'അംബിക ഭർത്താവുമായി വേർപിരിഞ്ഞതാണ്, മക്കൾ ഭർത്താവിനൊപ്പമാണ്, പണത്തോട് ആർത്തിപാടില്ല രാധേ';ശാന്തിവിള ദിനേശ്
നടിമാരായ അംബികയും രാധികയും തമ്മിലുള്ള സ്വത്ത് തർക്കം അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. തന്നെ പറ്റിച്ച് 50 കോടി തട്ടിയെടുക്കാൻ അംബിക ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സഹോദരിയായ രാധയാണ് ആദ്യം പരാതി നൽകിയത്. എന്നാൽ തന്നെ രാധയുടെ ആരോപണം തള്ളി അംബിക രംഗത്തെത്തി. സ്വത്ത് തട്ടിയെടുക്കാൻ സരാധയും കുടുംബവും ശ്രമിക്കുന്നുവെന്നും തന്‍റെ അറിവില്ലാതെ ചെന്നൈയിലെ എആർഎസ് ഗാർഡൻ വിൽക്കാൻ ശ്രമിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും വാർത്താ സമ്മേളനത്തിൽ അംബിക ആരോപിച്ചു. ആരോപണങ്ങളിൽ ഇരുവരും തമ്മിൽ നിയപരമായ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇപ്പോഴിതാ ഈ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഈ പ്രായത്തിൽ അംബികയോട് രാധ ചെയ്ത വലിയ ദ്രോഹമായിപ്പോയി ഇപ്പോഴത്തെ തർക്കം എന്ന് ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

' ഉദയചന്ദ്രിക എന്ന രാധ അംബിക്കെതിരെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു. അത് കള്ളക്കേസ് എന്നാണ് അംബിക പറയുന്നത്. 50 കോടി രൂപയുടെ അഞ്ച് ചെക്ക് എഴുതി വീട്ടിൽ ചുമ്മാ ഇട്ടിരുന്നത്രേ. അംബിക അത് എടുത്തുകൊണ്ടു പോയി കാശാക്കാൻ ശ്രമിച്ചു ,ബൗൺസ് ആയി ,അതിന്റെ പേരിൽ കേസൊക്കെ കൊടുത്ത് എന്നെ കുരുക്കാൻ നോക്കുകയാണ് എന്നാണ് പറഞ്ഞത്. ചേച്ചിയല്ലേ, വീട്ടിൽ വരുമ്പോൾ ഇങ്ങനെ എടുത്തുകൊണ്ട് പോകുമെന്ന് ഞാൻ വിചാരിച്ചില്ല, എടുത്തുകൊണ്ടുപോയി ബാങ്കിൽ അക്കൗണ്ടിൽ ഇട്ടു, ബൗൺസ് ആയി, ബൗൺസ് ആയപ്പോൾ കേസ് കൊടുത്തു, വാസ്തവത്തിൽ എന്റെ വീട്ടിൽ നിന്ന് മോഷിച്ചു എന്നാണ് രാധ പറയുന്നത്.
കുഞ്ഞിലേ സ്വർണക്കള്ളിയായ എന്റെ അനുജത്തി രാധ എനിക്കെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങില്ല എന്നും ഇതെല്ലാം പണത്തോട് ആർത്തിയുള്ള രാജശേഖരന്റെ കളിയാണ് എന്നൊക്കെയാണ് അംബികയും സഹോദരൻ സുരേഷും പറഞ്ഞത്. ബുദ്ധിമതിയായിരുന്നു കല്ലറ സരസമ്മ രണ്ട് പെൺമക്കളെയും കൊണ്ട് മദ്രാസിൽ പോയി പൊരുതി ജയിച്ചവരാണ് അവർ. എംജിആറും കരുണാനിധിയും രജിനീകാന്തും അടക്കം വലിയ അടുപ്പക്കാരായിരുന്നു കെ കരുണാകരനും രാജീവ് ഗാന്ധിയും കലറ സരസമ്മയുടെ രാഷ്ട്രീയ വളർച്ചയിൽ ഒരുപാട് പങ്കുവഹിച്ച രണ്ടുപേരായിരുന്നു. അവർ ഉണ്ടാക്കിയതാണ് എആർഎസ് സ്റ്റുഡിയോ. എ അംബിക ,ആർ രാധ, എസ് സരസമ്മ. ആ എആർ എസ് സ്റ്റുഡിയോയിൽ പോകാനായിട്ട് മദ്രാസിൽ അവർ ഒരു റോഡ് ഉണ്ടാക്കി. അതിന് എആർ എസ് റോഡ് എന്ന് പേര് വെച്ച മഹതിയാണ് കല്ലറ സരസമ്മ.
സീറോയിൽ നിന്നും ജീവിതം പടുത്തുയർത്തിയ സ്ത്രീയാണവർ. അതിന് വളവും വെള്ളവുമായി തുടക്കമിട്ടത് അംബിക തന്നെയാണ് .ഈ പട്ടിണിയിൽ നിന്ന് ഇവരെ എല്ലാം കരകയറ്റിയത് തീർച്ചയായിട്ടും അംബിക തന്നെയാണ്. അംബികയുടെ അനുജത്തിയായി തന്നെയാണ് ഭാരതരാജ ഉദയചന്ദ്രികയെ രാധയാക്കി അവതരിപ്പിച്ചത്. രാധയക്ക് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയും റിവോൾവറും ഉള്ള ഭർത്താവുമുണ്ട്. അംബികയ്ക്കോ? ഭർത്താവുമായി വേർപിരിഞ്ഞു, മക്കൾ ഭർത്താവിനോടൊപ്പമാണ് .ആ ഒരു കൺസെഷൻ എങ്കിലും ചേച്ചിക്ക് അനുജത്തി എത്തി കൊടുക്കേണ്ടതല്ലേ? ഈ പ്രായത്തിൽ അവരെ പോലീസ് സ്റ്റേഷനിലും കോടതിയിലും ഒക്കെ കയറ്റുന്നത് കഷ്ടമായി. ഇട്ടുമൂടാനുള്ള കാശ് ഉണ്ടായാലും എന്തിനാണ് രാധ ഈ ആർത്തി കാണിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാൻ ഉള്ളത്.


Click it and Unblock the Notifications
