രണ്ട് ഉറ്റ സുഹൃത്തുക്കള്‍ തമ്മിലുളള പടലപ്പിണക്കം, ചിലർ തീപ്പൊരി വലുതാക്കി, കുറ്റപ്പെടുത്തി നടി യമുന
താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നടിമാരായ അൻസിബ ഹസ്സൻ, മാല പാർവ്വതി, മായ വിശ്വനാഥ്, ഉഷ ഹസീന എന്നിവർ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തെ പരിഹസിച്ച് നടി യമുന. കോമഡി ഷോ എന്നാണ് യമുനയുടെ പരിഹാസം. രണ്ട് പേർ തമ്മിലുളള പടലപ്പിണക്കമാണ് അമ്മയുടെ ഭരണസമിതിയെ താഴെ ഇറക്കുന്നതിലേക്ക് വരെ എത്തിച്ച പ്രശ്നമാക്കി ചിലർ മാറ്റിയതെന്നും യമുന ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു.
''ഒരു കോമഡി ഷോ കണ്ട് കൊണ്ടാണ് എന്റെ സുപ്രഭാതം ആരംഭിച്ചത്. അതിന്റെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് പറയാം. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ തമ്മിലുളള പടലപ്പിണക്കം. ഒരു ചെറിയ തീപ്പൊരി. ഒരു ഫോണ്‍കോളിലൂടെയോ ഒരുമിച്ചിരുന്ന് കോഫി കുടിക്കുന്നതിലൂടെയോ തീരാവുന്ന ഒരു വിഷയം. ആ ചെറിയ തീപ്പൊരിയെ ചിലരെല്ലാം കൂടി എടുത്ത് അമ്മയെന്ന മഹാസംഘടനയുടെ നടുക്ക് കൊണ്ട് വന്ന് വെച്ചു. ആ ചെറിയ തീപ്പൊരിയെ വലിയ തീയാക്കി മാറ്റി.
ഒരു ഭരണസമിതിയെ മുഴുവന്‍ താഴെ ഇറക്കാന്‍ സാധിച്ചു. പക്ഷെ ഇതൊന്നും അല്ല എനിക്ക് ഇപ്പോള്‍ കോമഡിയായിട്ട് തോന്നുന്നത്. അതിന്റെ ഊര്‍ജ്ജത്തിലായിരിക്കണം നമ്മുടെ കേരള സര്‍ക്കാരിനേയും ആഭ്യന്തര മന്ത്രിയേയും പോലീസ് വിഭാഗത്തെ മുഴുവനും പത്രസമ്മേളനത്തിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ്.

സംഘടിക്കണമെന്നും പ്രതികരിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ കേരളത്തില്‍ എന്തൊക്കെയാണ് ഈ നടക്കുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തിലെ ജനങ്ങള്‍ സംഘടിക്കും എന്നത് ഉറപ്പാണ്. ഈ ചക്കളത്തിപോരാട്ടം ഇനി വേണ്ട. കയ്യിലിരിക്കുന്ന കാശ് കൊടുത്ത് തിയറ്ററില്‍ പോയി സിനിമ കാണണ്ട എന്ന് ജനങ്ങള്‍ അങ്ങ് തീരുമാനിക്കും. അതോടെ ഇതെല്ലാം അവസാനിക്കും.
തിയറ്ററില്‍ പോയി ജനങ്ങള്‍ സിനിമ കാണാത്ത ഒരു കാലഘട്ടം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു എന്ന് നമ്മളാരും മറക്കരുത്. അതുകൊണ്ട് ഇതെല്ലാം ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നതല്ലേ നമുക്കെല്ലാവര്‍ക്കും നല്ലത്. ബുദ്ധിയും വിവേകവും ഉളളവര്‍ അതല്ലേ ചെയ്യേണ്ടത്''.














Click it and Unblock the Notifications