'അനുപമ ധ്രുവിനെതിരെ 2 വർഷം മൗനം പാലിച്ചതിന് കാരണം'; ആലപ്പി അഷ്റഫ് പറയുന്നു

നടി അനുപമ പരമേശ്വരൻ തൻ്റെ പ്രണയ തകർച്ചയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചക്കാണ് വഴിവെച്ചത്. താൻ നാർസിസ്റ്റിക് അബ്യൂസിന് ഇരയായെന്നും രണ്ട് വർഷത്തെ പ്രണയം തന്നെ മാനസികമായും ശാരീരികമായും തകർത്തുവെന്നും അനുപമ വെളിപ്പെടുത്തി.

ഇപ്പോഴിതാ അനുപമയുടെ ഈ തുറന്നുപറച്ചിലിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ഇങ്ങനെ

anudhruv-11

' തമിഴ് തെലുങ്ക് സോഷ്യൽ മീഡിയകളിൽ മലയാളത്തിലേക്കാൾ ഏറെ അനുപമ പരമേശ്വരനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് നടക്കുന്നത്. സാധാരണ പെൺകുട്ടികൾ വിവാഹബന്ധം വേർപെട്ടു കഴിയുമ്പോഴാണ് ഭർത്താവിൻറെ മോശ സ്വഭാവത്തെ പറ്റിയും ക്രൂര കൃത്യങ്ങളെ പറ്റിയും ഒക്കെ കൂടുതലായി പുറത്തു പറയാറുള്ളത് .എന്നാൽ ഇവിടെ വിവാഹമെന്ന കരാറിൽ ഏർപ്പെടാതെ പ്രേമവും ലിവിങ് ടുഗതറുമായ ഒക്കെ ജീവിതം തുടരവേ പങ്കാളിയിൽ നിന്നും താൻ അനുഭവിക്കേണ്ടിവന്ന ദുരിതം പേറുന്ന കഥനകഥകളുമായി എത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ .രണ്ടു വർഷത്തോളം തുടർന്ന പ്രണയവും ജീവിതവും എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് അവരുടെ നൊമ്പരം ഉണർത്തുന്ന അനുഭവകഥകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തെ ആ സിനിമ കണ്ടവരാരും ഒരിക്കലും മറക്കില്ല .മലയാളത്തെക്കാൾ ഏറെ പേരും പ്രശസ്തിയും അവർ നേടിയെടുത്തത് തമിഴിലും തെലുങ്കിലും ഒക്കെയാണ്. തമിഴിലെ സൂപ്പർ നായകനായ വിക്രമിന്റെ മകൻ ധ്രുവ വിക്രം നായകനായി അഭിനയിച്ച ചിത്രമാണ് ബൈസൺ കാലമാണ്. ഈ ചിത്രത്തിൽ നായികയായി എത്തിയത് അനുപമ പരമേശ്വരനാണ്. പ്രശസ്ത സംവിധായകനായ മാരി സെൽവരാജാണ് ഈ ചിത്രത്തിൻറെ സംവിധായകൻ. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇവർ തമ്മിൽ അടുക്കുന്നതും പ്രണയം മൊട്ടിടുന്നതും .ഇവരുടെ പ്രണയം പൊതുയിടങ്ങളിൽ ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ എല്ലാവർക്കും അറിയാവുന്ന ഒരു പ്രണയമായിരുന്നു.

സത്യത്തിൽ കാഴ്ചയിൽ അവർ നല്ല പൊരുത്തമുള്ള ജോഡികളായിരുന്നു. ലുക്കിൽ ഒരു കാര്യവുമില്ലെന്ന് അനുപമയുടെ വെളിപ്പെടുത്തലിലൂടെ ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുകയാണ്. കരഞ്ഞു കരഞ്ഞ് കണ്ണുനീർ വറ്റി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് ആ അവസ്ഥയിലൂടെയൊക്കെ നമ്മളിൽ പലരും കടന്നുപോയിട്ടുമുണ്ട് എന്നാൽ കരഞ്ഞു കരഞ്ഞ് കണ്ണുനീർ ഗ്രന്ഥി പുറത്തേക്ക് തള്ളി വന്നു അത് ഓപ്പറേഷൻ ചെയ്ത് ശരിയാക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ആ കുട്ടി അനുഭവിച്ച വേദനയുടെ ആഴം എത്രയെന്ന് നമുക്ക് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ. ഭർത്താവിന്റെ ആയാലും കാമുകന്റെ ആയാലും സ്വഭാവ വൈകൃതങ്ങൾക്ക് പണ്ടാണെങ്കിൽ മർദ്ദനമെന്നും പീഡനമെന്നും എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കിൽ കാലം പുരോഗമിച്ചപ്പോൾ പുതുതലമുറ ഇതിൻറെ ലക്ഷണങ്ങൾ അനുസരിച്ച് വേർതിരിച്ച് അനുഭവിക്കുന്നതിനെ ട്രോമ ഡിപ്രഷൻ, ടോക്സിക് റിലേഷൻ, നാസിസ്റ്റിക് ബിഹേവിയർ എന്നൊക്കെ പേരുകളിലാണ് പറയപ്പെടുന്നത്.

