'കുക്കു പരമേശ്വരൻ്റെ ഭീഷണി, ഉണ്ണി ശിവപാലാണ് വില്ലൻ'; അമ്മയിൽ നടക്കുന്നതിനെ കുറിച്ച് ആലപ്പി അഷ്റഫ്
താരസംഘടനയായ അമ്മയിലെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്. സ്ഥാനം കിട്ടിയതോടെ താരത്തിന് അഹങ്കാരം മൂത്തെന്നും ആ നിലയ്ക്കുള്ള പ്രവർത്തികളാണ് അവർ ചെയ്യുന്നതെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. അമ്മയിലെ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം തൻ്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. വായിക്കാം
'അമ്മ എന്ന താരസംഘടനയുടെ തലപ്പത്ത് മഹാനടന്മാർ ഉൾപ്പെടെയുള്ള താരങ്ങൾ ഇരുന്നപ്പോൾ എല്ലാ അംഗങ്ങൾക്കും തുല്യനീതിയും സുരക്ഷിതത്വവും ലഭിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ അവരിൽ പലരും പലവിധ ആരോപണങ്ങളിലും സ്ത്രീപീഡന കേസുകളിലും പെട്ട് നെട്ടോട്ടം ഓടുന്ന കാഴ്ച നമ്മൾ കണ്ടതല്ലേ. ആ സാഹചര്യത്തിലാണല്ലോ താരസംഘടനയിൽ ഒരു തിരഞ്ഞെടുപ്പ് സംജാതമാകുന്നത്. ഈ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ തലപ്പത്ത് വരട്ടെ, അവർ നയിക്കട്ടെ ഭരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അന്നത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ പല ധീരവനിതകളും രംഗത്ത് വന്നിരുന്നത് നമ്മൾ കണ്ടതല്ലേ. അസംബ്ലി ഇലക്ഷനെക്കാളും വീറോടെയും വാശിയോടെയും ആയിരുന്നു എല്ലാവരും ഇലക്ഷനെ നേരിട്ടത്. അവിടെ തുടങ്ങി പരസ്പരം ചെളിവാരിയെറിയലും തൊഴുത്തിൽ കുത്തും. കൂടാതെ പോലീസ് കേസുകൾക്കും തുടക്കം കുറിച്ചു.

ആദ്യം പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത് ഒരു സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രനെതിരെ മറ്റൊരു സ്ഥാനാർത്ഥിയായ അൻസിബ ഹസൻ ആയിരുന്നു. അൻസിബ നടൻ ബാബുരാജിന്റെ ശിൽബന്തിയാണെന്നും അവരുടെ പ്രധാന ജോലി സിനിമയെകുറിച്ച് അറിവുള്ള സ്ത്രീകളെ അപമാനിക്കൽ ആണെന്നും ആയിരുന്നു അനൂപിൻ്റെ ആരോപണം. ഇതിനെതിരെയായിരുന്നു അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നത് .കേസിന്റെ കാര്യത്തിൽ അൻസിബ രാശിയുള്ള ഒരു താരമാണ്. കാരണം അൻസിബ തുടങ്ങിവെച്ച കേസുകൾ ഇപ്പോഴും അനസ്യൂതം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ മുൻ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പീഡനകേസിൽ പ്രതിയായി രാജിവെച്ചു പോയപ്പോൾ അവിടുന്ന് കള്ളക്കണക്ക് എഴുതി വെച്ചിട്ട് പണം അപഹരിച്ചുകൊണ്ടുപോയി എന്ന ആരോപണം ഉയർന്നു വന്നിരുന്നു. തിരിച്ച് പകരം ചുമതലയേറ്റ ബാബുരാജ് പണം അടപടംല മുക്കി എന്ന ആരോപണം വേറെയും. എന്തായാലും കൊള്ളാം ആരോപണ പ്രത്യാരോപണങ്ങൾ എല്ലാം ഉണ്ടായെങ്കിലും സ്ത്രീകൾ തലപ്പത്ത് തന്നെ വന്നു. ശ്വേതാ മേനോൻ പ്രസിഡന്റ് ആയും പ്രശസ്ത നടി കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും എതിരാളികൾ ഇല്ലാതെ അൻസിബ ഹസൻ ജോയിൻറ് സെക്രട്ടറിയായും കൂടാതെ വൈസ് പ്രസിഡന്റ്ആയി ലക്ഷ്മിപ്രിയയും ചേർന്ന് ഭരണം ആരംഭിച്ചു. എന്നാൽ താരങ്ങളുടെ ക്ഷേമത്തെക്കാൾ കൂടുതൽ പ്രാധാന്യം കൊടുത്തത് പരസ്പരം പൊരുതുന്നതിലായിരുന്നു.
