ്ടോ അപ്പോൾ തന്നെ മനസിലാക്കിക്കൂടെ ഇതൊക്കെ കളവാണെന്ന് എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്.

ക്ലീവേജ് കാണുന്ന ട്രോൾ ചെയ്യപ്പെട്ട ആ വസ്ത്രം അവരെ ബാധിച്ചിട്ടുണ്ട്. അതിന് നല്ല വഴക്ക് കേട്ടു എനിക്ക്. നാട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് വഴക്ക്. എൻ്റെ അടുത്ത് ആൾക്കാര് വന്ന് ചോദിക്കാൻ തുടങ്ങി എന്നാണ് അമ്മ പറഞ്ഞത്. മോള് ആ വേഷം ഇട്ട് നടക്കുന്നത് കണ്ടു എന്നൊക്കെയാണ് അവർ വന്ന് പറയുന്നത്. നീ ചെയ്യുന്നതിനൊക്കെ ഞാൻ വന്ന് മറുപടി പറയണോയെന്നൊക്കെ അമ്മ ചോദിച്ചു.
ഏതോ ഒരാൾ ഒരു വലിയ വീടിൻ്റെ വീഡിയോ എടുത്ത് ഓണ്‍ലിനിലിട്ടിട്ട് എൻ്റെ വീടാണെന്ന് പറഞ്ഞു. എൻ്റെ വീട് അത്ര വലുതൊന്നുമല്ല. എൻ്റെ മാതാപിതാക്കൾ ഡോക്ടർമാരാണെന്നാണ് ചിലർ പ്രചരിപ്പിച്ചത്. തെറ്റാണ്. അച്ഛൻ സെക്രട്ടറിയേറ്റിലും അമ്മ പിഎംജിയിലുമായി സർക്കാർ ജോലിയിലായിരുന്നു.
എനിക്ക് ഒരു മൂത്ത സഹോദരി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. അമ്മയുമായി ഞാൻ വളരെ അടുത്ത ആത്മബന്ധം പുലർത്തുന്നുണ്ട്. പലപ്പോഴും കാര്യങ്ങൾ സ്വയം നേരിടേണ്ടി വരുമ്പോൾ ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് പോലും എനിക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. എനിക്ക് അറിയുന്ന ഏറ്റവും നല്ല മനുഷ്യരാണ് എൻ്റെ മാതാപിതാക്കൾ. അവരുടെ ജീവിതം വളരെ കൃത്യനിഷ്ഠയോടെയാണ് പോകുന്നത്. എന്തിനാണ് അങ്ങനെയെന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. എനിക്ക് അവരെ യാത്രക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അവർക്ക് യാതൊരു താത്പര്യമില്ല.അമ്മ തനിച്ച് യാത ചെയ്യുമായിരുന്നു. മാതാപിതാക്കൾ കുറച്ചൂടെ അയഞ്ഞ് ജീവിച്ചൂടെയെന്ന് ചിന്തിക്കാറുണ്ട്.
എനിക്ക് മുൻപൊരു റിലേഷൻ ഉണ്ടായിരുന്നു. അനുപമയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ കടന്ന് പോയതിനെ കുറിച്ച് ഞാൻ ആലോചിച്ചു. എനിക്ക് ഞാനായി ജീവിക്കാൻ സാധിക്കുന്ന ഒരു ബന്ധമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ കെയർ ചെയ്യുകയോ അല്ലെങ്കിൽ എനിക്ക് പ്രൊവൈഡ് ചെയ്യുകയോ വേണ്ട.ആളുകളെ പെട്ടെന്ന് മനസിലാക്കാൻ എനിക്ക് സാധിക്കില്ല. മുൻ കാമുകന് ഒരു പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. അതും ഞാൻ വളരെ അടുപ്പം പുലർത്തുന്ന പെണ്‍കുട്ടിയുമായി. ബ്രേക്കപ്പിന് ശേഷമാണ് ഞാന ഇത് അറിയുന്നത്. അതുകൊണ്ട് തന്നെ എന്നെ അത് ബാധിച്ചില്ല', താരം പറഞ്ഞു.


Click it and Unblock the Notifications