ഇവിടെ അനുപമയുടെ കാമുകന്റെ കാര്യത്തിൽ നാർസിസ്റ്റിക് ബിഹേവിയർ ഉള്ള ആളാണെന്നാണ് പറയപ്പെടുന്നത്. സ്വന്തം പിതാവ് അഭിനയിച്ച് കൈ്യടി നേടിയ ഒരു കഥാപാത്രം മകന്റെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുക എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കാര്യമാണ്. അനുപമ പറയുന്നു അന്യൻ സിനിമയിലെ കഥാപാത്രത്തെ പോലെ അയാൾ മാറുമായിരുന്നു .ചിലപ്പോൾ അന്യനാകും ,ചിലപ്പോൾ റെമോ ആകും, മറ്റു ചിലപ്പോൾ അമ്പിയാകും. റെമോ ആകുമ്പോൾ ആൾ കൂടുതൽ റൊമാന്റിക് ആയിരിക്കും. ഡ്രസ്സിനെയും സൗന്ദര്യത്തിനെയും ഒക്കെ പുകഴ്ത്തി സ്നേഹം കൊണ്ട് നമ്മെ വീർപ്പുമുട്ടിക്കും. നിന്നെ കിട്ടിയത് എന്റെ ഭാഗ്യമാണെന്നും നിന്നെ ജീവനുതുല്യം സ്നേഹിക്കുന്നു എന്നൊക്കെ പറയും. എന്നാൽ അന്യനാകുമ്പോൾ നിന്നെ എന്തിന് കൊള്ളാം, നീ പരമ ബോറാണ്, നിന്നെ ഞാൻ വെറുക്കുന്നു, മേലാൽ സിനിമയിൽ അഭിനയിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ് വയലന്റ് ആകും .

എന്നാൽ അമ്പിയാകുമ്പോൾ ചെയ്ത തെറ്റിനൊക്കെ മാപ്പ് പറഞ്ഞ് പഞ്ചപാവമാകും .കാലുപിടിച്ച് കേണപേക്ഷിക്കും .അങ്ങനെ ഇത്തരം സ്വഭാവങ്ങൾ മാറിയും മറിഞ്ഞും വന്നുകൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ വീട്ടുകാർ ഞങ്ങൾ തമ്മിലുള്ള അടുപ്പവും ഇഷ്ടവുമൊക്കെ മനസ്സിലാക്കിയപ്പോൾ മൂന്നു മാസത്തിനുള്ളിൽ വിവാഹനിശ്ചയം നടത്തണമെന്ന് പറഞ്ഞിരുന്നു. അയാളുടെ ഇത്തരം സ്വഭാവങ്ങൾ കണ്ട് ഭയം തോന്നിയപ്പോൾ ഞാൻ തന്നെയാണ് പല കാരണങ്ങൾ പറഞ്ഞ് ഈ വിവാഹ നിശ്ചയം നീട്ടിക്കൊണ്ടുപോയത് ,വിവാഹം നടന്നിരുന്നുവെങ്കിൽ റെസ്റ്റ് ഇൻ പീസ് എന്ന ബോർഡ് ശവക്കല്ലറയിൽ വെക്കേണ്ടി വന്നേനെ എന്നും അവർ പറയുന്നുണ്ട്.

ധ്രുവിക്രമിന്റെ അമ്മ ശൈലജ മലയാളിയാണ്. ശൈലജയും വിക്രമും തമ്മിലുള്ള വിവാഹവും പ്രണയവിവാഹമായിരുന്നു. അവർക്ക് ധ്രുവ് കൂടാതെ ഒരു മകൾ കൂടിയുണ്ട് .മകൾ അക്ഷിതയെ വിവാഹം കഴിച്ചു കൊടുത്തിരിക്കുന്നത് കരുണാനിധിയുടെ മൂത്ത മകനായ മുത്തുവിന്റെ കൊച്ചുമകനെ കൊണ്ടാണ്. അതുവഴി ഈ കുടുംബത്തിനും വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടായി. ചില തമിഴ് ചാനലുകളിൽ ചിലർ പറയുന്നത് കേട്ടു ഈ രണ്ടു വർഷക്കാലം അനുപമ ഒന്നും തുറന്നു പറയാതിരുന്നതിന്റെ കാരണം അന്ന് ഭരണത്തിലിരുന്ന ഡിഎംകെയെ ഭയന്നിട്ടാണെന്ന്. അന്ന് അങ്ങനെയുള്ള തുറന്നു പറച്ചിലുകൾ നടത്തിയിരുന്നുവെങ്കിൽ അനുപമയ്ക്ക് സിനിമയിൽ നിന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് പോലും എന്നെന്നേക്കുമായി ഗുഡ് ബൈ പറയേണ്ടതായി വന്നേനെ. ഇതൊക്കെ തമിഴ് ചാനലുകളിൽ വന്ന വാർത്തകളാണ് ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല.

അനുപമ ഇപ്പോൾ മാതൃകാപരമായ തീരുമാനമെടുത്ത് സർവ്വ ധൈര്യവും സംഭരിച്ചുകൊണ്ട് പൊതുമദ്യത്തിൽ വന്ന് കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിപ്പോൾ റിലേഷൻഷിപ്പിൽ ഒക്കെ അകപ്പെടുന്ന പെൺകുട്ടികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. തന്റെ അനുഭവം മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ എന്ന് അനുപമ കരുതിയിട്ടുണ്ടാകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+