നടിമാരുടെ രഹസ്യമൊഴികൾ അടങ്ങിയ മെമ്മറി കാർഡിന്റെ പേരിലായിരുന്നു ആദ്യത്തെ പോര്. അങ്ങനെ ഒരു മെമ്മറി കാർഡിന്റെ കാര്യം തന്റെ മെമ്മറിയിലെ ഇല്ലെന്നാണ് കുക്കു പരമേശ്വരൻ പറഞ്ഞത്. പിന്നീട് മൊഴിയുന്നു അത് ഇടവേള ബാബുവിന്റെ കയ്യിലാണെന്ന്. എന്നാൽ സത്യം ഇപ്പോൾ കണ്ടുപിടിക്കാം എന്ന് പറഞ്ഞ് ഒരു കമ്മീഷനെ അങ്ങ് നിയമിച്ചു. ഒടുക്കം കമ്മീഷന്റെ കണ്ടെത്തലാണ് ബഹുരസം. അതിപ്പോൾ ആ മെമ്മറി കാർഡ് ഇപ്പോൾ പരലോകത്ത് എത്തി എന്നാണ് അവരുടെ കണ്ടെത്തൽ. അതായത് ലളിത ചേച്ചിയുടെ കയ്യിലായിരുന്നു രഹസ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്, ലളിത ചേച്ചി അതുമായിട്ടാണ് അങ്ങ് പോയത്. അതുകൊണ്ട് രഹസ്യങ്ങൾ പറഞ്ഞ നടിമാർ പേടിക്കേണ്ട. മെമ്മറി കാർഡ് പരലോകത്ത് എത്തിയതുകൊണ്ട് കാര്യങ്ങൾ രഹസ്യമായി തന്നെ തുടരും.
പിന്നീട് വൈസ് പ്രസിഡൻറ് ലക്ഷ്മിപ്രിയയും ജോയിൻറ് സെക്രട്ടറി അൻസിബ ഹസനും തമ്മിലായിരുന്നു പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അത് ലക്ഷ്മിപ്രിയയുടെ കുടുംബത്തെ ബാധിക്കുന്ന പ്രശ്നമായിരുന്നു. പിന്നീടത് തൃപ്പൂണിത്തറ പാലസ് വനിതാ പോലീസ് സ്റ്റേഷൻ വരെ എത്തി. ഒടുക്കം അൻസിബ ഹസൻ അവിടെ മാപ്പെഴുതി കൊടുത്ത് തടിയൂരി എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് നമ്മൾ കേൾക്കുന്നത് എക്സിക്യൂട്ടീവ് അംഗമായ നീനാ കുറുപ്പും വൈസ് പ്രസിഡൻറ്ആയ ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങളാണ്. അത് സ്ത്രീകൾ തമ്മിലുള്ള ഒരീഗോ ക്ലാഷ് ആയിരുന്നു. ലക്ഷ്മിപ്രിയ നീന കുറുപ്പിനെതിരെ നടത്തിയ ശാപവാക്കകളുടെയും അസഭ്യവർഷങ്ങളുടെയും വോയിസ് ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതാണല്ലോ.
