'ഐപിഎസുകാരനായിട്ട് ഞാൻ വരുമെന്ന് പറഞ്ഞു, പിന്നെ ഞാൻ നിലപാട് മാറ്റി'; അഖിൽ മാരാർ പറയുന്നു

നിലപാട് മാറ്റത്തിൻ്റെ പേരിൽ പല തവണ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് മുൻ എൻഡിഎ സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. എന്നാൽ തൻ്റെ നിലപാട് മാറ്റത്തിന് പിന്നിൽ തക്കതായ കാരണം ഉണ്ടെന്നാണ് അഖിലിൻ്റെ വാദം. ജീവിതത്തിൽ ഇത്തരത്തിൽ നിലപാട് മാറ്റേണ്ടി വന്ന പല ചില സാഹചര്യങ്ങളും അഖിൽ വിശദീകരിച്ചു. ജിഞ്ചർ മീഡിയ എൻ്റർടെയിൻമെൻ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

' ഞാൻ അഭിപ്രായം ഒരുപാട് തവണ മാറ്റിയിട്ടുണ്ട്. ഞാൻ 2006ൽ ഫാത്തിമ കോളേജിൽ പഠിക്കാൻ പോകുമ്പോൾ അച്ഛന് കൊടുത്ത ആദ്യത്തെ വാക്ക് സിവിൽ സർവീസ് എഴുതി ഐപിഎസ് കാരനായിട്ട് വരും എന്നാണ്. അതുകൊണ്ടാണ് എൻജിനീറിങ്ങിന് പോകാതെ ഞാൻ കോളേജിൽ പോകുന്നത്. അച്ഛന് കൊടുത്ത വാക്ക് ഞാൻ മാറ്റി, കാര്യം ഞാൻ കോളേജിന്റെ അവസാന കാലഘട്ടത്തിൽ ഒരു പെൺകുട്ടിയെ പ്രണയിച്ചു, ഞാൻ പ്രണയിച്ച പെൺകുട്ടി മുക്കുവ സമുദായത്തിൽ പെട്ട ഒരു കുട്ടിയാണ് .മുക്കുവ സമുദായത്തിൽ പെട്ട ഒരു കുട്ടിയെ ഇപ്പുറത്ത് എൻഎസ്എസിന്റെ ഭാഗമായിട്ട് നിൽക്കുന്ന ഞാൻ വിവാഹം കഴിച്ചാൽ ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങൾ എനിക്കറിയാം.

akhil26-386417877

ഞാൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ എനിക്ക് ജോലി വേണം. അപ്പോൾ അച്ഛന് കൊടുത്ത വാക്ക് മാറ്റി .ആ പെൺകുട്ടിക്ക് വേണ്ടിയിട്ട് ഞാൻ ജോലിക്ക് പോയി. അവിടെ ആദ്യത്തെ ആദ്യം അഭിപ്രായ വ്യത്യാസങ്ങൾ അച്ഛനുമായിട്ട് ഉണ്ടായി.അതിനുശേഷം ഞാൻ ജോലിക്ക് പോയിക്കൊണ്ടിരിക്കുന്നുണ്ട്. ഞാൻ ഒരു അമേരിക്കൻ കമ്പനിയിൽ ജോലിക്ക് കേറുമ്പോൾ എന്റെ ലക്ഷ്യം വീട് വെക്കണം, വീട് വെച്ച് മാറി താമസിച്ചെങ്കിലേ ജാതിയൊന്നു ഇല്ലാത്ത ഒരു സിസ്റ്റം എനിക്ക് ഉണ്ടാക്കി എടുക്കാൻ പറ്റും .നാളെ വരും തലമുറയോട് ജാതിയില്ലാത്ത ഒരാളായിട്ട് നിങ്ങൾ വരണം എന്ന് പറയണമെങ്കിൽ അത് പ്രൂവ് ചെയ്തു കാണിച്ചു കൊടുക്കാൻ എനിക്ക് പറ്റും .വേറെ വീട് വെച്ച് മാറി താമസിക്കാൻ തീരുമാനിച്ചു. 54000 രൂപയുള്ള ശമ്പളം കിട്ടുന്ന ഒരു ജോലി 2010ൽ കിട്ടി. പിന്നീട് പ്രണയം ഞങ്ങളെ രണ്ടുപേരുടെയും ചിന്തകൾ ഒരേ രീതിയിൽ

പിന്നീട് പ്രണയം ഞങ്ങളെ രണ്ടുപേരുടെയും ചിന്തകൾ ഒരേ രീതിയിൽ അല്ലെന്നും ഭാവിയിൽ അതൊരു ഡൈവോഴ്സിലേക്ക് കലാശിക്കാൻ സാധ്യതയുണ്ടെന്നും അന്നേ മനസ്സിലാക്കിയ ഞാൻ നമുക്ക് മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ല എന്ന് ആ കുട്ടിയോട് പറയുകയും ആ കുട്ടിയുടെയും മറ്റു ചില പ്രശ്നങ്ങളൊക്കെ കാരണം ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നു. ആ പ്രണയം ഇല്ലാതാകുന്ന സമയത്ത് ഞാൻ വീണ്ടും തീരുമാനം മാറ്റി. ഇനി ഈ കമ്പനിയിൽ തുടരുന്നില്ല എനിക്ക് ദൈവം തന്ന കഴിവുകൾ ഉപയോഗിച്ച് മുന്നോട്ട് സഞ്ചരിക്കണം, ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന് തീരുമാനിച്ചിട്ട് കിട്ടിയ ജോലികളെല്ലാം ഉപേക്ഷിച്ചിട്ട് ഞാൻ സിനിമക്കാരനായിട്ട് ഇറങ്ങാൻ തുടങ്ങി. ആദ്യം 2010ൽ വിനീത് ശ്രീനിവാസനെ കാണാൻ വേണ്ടി പോകുന്നു.

2010 ൻ്റെ അവസാനമോ 13ന്റെ തുടക്കമോ മറ്റോ എന്റെ നാട്ടിൽ ഒരു സാധാരണക്കാരന് ഒരു വലിയ മുതലാളിയിൽ നിന്ന് കുറേയേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. അതിനെ തുടർന്ന് അയാളെ സഹായിക്കാൻ ആരുമില്ലാത്ത ഒരു അവസ്ഥ. വലിയൊരു കമ്മ്യൂണിസ്റ്റ് ഫാമിലിയിൽ പെട്ട ഒരു വലിയ മുതലാളിയുടെ തൊട്ടപ്പുറത്ത് താമസിക്കുന്ന ഒരു പാവപ്പെട്ടവനായ പ്രായപൂർത്തിയായ ഒരു മകളും മകനുമുള്ള പുള്ളിക്ക് ഒരു വീട് വെക്കാൻ വേണ്ടിയിട്ട് ഒരിഇച്ചിരി മണ്ണെടുക്കണം. രണ്ടു വർഷമായിട്ട് മറ്റവൻ സമ്മതിക്കുന്നില്ല. അങ്ങനെ അവിടെ ഒരു വലിയ അടി നടക്കുകയും ആ കുടുംബത്തിനു വേണ്ടി ഞാൻ സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് എനിക്ക് ഖദറിൻ്റെ ഒരു വില കിട്ടുന്നത്', അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+