റോബിൻ രാധാകൃഷ്ണന് ഇതൊക്കെ സംഭവിക്കാൻ കാരണം ഇത്..എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും';ആലപ്പി അഷ്റഫ്

ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ പണം കടം വാങ്ങി കബളിപ്പിച്ചുവെന്ന നടിയും ബിഗ് ബോസ് താരവുമായ വേദലക്ഷ്മിയുടെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റോബിൻ 8 ലക്ഷം രൂപ തനിക്ക് നൽകാനുണ്ടെന്നാണ് വേദലക്ഷ്മി ആരോപിച്ചത്.പണം തിരിച്ചു ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതിയും നൽകി. ഇപ്പോഴിതാ വിവാദത്തിൽ റോബിനെതിരെ പ്രതികരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. ഇത്രയും വലിയ പ്രശസ്തി നേടിയിട്ടും എന്തുകൊണ്ട് റോബിൻ ഈ വിധം തകർന്നുവെന്നതിനെ കുറിച്ചും ആലപ്പി അഷ്റഫ് പറഞ്ഞു.

'റോബിൻ പോലും ചിന്തിക്കാത്ത രീതിയിലായിരുന്നു റോബിന്റെ വളർച്ച. പണവും പേരും പ്രശസ്തിയും ഒക്കെ ആവോളം ലഭിച്ചു കഴിഞ്ഞപ്പോൾ റോബിൻ ഒരു മായിക ലോകത്ത് അകപ്പെട്ടതുപോലെയായി .അഹങ്കാരം കൊണ്ട് കണ്ണുകൾ കാണാൻ പാടില്ലാത്ത അവസ്ഥ. വാക്കുകളിലും പ്രവർത്തികളിലും അവിശ്വസനീയമാംവിധം വ്യത്യാസങ്ങൾ സംഭവിച്ചു. സംസാരങ്ങളും ആംഗ്യഭാഷയും കൊണ്ട് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടു. അതിൻറെ ഒരു ഉദാഹരണമാണല്ലോ ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഗസ്റ്റ് ആയി രണ്ടാമതൊരു അവസരം നൽകുന്നതും അവിടെ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ അവർ രണ്ടാം പ്രാവശ്യവും പുറത്താക്കിയതും.

robinalp2-5

ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഡോക്ടർ മത്സരാർത്ഥിയായിട് എത്തിയത്. രണ്ടു പ്രാവശ്യം പുറത്താക്കപ്പെട്ട മത്സരാർത്ഥി എന്ന ഖ്യാതിയും റോബിൻ രാധാകൃഷ്ണന് സ്വന്തം. ചിലരൊക്കെ ഉന്നതിയിൽ എത്തുമ്പോൾ ഞാൻ എന്തൊക്കെയോ ആണെന്ന ഭാവം ഉടലെടുക്കും അതുകൊണ്ടാകാം ബിഗ് ബോസിൽ നിന്നും രണ്ടാം തവണ പുറത്താക്കിയപ്പോൾ റോബിൻ പറഞ്ഞത് റോബിൻ യുഗം അവസാനിപ്പിക്കാൻ ഏഷ്യാനെറ്റ് ശ്രമിക്കുന്നു, എന്നെ ഇല്ലാതാക്കാൻ ,എന്റെ ഫെയിമിനെ നശിപ്പിക്കാൻ വേണ്ടിയാണ് അവരെന്നെ രണ്ടാമത് ഈ ഷോയിലേക്ക് വിളിച്ചതെന്ന്. ഏഷ്യാനെറ്റ് എന്ന ചാനൽ ഇല്ലായിരുന്നുവെങ്കിൽ റോബിൻ എന്ന വ്യക്തിക്ക് ഇന്ന് കാണുന്ന ഈ പ്രശസ്തി ഉണ്ടാകില്ലായിരുന്നു എന്ന സത്യം അയാൾ മറക്കരുതായിരുന്നു. ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ഏഷ്യാനെറ്റ് എവിടെ കിടക്കുന്നു റോബിൻ എവിടെ കിടക്കുന്നു.