ഇതിനിടെ താര സംഘടനയിലെ താരങ്ങളുടെ ക്ഷേമത്തിനു വേണ്ടി സ്വരുക്കൂട്ടിയ പണത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ കുക്കു പരമേശ്വരൻ സ്വന്തം ഇഷ്ടപ്രകാരം ഐഎഫ്എഫ്കെയിലെ അതിഥികൾക്കായി ഒരു ഗംഭീര ഡിന്നർ ഒരുക്കി പൊടിപൊടിച്ചു. ഫിലിം അക്കാഡമിയുടെ വൈസ് ചെയർമാൻ ആയിരുന്ന കുക്കു പരമേശ്വരൻ അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാനെ സന്തോഷിപ്പിക്കാൻ വേണ്ടി നടത്തിയ ഡിന്നർ ആയിരുന്നു എന്നാണ് അന്നുയർന്നു കേട്ട ആക്ഷേപം. ഇതിനെതിരെ താരസംഘടനയിൽ നിന്നും കുക്കു പരമേശ്വരനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന നടി മല്ലിക സുകുമാരൻ അടക്കം പലരും രംഗത്ത് വന്നിരുന്നല്ലോ. കുക്കു തന്റെ ഇഷ്ടത്തിനനുസരിച്ചാണ് പലതും ചെയ്യുന്നത്, അതിനൊക്കെ കുക്കു ഒരു ന്യായീകരണവും പറയുമെന്നാണ് അതിലെ അംഗങ്ങൾ പലരും പറയുന്നത് .
കുക്കു പറയുന്നു അമ്മയുടെ ബൈലോ അനുസരിച്ച് ജനറൽ സെക്രട്ടറിക്കാണ് പവർ, പ്രസിഡൻറ് വെറും സ്റ്റാമ്പ് മാത്രമാണെന്നാണ്. നേരത്തെ താരസംഘടനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു ആയിരുന്നല്ലോ അന്ന് അവിടുത്തെ പരമാധികാരി. അന്നത് കണ്ടും കേട്ടും വന്ന കുക്കുവിന് അങ്ങനെ തോന്നിയതിൽ അവരെ കുറ്റം പറയാനാകില്ല. എന്നെ അമ്മയിലെ അംഗങ്ങളിൽ പലരും വിളിച്ചിട്ട് പറഞ്ഞു അക്കാഡമിയുടെ വൈസ് ചെയർമാൻ സ്ഥാനവും അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനവും ഒന്നിച്ചു ലഭിച്ചപ്പോൾ കുക്കുവിന്റെ അഹങ്കാരവും ഭരണവും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്ന്. ഇതിനെയൊക്കെ സാധൂകരിക്കുന്ന ഒരു സംഭവമാണ് നിത്യവൃത്തിക്ക് വകയില്ലാത്ത അതുല്യ എന്ന ഒരു പാവം ജീവനക്കാരിക്ക് നേരെ കാണിച്ച അഹങ്കാരം മൂത്തുള്ള മനുഷ്യത്വമില്ലായ്മ. ഈ കഥയിൽ ഒരു വില്ലൻ കൂടിയുണ്ട് അത് താരസംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാലാണ്. അദ്ദേഹം ചിലപ്പോഴൊക്കെ കെപി ഉമ്മറായും ജോസ് പ്രകാശായും ബാലൻ കെ നായരായും ഒക്കെ മാറാറുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. അതിന്റെ എല്ലാം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് അതുല്യ എന്ന പാവം ജീവനക്കാരിക്കും.
ഓഫീസ്മാൻ മാനേജറായി ചുമതലയേറ്റ അതുല്യയോട് ഈ കെപി ഉമർ ഒരു ചോദ്യം ചോദിച്ചു, നീ എനിക്ക് വഴങ്ങുന്നോ അതോ ടോയ്ലറ്റ് കഴുകുന്നോന്ന്. നീ എന്നെ അനുസരിച്ചു നിന്നാൽ ഓഫീസ് മാനേജർ ആയിട്ടിരിക്കാം ഇല്ലെങ്കിൽ കക്കൂസും കഴുകി ചായയും ഇട്ടുതന്ന് ഇവിടെ കഴിഞ്ഞുകൂടാം എന്ന്. എന്നാൽ ആത്മാഭിമാനമുള്ള അതുല്യ തിരഞ്ഞെടുത്തത് കക്കൂസ് കഴുകലും ചായ ഉണ്ടാക്കലും മാറ്റുമായിരുന്നു. അവിടെയായിരുന്നു കുക്കു പരമേശ്വരന്റെ മാസ് എൻട്രി. സീരിയലിലെ അമ്മായി അമ്മയെ പോലെയായിരുന്നു അവരുടെ കടന്നുവരവ് .ഉണ്ണിയെ പിണക്കാൻ പാടില്ല, ഉണ്ണി പറയുന്നതുപോലെ എല്ലാം ചെയ്യണം, അയാൾ ഏകാന്തത അനുഭവിക്കുന്ന ആളാണ് എന്ന് പറഞ്ഞാൽ അയാൾ ഏകാന്ത കാമുകനാണെന്ന അർത്ഥം.
ഈ സ്ത്രീക്ക് നാണമില്ലേ തൊഴിലെടുത്ത് ജീവിതം നയിക്കുന്ന മാനവും മര്യാദയുംമുള്ള പെൺകുട്ടികളോട് ഇത്തരം ചെറ്റ വർത്താനങ്ങൾ പറയാൻ .അമ്മയുടെ ജനറൽ സെക്രട്ടറി ആകുന്നവരുടെ ഒക്കെ പണി ഇതുതന്നെയാണോ എന്ന് സംശയിച്ചു പോവുകയാണ്. അതുല്യ പറയുന്നു അവരെകൊണ്ട് അടിമയെ പോലെ പണിയടിപ്പിച്ചു, രാത്രി പത്തര വരെയൊക്കെ പലപ്പോഴും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്, പല രാത്രികളിലും ഗസ്റ്റ് വന്നിട്ടുണ്ട് അവർക്ക് ചായ കൊടുക്കണം ഇപ്പോൾ വരണം എന്ന് പറഞ്ഞ് ആ സമയത്തൊക്കെ വിളിച്ചു വരുത്താറുണ്ടെന്ന്, ഇനി വീട്ടിൽ ചെന്ന് ഒന്ന് ഉറങ്ങാമെന്ന് വിചാരിച്ച് കിടന്നാലോ ഏകാന്ത കാമുകൻ വികാരപരവശനായി അയക്കുന്ന ചാറ്റുകൾ കൊണ്ടുള്ള ശല്യം വേറെയും.
ഇതൊക്കെ സഹിച്ചാലും കുക്കുമാടത്തിന്റെ ശാസനകളും വിരട്ടലുകളും സഹിക്കാവുന്നതിലും അപ്പുറം .കുക്കു പരമേശ്വരന്റെ ശാസനകൾ ഇപ്രകാരം ഇവിടെ ഓഫീസ് ടൈം കഴിഞ്ഞു വരുന്നവരെ കുറിച്ച് ആരോടും പറയാൻ പാടില്ല, പ്രത്യേകിച്ച് പ്രസിഡന്റിനോട് ഒന്നുമേ പറയാൻ പാടില്ല, ഒന്നും ആരോടും പറയാനാകാതെ സങ്കടങ്ങളൊക്കെ ഉള്ളിലൊതുക്കി ആ ഓഫീസിലിരുന്ന് പലപ്പോഴും വിങ്ങി പൊട്ടി കരയാറുണ്ടെന്ന് അവർ പറയുന്നു. അമ്മയുടെ ഓഫീസിൽ വീണ അവളുടെ കണ്ണുനീരിന് ഉടൻ ഫലം കിട്ടി .അക്കാഡമി വൈസ് ചെയർമാൻ സ്ഥാനം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു .കുക്കു അവർക്ക് നേരെ നടത്തിയത് ഹരാസ്മെന്റ് മാത്രമായിരുന്നില്ല, കുക്കു ഒരു ടെർമിനേറ്ററായി അങ്ങ് മാറി, അവരെ ജോലിയിൽ നിന്നും എന്നെന്നേക്കുമായി പിരിച്ചുവിട്ടു. അങ്ങനെ ആ സാധു പെൺകുട്ടിയുടെ ജീവിതം വഴിമുട്ടിച്ച് കുക്കു സായൂജ്യമടഞ്ഞു.