ഇതുപോലെ ഒരു പൊട്ടത്തരമാണ് കുണ്ടറയിൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ അയാൾ തട്ടിവിട്ടത്. സാധാരണ സ്ഥാനാർത്ഥികളൊക്കെ ഞാൻ ജയിക്കുമെന്നൊക്കെ പറയാറുണ്ട് .എന്നാൽ റോബിന്റേത് ഒരു ഒന്നൊന്നര പറച്ചിലായിപ്പോയി റോബിൻ പറഞ്ഞത് അവിടെ എനിക്കെതിരെ മത്സരാർത്ഥികൾ ആരും തന്നെയില്ല അതുകൊണ്ടുതന്നെ എൻറെ വിജയം ഉറപ്പാണ് എന്നാണ്. വിഷ്ണുനാഥ് എന്ന ഇപ്പോഴത്തെ മന്ത്രിയെ തന്റെ ഒരു എതിരാളിയായി പോലും കാണാൻ അയാൾക്ക് കഴിഞ്ഞില്ല. അതാണ് അയാളുടെ മനസ്സിന്റെ അഹങ്കാരം.

ഇന്നത്തെ റോബിൻ രാധാകൃഷ്ണന്റെ അവസ്ഥ കാണുമ്പോൾ അന്ന് ബിഗ് ബോസിലെ സഹമത്സരാർത്ഥിയായിരുന്ന ദിൽഷ റോബിൻ രാധാകൃഷ്ണനുമായുള്ള ബന്ധവും സൗഹൃദവും ഒക്കെ ഉപേക്ഷിച്ചു പോയപ്പോൾ അന്ന് പലരും ദിൽഷയെ കുറ്റപ്പെടുത്തിയിരുന്നു. എങ്കിലും ദിൽഷയായിരുന്നു ശരിയെന്ന് ഇപ്പോൾ പലരും പറഞ്ഞുതുടങ്ങി. ആഡംബരത്തിന്റെ മാസ്മരീകതയിൽ ജീവിക്കുന്നവർക്ക് സാധാരണക്കാരെ പോലെ ജീവിതം നയിക്കുക അസാധ്യമാണ് .ഇവിടെ റോബിനും സംഭവിച്ചത് അതുതന്നെയാണ്. വീടിനു പകരം വീടുകളും കാറിനു പകരം കാറുകളും അങ്ങനെ കോടികളും ലക്ഷങ്ങളും വാരിയെറിഞ്ഞുള്ള ലാവിഷായ ജീവിതം. പിന്നീട് പതുക്കെ പതുക്കെ വരുമാനം കുറയാൻ തുടങ്ങി.
ക്ഷേ ജീവിത നിലവാരം പഴയതുപോലെ തന്നെ തുടർന്നു.

ഇതിനിടയിൽ അമ്മയുടെ അസുഖം ഇലക്ഷൻ സ്ഥാനാർത്ഥിത്വം ഇതിനൊക്കെയുള്ള ചിലവുകൾ വേറെയും. അപ്പോഴും ലൈഫ് സ്റ്റൈലിൽ മാറ്റം വരുത്തുവാൻ അദ്ദേഹം ശ്രമിച്ചില്ല. ഇതിനൊക്കെയായി വലിയ വലിയ തുകകൾ പലരിൽ നിന്നും കടം വാങ്ങാൻ തുടങ്ങി. ഏഴു ദിവസം നീണ്ടുനിന്ന കോടികൾ ചിലവിട്ടുള്ള തൻറെ ആർഭാട വിവാഹ ചടങ്ങുകൾ, ഇതിലേക്കും വലിയൊരു തുക ബാധ്യതയായി ഉണ്ടാക്കി എന്നാണ് പറയപ്പെടുന്നത്. റോബിൻ പൈസ്ക്ുവേണ്ടി കേണപേക്ഷിക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കണ്ടപ്പോൾ സഹതാപം തോന്നി പലരും റോബിൻ വൻ തുകകൾ കടം വാങ്ങി കബളിപ്പിച്ചു എന്ന് പറഞ്ഞ് രംഗത്തു വരാനും തുടങ്ങി .

ബിഗ് ബോസ് താരവും മോഡലും യൂട്യൂബറും ഒക്കെയായ വേദലക്ഷ്മിയാണ് റോബിൻ രാധാകൃഷ്ണന് നേരെ ഏറ്റവും മാരകമായ ബോംബുകൾ വർഷിച്ചത് .അത് റോബിൻ ഉണ്ടാക്കിയ ഡാമേജ് ചില്ലറ ഒന്നുമില്ല. അവർ പുറത്തുവിട്ട റോബിനെതിരെയുള്ള ചില വോയ്സ് ക്ലിപ്പുകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ അരങ്ങു തകർക്കുകയാണ്. ഒരു വോയ്സ് ക്ലിപ്പിൽ ബിജെപിയെ കുറിച്ച് പറയുന്ന പരാമർശത്തിൽ അതൊരു വർഗീയ പാർട്ടിയാണെന്നും താൻ ഇതിനെ സാമ്പത്തിക ലാഭത്തിനുള്ള ഒരു ബിസിനസ് ആയിട്ടാണ് കാണുന്നത് എന്ന് പറയുമ്പോൾ ബിജെപിക്കാർ പോലും മൂക്കത്ത് വിരൽ വെച്ചു പോവുകയാണ്. ഇത് മോട്ടിവേറ്റർ എന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിൻറെ നിലപാടുകളെ ചോദ്യം ചെയ്യപ്പെടുന്നതും കള്ളത്തരങ്ങളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്നതുമാണ്.

8 ലക്ഷം രൂപ തനിക്ക് തരാനുണ്ടെന്ന വേദലക്ഷ്മിയുടെ ആരോപണം വ്യാജമാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ വേദലക്ഷ്മി സംസാരിക്കുന്ന നിരവധി തെളിവുകളോടെയാണ് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും വേദലക്ഷ്മിയും കൂട്ടരും റോബിന്റെ പുകകണ്ടേ അടങ്ങൂ എന്ന വാശിയിലുമാണ്. പൈസ തിരികെ ആവശ്യപ്പെട്ടപ്പോൾ ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നതാണ് വേദലക്ഷ്മിയുടെ മറ്റൊരു ആരോപണം. ഇവിടെ വേദലക്ഷ്മിക്ക് റോബിന്റെ കരിയർ നശിപ്പിച്ചിട്ട് പ്രത്യേക കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ചിലതൊക്കെ ചീഞ്ഞു നാറുന്നുണ്ട്. വേദലക്ഷ്മി 8 ലക്ഷം രൂപ ക്യാഷ് ആയിട്ടും നാലു ലക്ഷം രൂപ അക്കൗണ്ടിലൂടെയും ആണ് കൊടുത്തത് എന്ന് പറയപ്പെടുന്നു. ഇത്രയും വലിയ തുക ക്യാഷ് ആയി രേഖകളില്ലാതെ നേരിട്ട് തുകയായി കൊടുക്കുന്നത് നിയമവിരുദ്ധമല്ലേ എന്നുള്ള ഒരു സംശയം ബാക്കി നിൽക്കുന്നുണ്ട്.

സ്വർണപാത്രം കൊണ്ട് മൂടപ്പെട്ടാലും സത്യം ഒരുനാൾ മറനീക്കി പുറത്തുവരിക തന്നെ ചെയ്യും .റോബിന് ഇങ്ങനെയൊക്കെ സംഭവിച്ചത് അയാളുടെ ബുദ്ധിമോശം ഒന്നുകൊണ്ട് മാത്രമാണ്. നല്ലതുപോലെ ചിന്തിച്ചും ആലോചിച്ചും അഹങ്കാരം ഏതുമില്ലാതെ ജീവിതം നയിച്ചിരുന്നുവെങ്കിൽ ശോഭനമായ ഒരു ഭാവി താങ്കൾക്ക് ഉണ്ടാകുമായിരുന്നു. വെറുതെ അലറി വിളിച്ച് ആന കരിമ്പിൻ തോട്ടത്തിൽ കയറിയതുപോലെ ആക്കി കളഞ്ഞല്ലോ റോബിനെ ജീവിതം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+