അതുല്യ അമ്മയുടെ പ്രസിഡന്റിനും മറ്റു ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഒക്കെ അവർക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് പരാതി നൽകിയിരുന്നു. അതിൽ അവർക്ക് നീതി ലഭിക്കില്ലെന്ന് തോന്നിയപ്പോൾ പോലീസിനെയും സമീപിച്ചു. അപ്പോഴേക്കും കാര്യങ്ങളെല്ലാം അടിമൂടി മാറിമറിഞ്ഞു. അതുല്യയുടെ വിഷയം അമ്മയുടെ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്യപ്പെട്ടു. അത് പരിഹരിക്കപ്പെട്ടു. സ്ത്രീകൾ തലപ്പത്ത് വന്ന ശേഷം അമ്മയിൽ ആദ്യമായി നല്ലൊരു തീരുമാനമുണ്ടായി. അതുല്യയെ ജോലിയിൽ നിന്നും പുറത്താക്കിയ നടപടി റദ്ദാക്കി, ആരോപണ വിധേയനായ ഉണ്ണി ശിവപാലിനെ നല്ലവനായ ഉണ്ണിയായി മടങ്ങിവാ എന്ന് ആശീർവദിച്ചുകൊണ്ട് നിർബന്ധിത അവധി കൊടുത്ത് ദുബായിലേക്ക് പറത്തിവിട്ടു.
ഇത്തരത്തിലുള്ള നിലപാടുകളുമായി മുന്നോട്ടു പോയാൽ അമ്മയ്ക്ക് ഏറ്റിട്ടുള്ള എല്ലാ കളങ്കങ്ങളും മാറ്റിയെടുക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും. മുഖം നോക്കാതെ നിലപാട് എടുക്കാനുള്ള ആർജ്ജവം കാണിക്കണമെന്ന് മാത്രം.
കുക്കു പരമേശ്വരന്റെ ഭാഗത്തുനിന്നും നിരന്തരം തെറ്റുകളും ഗുരുതരമായ വീഴ്ചകളും സംഭവിക്കുന്നത് പലപ്പോഴായി നമ്മളൊക്കെ കണ്ടിട്ടും കേട്ടിട്ടും ഉള്ളതാണല്ലോ. എന്നാൽ ഇവിടെയും കുക്കുവിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണോ അമ്മ എടുത്തതെന്ന് ചിലരൊക്കെ സംശയിക്കുന്നുണ്ട്. ഒരിക്കലും തനിക്ക് തെറ്റുപറ്റി ക്ഷമിക്കുക എന്നൊരു വാക്ക് കുക്കുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പകരം അതിനെയൊക്കെ ന്യായീകരണങ്ങൾ നിരത്തി ശരിയാക്കാനുള്ള പാഴ്ശ്രമങ്ങളും നടത്താറുണ്ട് ഒരിക്കലും താൻ ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യ അല്ല എന്ന് കുക്കു നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ടും കേട്ടും മനംനന്നനൊന്ത് അൻസിബ ഹസൻ ജോയിൻറ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തു. തുല്യനീതി ലഭിച്ചില്ലെങ്കിലും അർത്ഥനീതിയെങ്കിലും ലഭിച്ചല്ലോ '












Click it and Unblock the Notifications